തന്റെ കോസ്റ്റും ഡിസൈനർ അഭിജിത്തിന്റെ വിവാഹത്തിന് മമ്മൂക്ക നൽകിയ സർപ്രൈസ് കണ്ടോ

മമ്മൂക്കയെക്കുറിച്ച് അടുത്തറിയുന്നവർ പറയുന്ന ഒരു കാര്യമുണ്ട് , ഇത്രയും സാദാരണക്കാരനായ ഒരു മനുഷ്യനെ സിനിമാലോകത്ത് കാണാൻ സാധിക്കില്ല എന്ന്, അതിൽ കുറേയൊക്കെ സത്യമുണ്ട് താനും.സിനിമയിലും അല്ലാതെയും ഒപ്പമുള്ള ആളുകൾക്ക് സർപ്രൈസ് നൽകാനും അവരുടെ ചെറിയ ചെറിയ സന്തോഷങ്ങളിൽ പങ്കുചേരാനും ഇക്ക എന്നും ശ്രെമിക്കാറുമുണ്ട്.

 

 

മമ്മൂക്കയെ സ്നേഹിക്കുന്നവർക്ക് മമ്മൂക്കയുടെ കോസ്റ്റും ഡിസൈനർ ആയ അഭിജിത്തിനെയും അറിയാതിരിക്കാൻ വഴിയില്ല.ഗ്രേറ്റ് ഫാദർ മുതൽ മമ്മൂക്കയുടെ പേർസണൽ കോസ്റ്റും ഡിസൈനർ ആണ് അഭിജിത്ത്.ഇക്കഴിഞ്ഞ ദിവസം അഭിജിത്തിന്റെ വിവാഹമായിരുന്നു .അഭിജിത്തിന്റെ വിവാഹത്തിന് വിവാഹത്തിന് മമ്മൂക്കയും ഭാര്യാ സുൽഫത്തും നൽകിയ സർപ്രൈസ് ആണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുനടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ മമ്മൂക്കയ്ക്ക് സാധിച്ചിരുന്നില്ല.അതുകൊണ്ട് തന്നെ അഭിജിത്തിന്‌ സങ്കടവും ഉണ്ടായിരുന്നു. എന്നാൽ സഹപ്രവർത്തകനെ ചേർത്ത് പിടിച്ച മമ്മൂക്ക വീഡിയോ കോളിലൂടെ അഭിജിത്തിനെ വിളിച്ച് വിവാഹ മംഗളാശംസകൾ നേരുകയും അനുഗ്രഹിക്കുകയും ചെയ്തു.മമ്മൂക്കയോടൊപ്പം ഭാര്യാ സുൽഫത്തും വീഡിയോ കോളിലൂടെ അനുഗ്രഹം നൽകികാൻ എത്തി.

 

 

വീഡിയോ കോളിലൂടെ മമ്മൂക്ക അനുഗ്രഹിക്കാനും ആശീർവദിക്കാനും മമ്മൂക്ക എത്തിയപ്പോൾ ഇതിൽ പരം എന്ത് സന്തോഷമാണ് എനിക്ക് വേണ്ടത് എന്നായിരുന്നു അഭിജിത്തിന്റെ മറുപടി , ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നും ഒരുപാട് സന്തോഷം നിറഞ്ഞ നിമിഷമായിരുന്നു അത് എന്നായിരുന്നു അഭിജിത്തിന്റെ പ്രതികരണം.അഭിജിത്തിന്റെ വിവാഹത്തിന് സർപ്രൈസ് നൽകി വീഡിയോ കോൾ വിളിക്കുകയും അനുഗ്രഹവും ആശീർവാദവും നൽകുകയും അഭിജിത്തിന്റെ കുടുംബത്തോട് വിശേഷങ്ങൾ ചോദിക്കുകയും ചെയ്തു.

 

ഡിസംബർ രണ്ടിനായിരുന്നു അഭിജിത്തിന്റെയും സ്വാതിയുടെയും വിവാഹം നടന്നത്.വിവാഹ കാര്യങ്ങളും വിവാഹത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തത് മമ്മൂക്ക ആണെന്നായിരുന്നു അഭിജിത്ത് പറഞ്ഞത് , പരമാവധി എത്താൻ ശ്രെമിക്കാമെന്ന് പറഞ്ഞെങ്കിലും വിവാഹത്തിൽ പങ്കെടുക്കാൻ മമ്മൂക്കയ്ക്ക് സാധിച്ചിരുന്നില്ല , അതുകൊണ്ടാണ് വീഡിയോ കോളിലൂടെ ആശീർവാദവുമായി മമ്മൂക്ക എത്തിയത്.ഗ്രേറ്റ് ഫാദർ മുതൽ മമ്മൂക്കയുടെ പേർസണൽ കോസ്റ്റും ഡിസൈനർ ആയി അഭിജിത്ത് ഒപ്പമുണ്ട്.വൺ ,ദി പ്രീസ്റ് അടക്കം നിരവധി ചിത്രങ്ങളാണ് മമ്മൂക്കയുടെ അണിയറയിൽ ഒരുങ്ങുന്നത്.ഷൈലോക്ക് ആണ് മമ്മൂക്കയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം

Articles You May Like

x