അമ്മയുടെ ജന്മദിനത്തിൽ മഞ്ജു വാര്യർ അമ്മക്ക് നൽകിയ സമ്മാനം കണ്ടോ ? ഇങ്ങനെ ഒരു മകളെ കിട്ടിയത് ആ അമ്മയുടെ ഭാഗ്യമെന്ന് ആരാധകർ

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. സിനിമയിൽ നിന്നും ഇടവേള എടുത്തപ്പോഴും മടങ്ങി വന്നപ്പോഴും ആ ഇഷ്ട്ടം തെല്ലും കുറഞ്ഞിട്ടില്ല. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മഞ്ജുവിനെ മലയാളി പ്രേക്ഷകർ വിളിക്കുന്നത്. സൂപ്പർ താര പരിവേഷമുള്ള മലയാളത്തിലെ ഒരേയൊരു നടി കൂടി ആണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങൾ അറിയാൻ എന്നും മലയാളികൾ കാതോർത്തു ഇരുന്നിട്ടുണ്ട് .

മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപുമായുള്ള വിവാഹവും അതിനു ശേഷമുള്ള വിവാഹ മോചനവും ഒക്കെ ഏറെ ചർച്ച ആയതും അത് കൊണ്ടാണ്. ദിലീപ് വിഷയത്തിലും പ്രേക്ഷകർ ഭൂരിഭാഗവും മഞ്ജുവിനൊപ്പമാണ് നില കൊള്ളുന്നത്. സിനിമയിലേക്ക് മടങ്ങി എത്തിയ മഞ്ജുവിന് പ്രേക്ഷകരിൽ നിന്നും മികച്ച പിന്തുണ ആണ് ലഭിക്കുന്നത് . സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ വിശേഷങ്ങൾ ഒക്കെ അവർ ആരാധകരുമായി പങ്ക്‌ വെക്കാറുണ്ട്.

ഇന്നലെ ആയിരുന്നു മഞ്ജുവിന്റെ അമ്മ ഗിരിജാ മാധവന്റെ പിറന്നാൾ. തന്റെ എല്ലാമെല്ലാമായ അമ്മക്ക് പിറന്നാൾ ആശംസകൾ നേർന്ന് താരം എത്തിയിരുന്നു. തന്റെ മാതാ പിതാക്കളുടെ പിന്തുണയെ കുറിച്ച് പല അഭിമുഖങ്ങളിലും മഞ്ജു വാചാല ആയിട്ടുണ്ട്. മാധവ് വാര്യരേയും ഗിരിജാ വാര്യരേയും മലയാളികൾക്ക് അങ്ങനെ സുപരിചിതവുമാണ്. ട്രാൻസ്ഫർ ലഭിക്കുമ്പോൾ ഒക്കെ മകളുടെ നൃത്ത പഠനത്തിന് സൗകര്യം ഉണ്ടോ എന്നാണ് അച്ഛൻ നോക്കിയിട്ടുള്ളത് എന്ന് മഞ്ജു ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

തന്റെ ജീവിതത്തിൽ അമ്മയുടെ സ്വാധീനത്തെ കുറിച്ചും അമ്മ നൽകിയ പിന്തുണയെ കുറിച്ചും ഒക്കെ വാചാലയാകുന്ന മകളാണ് മഞ്ജു. അത്തരത്തിൽ മനോഹരമായൊരു പിറന്നാൾ ആശംസ തന്നെയാണ് മഞ്ജു ഇന്നലെ അമ്മക്കായി നൽകിയതും. അമ്മയുമൊത്തുള്ള മനോഹരമായൊരു ചിത്രത്തിനോടൊപ്പം ആണ് മഞ്ജുവിന്റെ മനോഹരമായൊരു ആശംസ. എന്റെ സൂപ്പർ സ്റ്റാറിന് പിറന്നാൾ ആശംസ. ഈ സ്ത്രീ എപ്പോഴും എന്നെ അത്ഭുതപ്പെടുത്താറുണ്ട്. ജീവിതത്തിൽ പുതിയത് എന്തെങ്കിലും തുടങ്ങാൻ ഇനിയും വൈകിയിട്ടില്ല എന്നാണ് മഞ്ജു കുറിച്ചത് .

മകളുടെ കലാ ജീവിതത്തിന് അമ്മ അങ്ങേയറ്റത്തെ പിന്തുണ ആണ് നൽകിയത്. അമ്മയും അച്ഛനും ആണ് കലാ രംഗത്ത് മുന്നേറാൻ തന്നെ പിന്തുണച്ചിട്ടുള്ളത് എന്ന് മഞ്ജു പലപ്പോഴും പറഞ്ഞിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് ആശംസയുമായി എത്തിയിട്ടുള്ളത്. എഴുത്തിൽ മികവ് തെളിയിച്ചിട്ടുള്ള ആളാണ് അമ്മ ഗിരിജാ വാര്യർ . ഗൃഹ ലക്ഷ്മിക്കായി അമ്മ കുറിപ്പ് എഴുതുന്നുണ്ടെന്നും മഞ്ജു വാര്യർ പറഞ്ഞിട്ടുണ്ട്.

വർഷങ്ങൾക്ക് ശേഷം അമ്മ എഴുത്തിൽ തിരിച്ചെത്തിയതിൽ അതീവ സന്തുഷ്ട്ട ആണ് മകൾ മഞ്ജു വാര്യർ. ലോക്ക് ഡൌൺ സമയത്തു മകളും മകനും മരുമകളും കൊച്ചുമകളും ഒക്കെ വീട്ടിൽ ഉണ്ടായിരുന്നപ്പോൾ ഇതൊന്നും കാണാൻ മാധവേട്ടൻ ഇല്ലാതെ പോയല്ലോ എന്നാണ് ഗിരിജാ വാര്യർ കുറിച്ചത് .

 

x