“ഇതിച്ചിരി കൂടുതൽ അല്ലെ എന്ന് വിമർശകർ ” ലാലേട്ടന്റെ കുഞ്ഞു മകളുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

ബാല താരമായി മലയാള സിനിമയിൽ എത്തി പ്രേക്ഷക ശ്രെധ പിടിച്ചുപറ്റിയ താരമാണ് എസ്തേർ അനിൽ.മികച്ച അഭിനയവും സൗന്ദര്യവും കൊണ്ട് തന്നെ പ്രേഷകരുടെ മനസ്സിൽ വളരെ പെട്ടന്ന് ഇടം നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്.ജയസൂര്യ മൈഥിലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങായി വേഷമിട്ട നല്ലവൻ എന്ന ചിത്രത്തിൽ മൈഥിലിയുടെ കുട്ടിക്കാലം അഭിനയിച്ചതുകൊണ്ടാണ് എസ്തേർ അനിൽ സിനിമാലോകത്തേക്ക് എത്തിയത്.ആദ്യ ചിത്രം കൊണ്ട് തന്നെ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ എസ്തർ പിന്നീട് നിരവധി ചിത്രങ്ങളിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.

 

ജിത്തു ജോസഫ് സംവിദാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ദൃശ്യത്തിലൂടെയാണ് എസ്തർ കൂടുതലും ശ്രെധ നേടിയത്.ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ് കുട്ടി എന്ന കഥാപാത്രത്തിന്റെ ഇളയ മകളായ അനു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ എസ്തർ ഇടയ്ക്കിടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ ആരധകരുമായി പങ്കുവെച്ചു രംഗത്ത് എത്താറുണ്ട്.അതിൽ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഉൾപെടുത്താറുണ്ട്.

 

ഇപ്പോഴിതാ എസ്തർ ന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.ഗ്ലാമർ മേക്ക് ഓവറിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആരധകർ ഏറ്റെടുത്തുകഴിഞ്ഞു.എന്നാൽ പതിവ് പോലെ തന്നെ ചിത്രത്തിനെ പിന്തുണക്കുന്നവർക്കൊപ്പം വിമർശകരും രംഗത്ത് എത്തിയിട്ടുണ്ട്.വസ്ത്രദാരണത്തിന്റെ പേരിൽ ഇതിനു മുൻപും എസ്തർ വിമർശങ്ങൾക്ക് ഇരയായിട്ടുണ്ട്.

 

എന്നാൽ വിമർശകരോട് മറുപടി നൽകാനും താരം മടിക്കാറില്ല.എന്ത് വസ്ത്രം ധരിക്കണം എന്നുള്ളതും എന്ത് ഭക്ഷണം കഴിക്കണം എന്നുള്ളതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങൾ ആണെന്നും അതിലൊന്നും വിമർശകർ ഇടപെടേണ്ട കാര്യം ഇല്ലന്നുമായിരുന്നു എസ്തേറിന്റെ പ്രതികരണം..

ബാല താരമായി സിനിമയിലേക്കെത്തി നായികയായി വേഷമിടാൻ തുടങ്ങുകയാണ് താരം ഇപ്പോൾ.ദൃശ്യം 2 ആണ് എസ്തേറിന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം..വീണ്ടും പഴയ ടീമിനോടൊപ്പം ചേരാൻ സാധിച്ചത് ഏറെ സന്തോഷം നൽകുന്നുണ്ടെന്നും എസ്തർ പറഞ്ഞിരുന്നു.എന്തായാലും എസ്തേറിന്റെ പുത്തൻ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്

x