
വിട പറഞ്ഞ അതുല്യ പ്രതിഭ കൊച്ചിൻ ഹനീഫയുടെ ആ കുഞ്ഞു മക്കൾ ഇപ്പോൾ മിടുക്കരായി , വിശേഷങ്ങൾ ഇതൊക്കെയാണ്
മലയാളി പ്രേക്ഷകരെ ചിരിപ്പിക്കാനും വിറപ്പിക്കാനുമൊക്കെ കഴിഞ്ഞ അതുല്യ നടന്മാരിൽ ഒരാളായിരുന്നു നടൻ കൊച്ചിൻ ഹനീഫ.വില്ലനായി എത്തി പിന്നീട് ഹാസ്യ താരമായി മാറി ഏറെ ആരാധകരെ സമ്പാദിച്ച താരം വിട പറഞ്ഞിട്ട് പതിനൊന്ന് വർഷത്തോളമായി.ഇന്നും പ്രേഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന എത്രയെത്രയോ കഥാപാത്രങ്ങൾ.കൊച്ചിൻ ഹനീഫ എന്ന് പറയുമ്പോൾ തന്നെ അദ്ദേഹത്തിന്റെ മറക്കാനാവാത്ത എത്രയെത്രയോ കഥാപാത്രങ്ങളാണ് പ്രേഷകരായ നമ്മുടെ മനസിലൂടെ ഇന്നും കടന്നു പോകുന്നത്.പഞ്ചാബി ഹൗസിലെ ഗംഗാധരനും , മാന്നാർ മത്തായിലെ ജബ്ബാറും , കിരീടത്തിലെ ഹൈദ്രോസും ഒക്കെ പ്രേഷകരുടെ മനസ്സിൽ ഇന്നും നിറഞ്ഞ് നിൽക്കുന്നുണ്ട്.അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും സംവിധായകനായും തിളങ്ങിയ താരം വാത്സല്യം പോലെ ഒരു പിടി നല്ല ചിത്രങ്ങളും മലയാളി ആരധകർക്ക് സമ്മാനിച്ചിരുന്നു.

നെഗറ്റീവ് ടച്ചുള്ള കഥാപത്രങ്ങളിലൂടെയാണ് തരാം അഭിനയലോകത്തേക്ക് എത്തുന്നത് , പിന്നീട് തനിക്ക് ചേരാത്ത വേഷങ്ങൾ ഇല്ല എന്ന് അഭിനയ ജീവിതം കൊണ്ട് താരം തെളിയിക്കുകയിരുന്നു.ഒരുപാട് നല്ല കഥാപത്രങ്ങൾ ചെയ്യാൻ ബാക്കി വെച്ചാണ് താരം നമ്മെ വിട്ടു പിരിഞ്ഞത്.2010 ലാണ് താരം കരൾ രോഗത്തെ തുടർന്ന് വിട പറഞ്ഞത്.താരം വിട പറഞ്ഞ് പതിനൊന്നു വര്ഷം പൂർത്തിയായതിന്റെ ഓര്മ ദിവസം പല താരങ്ങളും പ്രിയ നടനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരുന്നു..കൊച്ചിൻ ഹനീഫ സിനിമയിൽ നിറ സാന്നിധ്യമായി തിളങ്ങിയപ്പോൾ പല താരങ്ങളും അദ്ദേഹത്തെ അന്വഷിക്കുകയും വീട്ടിൽ എത്തുകയുമൊക്കെ ചെയ്തിരുന്നു.എന്നാൽ അദ്ദേഹത്തിന്റെ വേർപാടോടെ ആ കുടുംബത്തെ പലരും മറന്നു.കൊച്ചിൻ ഹനീഫ എന്ന അതുല്യ നടനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ചുരുക്കം ചിലരൊഴിച്ചാൽ ബാക്കി ഉള്ളവരെല്ലാം മറന്നു.എന്നാൽ അന്നും ഇന്നും ആ കുടുംബത്തെ ചേർത്തു പിടിക്കുന്ന ഒരാളുണ്ട് , പ്രിയ നടൻ ദിലീപ്.

ഹനീഫിക്ക വിടപറഞ്ഞപ്പോൾ ഇരട്ട കുട്ടികളായ സഫയും മർവയും വളരെ ചെറിയ കുട്ടികൾ ആയിരുന്നു.ഇപ്പോഴവർ ഒൻപതാം ക്ലാസ്സിലാണ് പഠിക്കുന്നത്.അന്നും ഇന്നും ദിലീപിന്റെ കൈതാങ് ഹനീഫിക്കയുടെ കുടുംബത്തിന് ഉണ്ട് എന്നാണ് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ പറയുന്നത്.കുറച്ചു മുൻപ് ഹനീഫിക്കയുടെ കുടുംബത്തെ താൻ കണ്ടുവെന്നും കുട്ടികൾ വളർന്നു വലുതായി എന്നും ഇന്നും കുടുംബത്തിന് പിന്തുണയുമായി ദിലീപേട്ടൻ ഉണ്ടെന്നും ബാദുഷ പറയുന്നു.ഒരുപാട് സ്നേഹം ഉള്ളയാളായിരുന്നു ഹനീഫിക്ക , എല്ലാവരോടും സ്നേഹമായി പെരുമാറാനും സഹായിക്കാനും ഒക്കെ മുൻപന്തിയിൽ എത്തുന്ന ആളായിരുന്നു , മനസ്സിൽ ഒരുപാട് നന്മയുള്ള വ്യക്തികളിൽ ഒരാൾ.

കുടുംബാംഗങ്ങൾ എല്ലാം തന്നെ ഒപ്പം വേണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.സ്നേഹത്തിന്റെ പര്യായമായ ആളുകൂടിയാണ് ഹനീഫിക്ക അതുകൊണ്ട് തന്നെയാണ് അദ്ദേഹം വിടപറഞ്ഞട്ടും അദ്ദേഹത്തിന്റെ കുടുംബത്തിന് പിന്തുണയുമായി നിരവധി ആളുകൾ ദിലീപടക്കം എത്തുന്നത് എന്നും ബാദുഷ കൂട്ടിച്ചേർത്തു.ദിലീപിനൊപ്പമുള്ള കൊച്ചിൻ ഹനീഫയുടെ നിരവധി കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് , തിളക്കത്തിലെ ഗുണ്ട ഭാസ്കരനും , മീശ മാധവനിലെ ത്രിവിക്രമനും , സിഐ ഡി മൂസയിലെ വിക്രമനും , പഞ്ചാബി ഹൗസിലെ ഗംഗാധരനും ഒക്കെ പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.

ദിലീപ് കൊച്ചിൻ ഹനീഫ കോംബോയിൽ മുപ്പതോളം ചിത്രങ്ങൾ ഉണ്ട്.മലയാളത്തിന് പുറമെ തമിഴിലും താരം നിരവധി വേഷങ്ങളിൽ എത്തിയിരുന്നു.രജനികാന്ത് , വിജയ് അടക്കം നിരവധി പ്രമുഖ താരങ്ങളോടൊപ്പം താരം അഭിനയിച്ചിട്ടുണ്ട്.എന്തിരൻ , ശിവാജി ദി ബോസ് , വേട്ടക്കാരൻ , മദിരാസ് പട്ടണം തുടങ്ങിയവയാണ് താരത്തിന്റെ തമിഴിൽ സ്രെധിക്കപെട്ട ചിത്രങ്ങൾ.കലാഭവൻ കോമഡി ട്രൂപ്പിൽ നിന്നുമാണ് താരം സിനിമാലോകത്തേക്ക് എത്തുന്നത്.20 അതികം സിനിമകൾ കൊച്ചിൻ ഹനീഫ സംവിദാനവും ചെയ്തിട്ടുണ്ട്.