ഭാര്യ ആശയെ ചേർത്ത് പിടിച്ച് ആ സന്തോഷം അറിയിച്ച് നടൻ മനോജ് കെ ജയൻ

150തോളം മലയാള സിനിമകളിൽ സഹ നടനായും വില്ലനായും തിളങ്ങിയ നാടാണ് മനോജ് കെ. ജയൻ താരത്തിന്റെ ജീവിതം അത്ര സുഖകരം അല്ലായിരുന്നുവെങ്കിലും കഴിഞ്ഞ പത്ത് വർഷം താരം സന്തോഷത്തോടെയാണ് ജീവിക്കുന്നത് എന്ന് തെളിയിക്കുന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത് മനോജ് കെ. ജയൻ 1999ൽ നടി ഉർവശിയെ ആദ്യമായി വിവാഹം കഴിക്കുന്നത് എന്നാൽ ഇരുവരും 2008 വിവാഹ മോചിതർ ആവുകയായിരുന്നു

ഇരുവർക്കും കുഞ്ഞാറ്റ എന്ന മകൾ കൂടി ഒണ്ട് വിവാഹ മോചനത്തിന് ശേഷം മനോജ് കെ ജയനാണ് മകളെ നോക്കുന്നത് അതിന് ശേഷം 2011 ൽ ആശയെ മനോജ് കെ ജെയ്ൻ വിവാഹം കഴിക്കുന്നത് ഇപ്പോൾ തങ്ങളുടെ പത്താമത്തെ വിവാഹ വാർഷികം സന്തോഷത്തോടെ കൊണ്ടാടിയതിനെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ കുടി കുറിച്ചത് ഭാര്യ ആശയെ ചേർത്ത് പിടിച്ച് കൊണ്ട് നിൽക്കുന്ന ഒരു ചിത്രം പങ്ക് വെച്ച് കൊണ്ടാണ് മനോജ് കെ ജെയ്ൻ കുറിച്ചത് ഇങ്ങനെ

‘ഇന്ന്… ഞങ്ങളുടെ ‘പത്താം’ വിവാഹ വാര്‍ഷികം. എനിക്കേറ്റവും പ്രിയപ്പെട്ട ‘എന്റെ ആശയെ’ എന്നോട് ചേര്‍ത്തു വച്ച, സര്‍വ്വശക്തനായ ദൈവത്തിന്, ഒരു കോടി പ്രണാമം… നന്ദി ആഘോഷമില്ല… പകരം,, പ്രാര്‍ത്ഥന മാത്രം. ലവ് യൂ ആശ

പോസ്റ്റ് താരം പങ്കു വെച്ച് നിമിഷ നേരം കൊണ്ട് തന്നെ പ്രേക്ഷകർ വിവാഹ ആശംസകളുമായി വന്ന് തുടങ്ങി ഇരുവർക്കും കൂടി ഒരു മകൻ കൂടി ഒണ്ട് ആശ ജീവിതത്തിലേക്ക് കടന്ന് വന്നപ്പോഴാണ് തൻറെ ജീവിതത്തിന് ഒരു അടുക്കും ചിട്ടയും വന്ന് തുടങ്ങിയത് എന്ന് താരം നിരവതി അഭിമുഖങ്ങളിൽ മുംബ് പറഞ്ഞിട്ടുണ്ട് ഒരു ഭാര്യ എങ്ങനെയായിരിക്കണം ഭാര്യയെ എങ്ങനെ സ്നേഹിക്കണം എല്ലാ കാര്യങ്ങൾക്കും മനോജ് കെ ജയന് വഴി കാട്ടിയത് ആശയാണ് അത് പോലെ തന്നെ മനോജ് കെ ജയന്റെ സ്നേഹത്തെ പറ്റിയും ഭാര്യ ആശ വാ തോരാതെ സംസാരിക്കാറുണ്ട് ഇനിയും ഇത് പോലെ സന്തോഷത്തോടെ ഏറെ കാലം ജീവിക്കാൻ കഴിയട്ടെ എന്നാണ് പോസ്റ്റിന് താഴെയുള്ള ഏവരുടെയും ആശംസ

അവസാനം എല്ലാവരുടെയും ആശംസയ്ക്ക് നടൻ നന്ദിയും അറിയിച്ചിട്ടുണ്ട് നന്ദി അറിയിച്ച് നടൻ കുറിച്ചത് ഇങ്ങനെ ..എന്റെ ഈ സന്തോഷത്തിൽ പങ്കുചേർന്ന…❤️☺️❤️എന്നെ സ്നേഹാശംസകൾ കൊണ്ട് അനുഗ്രഹിച്ച ❤️🙏എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും 😘😘😘ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും സ്നേഹവും അറിയിക്കുന്നു.

x