
ഇതാണ് ഞങ്ങളുടെ കണ്മണി ; ആദ്യമായി തന്റെ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചു നീരജ് മാധവ്
ഇന്ന് മലയാള സിനിമ പ്രതീക്ഷ വെക്കുന്ന യുവ താരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന നടനാണ് നീരജ് മാധവ്. മികച്ച അഭിനയം കൊണ്ടും നല്ല നല്ല കഥാപത്രങ്ങൾ തിരഞ്ഞെടുത്തു കൊണ്ടും വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേഷകരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ നീരജിനു സാധിച്ചിരുന്നു . സഹനടനായി അഭിനയ ലോകത്തേക്ക് എത്തിയ നീരജ് പിന്നീട് നായകനായി തിളങ്ങുകയും ചെയ്തു. താര ജാഡകൾ ലവലേശം ഇല്ലാത്ത ഈ യുവ നടന് സോഷ്യൽ മീഡിയയിലും പുറത്തുമായി ലക്ഷകണക്കിന് ആരാധകരാണ് ഉള്ളത്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നീരജ് മാധവ്. ലക്ഷകണക്കിന് പേരാണ് സോഷ്യൽ മീഡിയയിൽ നീരജിനെ ഫോള്ളോ ചെയ്യുന്നത്. നീരജ് പങ്കുവെക്കുന്ന പോസ്റ്റുകൾക്കൊക്കെ മികച്ച പ്രേക്ഷക പിന്തുണ ആണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. നീരജ് പങ്കുവെച്ച മ്യൂസിക്ക് ആൽബം ‘പണി പാളീലോ’ സോഷ്യൽ ലോകത്തെ ഇളക്കി മറിച്ചിരുന്നു. അരക്കോടിയിലേറെ പേരാണ് ആ മ്യൂസിക്ക് ആൽബം യൂട്യൂബിൽ മാത്രം കണ്ടത്. നീരജ് പങ്കു വെച്ച പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

തന്റെ പ്രിയതമക്കും പൊന്നോമനക്കും ഒപ്പമുള്ള ചിത്രങ്ങളാണ് നീരജ് മാധവ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. കുഞ്ഞിന്റെ നൂല് കെട്ടിന് എടുത്ത ചിത്രങ്ങളാണ് നീരജ് മാധവ് ആരാധകർക്കായി പങ്കു വെച്ചിരിക്കുന്നത്. നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ 2018 ലാണ് ദീപ്തിയും നീരജ് മാധവും വിവാഹിതരാകുന്നത് . താരനിബിഢമായ വിവാഹ ചിത്രങ്ങളും വിഡിയോകളും എല്ലാം അന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. കഴിഞ്ഞ വര്ഷം ഫെബ്രുവരിൽ ആണ് നീരജിനും ദീപ്തിക്കും ഒരു മകൾ പിറന്നത്.

കുഞ്ഞു ജനിച്ച വിവരം താരം സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചിരുന്നു. എന്നാൽ അന്ന് കുഞ്ഞിന്റെ ചിത്രങ്ങൾ ഒന്നും തന്നെ പങ്കു വെച്ചിരുന്നില്ല. അതിനു ശേഷം കുഞ്ഞിനെ തോളത്തു എടുത്തുകൊണ്ടു നിക്കുന്ന ഒരു ചിത്രവും നീരജ് പങ്കു വെച്ചിരുന്നു. എന്നാൽ അതിലും കുഞ്ഞിന്റെ മുഖം വ്യക്തമായിരുന്നില്ല. ഇപ്പോഴാണ് കുഞ്ഞിനെ വ്യക്തമായി കാണിച്ചു കൊണ്ടുള്ള ചിത്രങ്ങൾ നീരജ് പോസ്റ്റ് ചെയ്യുന്നത്. കുഞ്ഞിനെ ഒരുനോക്കു കാണാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ. നീരജിനും കുഞ്ഞിനും ആശംസകൾ അറിയിച്ചു നിരവധി പേരാണ് എത്തുന്നത്.

2013 ൽ പുറത്തിറങ്ങിയ ബഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് മാധവ് അഭിനയ ലോകത്തേക്ക് എത്തുന്നത്. മോഹൻലാൽ നായകനായി എത്തിയ ദൃശ്യം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ആണ് പ്രേക്ഷകർ നീരജ് മാധവിനെ ശ്രദ്ധിക്കാൻ തുടങ്ങിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത താരം പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു.

അഭിനയത്തിൽ മാത്രമല്ല മികച്ചൊരു നർത്തകനും ഗായകനും , ഒക്കെയാണ് നീരജ് മാധവ്, താരം തനിയെ കമ്പോസ് ചെയ്ത് പാടിയ ” പണി പാളിലോ ” എന്ന റാപ് സോങ് ഒക്കെ സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു . ഇതിനൊക്കെ പുറമെ ലവകുശ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയും , ഒരു വടക്കൻ സെൽഫി എന്ന നിവിൻ പോളി ചിത്രത്തിന്റെ നൃത്ത സംവിധായകനായും താരം തിളങ്ങിയിട്ടുണ്ട് .