നടി ഉത്തര ഉണ്ണിയുടെ വിവാഹ റിസെപ്ഷനിൽ താരമായി സംയുക്ത വർമയും നടൻ ബിജു മേനോനും

1989 കാലഘട്ടം മുതൽ മലയാള സിനിമയിൽ ചെറുതും വലുതുമായി നിറയെ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള താരമാണ് ഊർമിള ഉണ്ണി. അത് കൊണ്ട് തന്നെ നടി ഊർമിള ഉണ്ണിയെ അറിഞ്ഞുടാത്ത മലയാളികൾ ഇല്ലെന്ന് തന്നെ പറയാം അത് കൂടാതെ ഒരു കലാ കുടുംബം തന്നെയാണ് ഊർമിള ഉണ്ണിയുടേത് , നടി സംയുക്ത വർമ ഊർമിള ഉണ്ണിയുടെ അനന്തരവൾ ആണ്, മിനി സ്ക്രീനിലും തിളങ്ങിയ ഊർമിള ഉണ്ണിയെ നിരവതി കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ട താരം കൂടിയാണ്

ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണി നല്ലൊരു നർത്തകിയും അമ്മയെ പോലെ അറിയപ്പെടുന്ന ഒരു നടി കൂടി ആണ്, കഴിഞ്ഞ ദിവസമായിരുന്നു ഉത്തര ഉണ്ണിയുടെ വിവാഹം നടന്നത് ബാംഗ്ലൂരിൽ ബിസിനസു നടത്തുന്ന നിതേഷ് നായർ ആയിരുന്നു ഉത്തര ഉണ്ണിയുടെ കഴുത്തിൽ താലി ചാർത്തിയത്. വളരെ ലളിതമായിട്ട് നടത്തിയ ഇരുവരുടെയും വിവാഹം നടന്നത് കടവന്ത്ര പൊന്നേത്ത് ക്ഷേത്രത്തില്‍ ആയിരുന്നു വിവാഹത്തിൻറെ അന്ന് സിനിമ മേഖലയിൽ നിന്ന് സംയുക്ത വർമ മാത്രമേ ഉള്ളായിരുന്നു

വിവാഹത്തിന് മുംബുള്ള മെഹന്ദി ചടങ്ങിൽ നടൻ ദിലീപും ഭാര്യ കാവ്യ മാധവനും വന്നിരുന്നു ഇരുവരും വരന്റെയും വധുവിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും വീഡിയോയും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിരുന്നു, ഇപ്പോൾ വിവാഹം കഴിഞ്ഞ ശേഷം സീരിയൽ സിനിമ താരങ്ങൾക്ക് നൽകിയ വിവാഹ റിസെപ്ഷന്റെ വീഡിയോകളും ചിത്രങ്ങളും ആണ് ശ്രദ്ധേയം ആകുന്നത് റിസെപ്ഷനിലും താരമായത് നടി സംയുക്ത വർമ തന്നെയാണ്

കല്യാണത്തിൽ വരനും വധുവും കേരള തനിമയിൽ കസവ് ഡ്രെസ്സിൽ കണ്ടപ്പോൾ വിവാഹ റിസെപ്ഷനിൽ മോഡേൺ ഡ്രെസ്സിലായിരുന്നു ഇരുവരും. ലെഹങ്കയിൽ സുന്ദരിയായിട്ടായിരുന്നു ഉത്തര ഉണ്ണിയെ കാണാൻ കഴിഞ്ഞത് അത് പോലെ തന്നെ നീല സ്യൂട്ടിലായിരുന്നു വരൻ നിതേഷ് നായർ ഇരവുവരും താമര കൊണ്ടുള്ള മാല പരസ്പരം ചാർത്തുകയായിരുന്നു

ഉത്തര ഉണ്ണിയുടെ റിസെപ്ഷനിൽ നിരവതി സിനിമ സീരിയൽ താരങ്ങൾ ആണ് പങ്കെടുത്തത് സംയുക്ത വർമയും ബിജുമേനോനും കുടുംബ സമേതമാണ് എത്തിയത് കൂടാതെ സിനിമ മേഖലയിൽ നിന്ന് നടൻ ജയസൂര്യയും ഉണ്ടായിരുന്നു ഗായകൻ എംജി ശ്രീകുമാറും, സിനിമ സീരിയൽ നടി തസ്‌നിഖാൻ ,നടി അംബിക ,നടൻ മുരളി അങ്ങനെ നിരവതി പേർ പങ്കെടുത്ത ഒരു റിസെപ്ഷൻ ആയിരുന്നു നടി ഉത്തര ഉണ്ണിയുടേത് ഇപ്പോൾ കല്യാണ റിസെപ്ഷൻ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്

x