ദുൽഖറിന്റെ മകൾ മറിയത്തിൻറെ പിറന്നാൾ ആഘോഷമാക്കി ദുൽഖർ സൽമാനും മമ്മൂക്കയും

മലയാള സിനിമയിൽ തന്റേതായ കഴിവ് കൊണ്ട് ഒരു സ്ഥാനം നേടിയെടുത്ത താരമാണ് നടൻ ദുൽഖർ സൽമാൻ, മമ്മൂട്ടിയുടെ മകൻ എന്ന ലേബൽ ഉപയോഗിക്കാതെ സെക്കന്റ് ഷോ എന്ന ചിത്രത്തിൽ കൂടി 2012 മലയാള സിനിമയിൽ വന്ന താരത്തിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വനിട്ടില്ല എന്ന് തന്നെ പറയാം,മലയാള സിനിമയിക്ക് പുറമെ തമിഴ്, തെലുഗ്, ബോളിവുഡ് എന്നീ സിനിമ മേഖലയിലും ദുൽഖർ സൽമാൻ നയിക്കാനായി തിളങ്ങിയിട്ടുണ്ട്

സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ അമാൽ സൂഫിയെ ദുൽഖർ സൽമാൻ 2011ൽ വിവാഹം കഴിക്കുകയായിരുന്നു, 2017 മേയ് അഞ്ചാം തീയതി ഇരുവർക്കും കൂടി മറിയം അമീറ സൽമാൻ എന്ന മകൾ ജനിക്കുകയായിരുന്നു കഴിഞ്ഞ ദിവസമായിരുന്നു മറിയത്തിന്റെ നാലാം പിറന്നാൾ, നിരവതി പേരാണ് മറിയത്തിന് പിറന്നാൾ ആശംസകളുമായി എത്തിയത്, കൊച്ചുകമകളുടെ പിറന്നാൾ ദിനത്തിന് നടൻ മമ്മൂട്ടി മറിയത്തിന്റെ ഒരു ചിത്രം പങ്ക് വെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ ” എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ……” ഇതായിരുന്നു മമ്മൂട്ടി കുറിച്ചത് തൊട്ട് താഴെ നിരവതി പേരായിരുന്നു ആശംസ അറിയിച്ചത്

തൊട്ട് പുറകെ തന്നെ മകളുടെ പഴേ ഫോട്ടോയും പുതിയ ഫോട്ടോയും വെച്ചൊള്ള ഒരു ചിത്രം പങ്ക് വെച്ച് കൊണ്ട് ദുൽഖർ സൽമാൻ കുറിച്ചത് ഇങ്ങനെ ” ഈ ചിത്രം എടുപ്പ് നമ്മുക്ക് ഒരു വാർഷിക കാര്യമാക്കണം. മാരി എന്തു പറയുന്നു ? ഞാൻ അകലെയായിരിക്കുമ്പോഴെല്ലാം എന്റെ ഏറ്റവും പ്രിയപ്പെട്ട കാര്യം, നീ ജനിച്ച സമയം മുതൽ ഉള്ള നിൻറെ ഓരോ ഫോട്ടോയും നോക്കുക എന്നതാണ്. നിന്നിൽ നിന്ന് അകന്നു ചെലവഴിക്കുന്ന സമയത്ത് പപ്പയ്ക്ക് ആ അകല്‍ച്ച മാറ്റാനുള്ള ഒരേയൊരു മാർഗമാണിത്. ഇവയ്ക്ക് എല്ലാത്തിനും എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്.

ഇത് നിൻറെ മറ്റൊരു ലോക്ക്ഡൗൺ ജന്മദിനമാണ്. ഈ സമയം നിനക്ക് ചങ്ങാതിമാരില്ല, എന്നിട്ടും നീ ഇന്ന് ഏറ്റവും സന്തോഷവതിയായ കുഞ്ഞായിരിക്കുന്നു . എപ്പോഴും ഇതുപോലെ സന്തോഷത്തോടെയും പുഞ്ചിരിയോടെയും ഇരിക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടേ.. ഞങ്ങളുടെ കുടുംബത്തിന് കൂടുതലൊന്നും ചോദിക്കാൻ കഴിയില്ല. നീയാണ് ഞങ്ങളുടെ സന്തോഷവും അനുഗ്രഹവും. ഞങ്ങളുടെ പുഞ്ചിരിയും ചിരിയും.” ഇതായിരുന്നു ദുൽഖർ സൽമാൻ മകളുടെ പിറന്നാളിന് പങ്ക് വെച്ച കുറിപ്പ് ഇതിനോടകം തന്നെ മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ദുൽഖർ പങ്ക് വെച്ച ചിത്രത്തിന് താഴെ ആശംസ അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്

x