ഈ സുന്ദരി നടിയെ നിങ്ങൾക്ക് ഓർമ്മയുണ്ടോ ? താരമിപ്പോൾ ആരാണെന്നറിയുവോ

അന്യ ഭാഷയിൽ നിന്നും മലയാള സിനിമയിൽ എത്തി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയും വളരെ പെട്ടന്ന് ശ്രെധ നേടുകയും ചെയ്ത നിരവധി താരങ്ങളുണ്ട് , എന്നാൽ ചിലരൊക്കെ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ അഭിനയിച്ച ശേഷം സിനിമാലോകത്തുനിന്നും കാണാതെ പോയ നിരവധി നായികമാർ ഇക്കൂട്ടത്തിലുണ്ട്.അത്തരത്തിൽ സ്‌ക്രീനിൽ തിളങ്ങി നിൽക്കുമ്പോൾ കാണാതായ സുന്ദരി നടിയായിരുന്നു തേജലി ഖാനേക്കർ.തേജാലി ഖാനേക്കർ എന്ന് പറഞ്ഞാൽ മലയാള സിനിമാ പ്രേമികൾക്ക് അത്ര പെട്ടന്ന് മനസിലാക്കണം എന്നില്ല , എന്നാൽ മീനത്തിൽ താലികെട്ടിലെ മാലു എന്ന് പറഞ്ഞാൽ മലയാളികൾക്ക് ആ പൂച്ചക്കണ്ണുള്ള സുന്ദരിയെ വളരെ പെട്ടന്ന് മനസിലാകും.ആദ്യ ചിത്രത്തിലെ അഭിനയം കൊണ്ട് മലയാളി ആരധകരുടെ മനസ് കീഴടക്കിയ സുന്ദരി നടിയായിരുന്നു തേജലി ഖാനേക്കർ.കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണം കൂടാൻ പോയ പ്ലസ് ടു കാരൻ ഓമനക്കുട്ടന് സാഹചര്യം മൂലം ആ പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കേണ്ടി വരുകയും പിന്നീട് ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമൊക്കെയാണ് സിനിമയുടെ കഥ.

തന്റെ ആദ്യ ചിത്രത്തിലെ അഭിനയം കൊണ്ട് തന്നെ മലയാളി ആരധകരുടെ മനസ്സിൽ ഇടം നേടിയ സുന്ദരി നടി തേജോലിയെ രണ്ട് ചിത്രങ്ങൾക്ക് ശേഷം സിനിമയിൽ കണ്ടിട്ടില്ല , നടി ഇപ്പോൾ എവിടെയാണ് എന്നുള്ള അന്വഷണത്തിലായിരുന്നു ആരാധകർ.മഹാരാഷ്ട്രക്കാരിയായ തേജാലി വിവാഹ ശേഷം ഭർത്താവും കുട്ടികളുമായി സിംഗപ്പൂരിൽ നല്ലൊരു കുടുംബിനിയായി കഴിയുകയാണ് താരം.20 വർഷത്തിൽ അധികമായി താരം സിനിമ വിട്ടിട്ട് , എങ്കിലും ഇന്നും താൻ മലയാളത്തിൽ ചെയ്ത 2 കഥാപത്രങ്ങളെ മലയാളികൾ ഇന്നും ഒരുക്കുന്നതിൽ സന്തോഷമുണ്ടെന്നനാണ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത്.

സിനിമലോകം വിട്ടതിന് ശേഷം മുംബൈ ലെ ഒരു കോർപറേറ്റ് കമ്പനിയിൽ നാല് വർഷത്തിലധികം താരം ജോലി ചെയ്തിരുന്നു.പിന്നീടായിരുന്നു താരത്തിന്റെ വിവാഹം , വിവാഹ ശേഷം ഭർത്താവുമൊന്നിച്ച് സിംഗപ്പൂരിൽ താരം സെറ്റിൽ ആയി.സിംഗപ്പൂരിൽ എത്തിയ ശേഷം മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും തേജാലി നേടിയെടുത്തു .2മക്കളാണ് തേജാലിക്ക്.മൃൺമയിയും , വേദന്തും. മക്കളും ഭർത്താവുമായി സന്തോഷ ജീവിതം നയിക്കുകയാണ് തേജോലിയിപ്പോൾ.

4 വയസുമുതൽ താരം ഹിന്ദുസ്ഥാനി ക്ലാസിക് കഥക് നൃത്തം അഭ്യസിച്ച താരം 5 ആം വയസിൽ വേദികളിൽ നൃത്തം അവതരിപ്പിച്ചു തുടങ്ങി.പിന്നീട് ദൂരദർശനിൽ സംപ്രേഷണം ചെയ്ത ഹിന്ദി സീരിയലിലൂടെയാണ് താരം ശ്രെധ നേടിയത്.അതിന് ശേഷമാണ് താരത്തിന് സിനിമാലകത്തേക്കുള്ള ഷെണം ലഭിച്ചത്.ആഹാ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു താരം അരങ്ങേറ്റം കുറിച്ചത്.പിന്നീടാണ് മലയാളത്തിലേക്ക് താരം എത്തുന്നത്.മീനത്തിൽ താലികെട്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ചന്ദാമാമയിലും വേഷമിട്ടു.അഭിനയിച്ച 2 ചിത്രങ്ങളും മികച്ച അഭിപ്രയങ്ങൾ നേടിയപ്പോഴും സിനിമ വിട്ട് താരം കരിയർ നോക്കി മാറുകയായിരുന്നു.

വിവാഹ ശേഷം ഭർത്താവും കുട്ടികളുമായി കുടുംബിനിയായി കഴിയുകയാണ് തേജാലി ഇപ്പോൾ , ഡിജിറ്റൽ മാർക്കറ്റിംഗ് ൽ ഡിപ്ലോമ എടുത്ത തേജലി ഒരു ഫുഡ് വ്ലോഗ്ഗിങ് സ്റ്റാർട്ട് ചെയ്തിട്ടുണ്ട് .ഇന്നും മലയാളി അർധകരിൽ പലരും തന്നെ സിംഗപ്പൂരിൽ തിരിച്ചറിയുന്നത് വളരെ സന്തോഷം നിറഞ്ഞ കാര്യമാണെന്നായിരുന്നു തേജാലി പറയുന്നത് .തന്നെ സ്നേഹിക്കുന്ന എല്ലാ ആരധകർക്കും ഒരുപാട് നന്ദി എന്നായിരുന്നു തേജാലി പറഞ്ഞത്.ഈ കഴിഞ്ഞ ഇടയ്ക്കായിരുന്നു തേജലിയും കുട്ടികളും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്.അതിനു പിന്നാലെയാണ് താരത്തെക്കുറിച്ചുള്ള അന്വഷണം ആരധകർ നടത്തിയത്.

x