
നടി പാർവതി ജയറാമിന് ഇന്ന് അമ്പത്തിയൊന്നാം പിറന്നാൾ ആഘോഷമാക്കി മകൻ കാളിദാസും മകൾ മാളവികയും
1983ൽ മലയാള സിനിമയിൽ അഭിനയം തുടങ്ങിയ താരമാണ് നടി പാർവതി നിരവതി മലയാള സിനിമയിലാണ് താരം നായികയായി തിളങ്ങിയത്, 1993ൽ ഇറങ്ങിയ ചെങ്കോൽ എന്ന ചിത്രത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് തന്നെ അകന്ന് നിൽക്കുകയായിരുന്നു. ഈ പത്ത് വർഷത്തെ തൻറെ അഭിനയ ജീവിതത്തിന് ഇടയിൽ എഴുപതിൽ പരം ചിത്രങ്ങളിലാണ് പാർവതി അവതരിപ്പിച്ചത് അത് കൊണ്ട് തന്നെ മലയാളികൾ ഇന്നും പാർവതിയെ ഇഷ്ടപെടുന്നത്

പാർവതി സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു നടൻ ജയറാമിനെ 1992ൽ വിവാഹം കഴിക്കുകയായിരുന്നു, ഇരുവരുടേതും പ്രണയ വിവാഹം ആയിരുന്നു 1993ൽ ആണ് മകൻ കാളിദാസ് ജയറാം ജനിക്കുന്നത് മകൾ മാളവിക ജനിച്ചത് 1996ൽ ആണ് , കുടുംബ സമേതം ചെന്നയിൽ സ്ഥിരതാമസമാക്കിയവർ ആണ് നടി പാർവതിയും, നടൻ ജയറാമും. അച്ഛനെ കണക്ക് തന്നെ മകൻ കാളിദാസനെയും മലയാളികൾക്ക് പണ്ട് തൊട്ടേ സുപരിചതനാണ് , 2000ത്തിൽ കൊച്ച് കൊച്ച് സന്തോഷങ്ങൾ എന്ന ചിത്രത്തിൽ കൂടി ബാല താരമായി വന്ന കാളിദാസ് ജയറാം ഇന്ന് യുവ നടന്മാരുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്

ഇതിനോടകം നിരവതി മലയാളം ,തമിഴ് ചിത്രങ്ങളിൽ നായകനായി കാളിദാസ് തിളങ്ങിയിട്ടുണ്ട്. ഇന്ന് നടി പാർവതി ജയറാമിന്റെ അമ്പത്തിയൊന്നാം ജന്മദിനം ആണ് നടൻ ജയറാം പാർവതിയുടെ ജന്മദിനത്തിന് കുറിച്ചത് ഇങ്ങനെ ” ജന്മദിനാശംസകൾ അച്ചൂട്ടാ ❤️” ഇതിന് മറുപടിയായി നടി പാർവതി കൊടുത്ത മറുപടി ഇങ്ങനെ “നന്ദി എന്റെ സ്നേഹിതാ ❤️❤️❤️❤️ ” നിമിഷ നേരം കൊണ്ടാണ് ഇരുവരുടെയും സംഭാഷണം വൈറലായി മാറിയത് തൊട്ട് പുറകെ തന്നെ മക്കളായ കാളിദാസനും മാളവികയും അമ്മയ്ക്ക് ആശംസകൾ അറിയിച്ച് കൊണ്ട് എത്തുകയായിരുന്നു

മകൻ കാളിദാസ് ജയറാം കുട്ടികാലത്തെ ഒരു പഴേ ചിത്രം ആണ് പങ്ക് വെച്ചത് അമ്മ പാർവതി മകൻ കാളിദാസന് ഭക്ഷണം വാരി നൽകുന്നതായിരുന്നു അതിനോടൊപ്പം കാളിദാസ് കുറിച്ചത് ഇങ്ങനെ ” കൃപയും സ്നേഹവും അനുകമ്പയും നിറഞ്ഞ വനിതയ്ക്ക് ഹര്‍ഷാരവം അമ്മ നിങ്ങൾക്ക് ജന്മദിനാശംസകൾ ” ❤️ ഇതായിരുന്ന് മകൻ അമ്മയ്ക്ക് നൽകിയ ആശംസ തൊട്ട് പുറകെ അമ്മ പാർവതി “❤️❤️❤️❤️ ലവ് യു ബേബി ❤️ ” എന്ന മറുപടിയാണ് നൽകിയത്

മകൾ മാളവിക ജയറാമും അമ്മയ്ക്ക് ജന്മദിന ആശസകൾ നേർന്ന് കൊണ്ട് വരികയുണ്ടായി മഞ്ഞിൽ ഇരുവരും നിൽക്കുന്ന ചിത്രമാണ് മകൾ പങ്ക് വെച്ചത് കൂടെ കുറിച്ചത് ഇങ്ങനെ “അമ്മയോടുള്ള എന്റെ സ്നേഹം പ്രകടിപ്പിക്കാൻ മതിയായ പദങ്ങൾ എന്റെ അറിയപ്പെടുന്ന പദാവലിയിൽ ഇല്ല.ദിവസം കൂടും തോറും പ്രായം കുറഞ്ഞു വരുന്ന എന്‍റെ രാജ്ഞിക്ക് ജന്മദിനാശംസകൾ 😘” മകൾക്കും പാർവതി മറുപടി കൊടുത്തിട്ടുണ്ട് ” ചക്കിക്കുട്ട ❤️❤️❤️❤️എന്റെ കുഞ്ഞേ ❤️” ഇതായിരുന്നു.അത് കൂടാതെ ഇപ്പോൾ നിരവതി പേരാണ് പാർവതിക്ക് ജന്മദിന ആശംസകളുമായി എത്തുന്നത്