മമ്മൂട്ടിയുടേയും സുൽഫത്തിൻറെയും നാല്പത്തിരണ്ടാം വിവാഹ വാർഷികം ആഘോഷമാക്കി മകൻ ദുൽഖർ സൽമാൻ

മലയാള സിനിമയുടെ സ്വന്തം മമ്മൂക്കയുടെ നാല്പത്തിരണ്ടാം വിവാഹ വാർഷികം ആയിരുന്നു കഴിഞ്ഞ ദിവസം, നിരവതി താരങ്ങളാണ് മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും വിവാഹ വാർഷിക ആശംസകൾ അറിയിച്ച് കൊണ്ട് രംഗത്ത് വന്നത്, രണ്ട് ദിവസം മുമ്പായിരുന്നു കൊച്ചു മോളുടെ നാലാം ജന്മദിനം മമ്മൂക്കയും കുടുംബവും ആഘോഷിച്ചത്, കൊച്ചു മകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്, ഇരുവരുടെയും വിവാഹ വാർഷികത്തിന് പൃഥ്വിരാജ് ഇരുവരുടെയും ചിത്രം പങ്ക് വെച്ച് കൊണ്ട് കുറിച്ചത് ഇങ്ങനെ “Happy Anniversary 🤗❤️”

മമ്മൂട്ടി സുൽഫത്തിന്റെ കഴുത്തിൽ താലി ചാർത്തുന്നത് 1979 മേയ് 6ന് ആയിരുന്നു, മമ്മൂട്ടി മികച്ച നടൻ എന്നതിലുപരി ഒരു അഭിഭാഷകൻ കൂടിയാണ്, അഭിഭാഷകൻ ആയി ജോലി നോക്കുന്ന സമയത്താണ് മലയാള സിനിമയിലേക്ക് കാലെടുത്ത് വെക്കുന്നത്, അവിടെന്ന് ഇതുവരെയുള്ള മമ്മൂട്ടിയുടെ വളർച്ച ഏവരെയും അത്ഭുധപെടുത്തുന്നത് തന്നെയാണ്, അറുപത്തി ഒമ്പത് വയസായിട്ടും തൻറെ അഭിനയത്തോടുള്ള മോഹം ഇന്നും ഒട്ടും കുറഞ്ഞിട്ടില്ല എന്നത് ഏതൊരു മലയാളിക്കും അറിയാവുന്ന കാര്യമാണ്, നിർമാതാവ് ആന്റോ ജോസഫ് കുറിച്ചത് “പ്രിയപ്പെട്ട മമ്മുക്കയ്ക്കും, ചേച്ചിക്കും ഹൃദയം നിറഞ്ഞ വിവാഹവാർഷികാശംസകൾ “എന്നായിരുന്നു

മമ്മൂട്ടിയുടേയും സുൽഫത്തിന്റെയും വിവാഹ ശേഷം ആദ്യം ജനിച്ചത് മകൾ സുറുമിയാണ്, സുറുമി സിനിമയിൽ സജീവമല്ലെങ്കിലും നല്ലൊരു ചിത്രകാരി കൂടിയാണ്, സുറുമി ജനിച്ച് നാല് വർഷങ്ങളക്ക് ശേഷമാണ് മകൻ ദുൽഖർ സൽമാൻ ജനിക്കുന്നത്, ഇതിനോടകം തന്നെ തന്റേതായ സ്ഥാനം മലയാള സിനിമയിൽ ദുൽഖർ സൽമാൻ നേടി എടിത്തിട്ടുണ്ട്, ഇപ്പോൾ മമ്മൂക്കയുടെയും സുൽഫത്തിന്റെയും വിവാഹ വാർഷികത്തിന് ദുൽഖർ സൽമാൻ പങ്ക് വെച്ച ചിത്രവും കുറിപ്പും ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്

മമ്മൂക്കയും ഭാര്യ സുൽഫത്തും ഒരുമിച്ച് ഒള്ള ചിത്രത്തോടൊപ്പം കുറിച്ചത് ഇങ്ങനെ “ഹാപ്പി ആനിവേഴ്സറി ഉമ്മയ്ക്കും വാപ്പയ്ക്കും ! ഈ ചിത്രം കണ്ടിട്ട് കഴിഞ്ഞ വർഷമുള്ളതാണെന്ന് തോന്നുന്നു ! നിങ്ങൾ രണ്ടുപേരെയും പോലെയാവാൻ ശ്രമിക്കുകയാണ് ഞങ്ങൾ ! ” ഇതായിരുന്നു ദുൽഖറിന്റെ കുറുപ്പ് ഇതിന് താഴെ ഇരുവർക്കും വിവാഹ മംഗള ആശംസകളുമായി ടോവിനോ തോമസ്, മനോജ് കെ ജയൻ, വിജയ് യേശുദാസ്, സൗബിൻ, സുപ്രിയ പൃഥ്വിരാജ് അങ്ങനെ നിരവതി താരങ്ങൾ ആണ് ആശംസ അറിയിച്ച് കൊണ്ട് എത്തിയത് സോഷ്യൽ മീഡിയ മമ്മൂട്ടിയുടെ നാല്പത്തിരണ്ടാം വിവാഹ വാർഷികം വൻ ആഘോഷമാക്കി മാറ്റുകയായിരുന്നു

x