
അഭിനയത്തിന് ഇടയിൽ തൻറെ നാൽപതാം ജന്മദിനം കേക്ക് മുറിച്ച് ആഘോഷമാക്കി നടി നിത്യ ദാസ്
തൻറെ ആദ്യത്തെ സിനിമയിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയ താരമാണ് നടി നിത്യ ദാസ്, 2001ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ ഈ പറക്കും തളികയിൽ ദിലീപിന്റെ നായികയായിട്ടായിരുന്നു താരത്തിന്റെ അരങ്ങേറ്റം, അതിലെ അഭിനയത്തിന് താരത്തിന് ഏഷ്യാനെറ്റിന്റെ ആ വർഷത്തെ പുതുമുഖ നടിക്കുള്ള അവാർഡ് തേടി എത്തുകയുണ്ടായി, അതിന് ശേഷം നിരവതി മലയാള ചിത്രങ്ങൾ ആണ് താരത്തിനെ തേടി എത്തിയത്, അടുപ്പിച്ച് ഇറങ്ങിയ നിത്യ ദാസിന്റെ എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു

ഈ പറക്കും തളികയ്ക്ക് ശേഷം ഇറങ്ങിയ ചിത്രങ്ങൾ ആയിരുന്നു, നരിമാൻ, കുഞ്ഞിക്കൂഞ്ഞൻ, ബാലേട്ടൻ അങ്ങനെ നീളുന്നു, മലയാളത്തിന് പുറമെ തമിഴിലും തെലുഗ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്, എന്നാൽ 2007ൽ സൂര്യ കിരീടം എന്ന ചിത്രത്തിൽ അഭിനയിച്ച് മലയാള സിനിമയിൽ നിന്ന് തന്നെ നീണ്ട ഇടവേള എടുക്കുകയായിരുന്നു താരം, എന്നാൽ സിനിമയിൽ നിന്ന് നിത്യ ദാസ് വിട്ട് നിന്നെങ്കിലും, 2007ൽ തന്നെ താരം സീരിയൽ ലോകത്തേക്ക് കാൽ എടുത്ത് വെക്കുകയായിരുന്നു

2007ൽ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത അയ്യപ്പനും വാവരും എന്ന സീരിയലിൽ ഐഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് താരം സീരിയൽ ലോകത്ത് സജീവം ആവുകയായിരുന്നു, 2007ൽ ആയിരുന്നു താരത്തിന്റെ വിവാഹം, പഞാബിക്കാരനായ അരവിന്ദ് സിങ്ങിനെയാണ് താരം വിവാഹം കഴിച്ചത്, ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു, വിവാഹ ശേഷമാണ് താരം മലയാള സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുത്തത് എന്ന് പറയാം, ഇരുവർക്കും രണ്ട് മക്കൾ ആണ് ഉള്ളത്, നൈന സിങ്ങും, നമാൻ സിംഗ് ജാംവാൾ എന്നിവരും ആണ്, മകൾ ജനിച്ചത് 2009ലും,മകൻ ജനിച്ചത് 2018ലുമാണ്

ഈ ഇടയ്ക്ക് മകളുടെ യൂണിഫോമിൽ നടി നിത്യ ദാസും, മകൾ നൈനയും നിൽക്കുന്ന ചിത്രങ്ങൾ പങ്ക് വെച്ചിരുന്നു അത് നിമിഷ നേരം കൊണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് താരത്തിനെ കണ്ടാൽ പ്രായം തോന്നിക്കും എന്ന് പറയുകയില്ല എന്നായിരുന്നു അന്ന് വന്ന കമെന്റുകൾ, എന്നാൽ നടി നിത്യ ദാസിന് നാൽപത് വൈസ് തികഞ്ഞിരിക്കുമാകയാണ്, തൻറെ നാൽപതാം ജന്മദിനം സീരിയൽ ലൊക്കേഷനിൽ അണിയറ പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് താരമിപ്പോൾ, തൻറെ ജന്മദിന ആഘോഷത്തിന്റെ വീഡിയോ നിത്യ ദാസ് തന്നെയാണ് സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചത്, എന്നാൽ താരത്തിനെ കണ്ടാൽ നാൽപത് വയസ് തോന്നിക്കില്ല എന്നാണ് നിരവതി പേരുടെ അഭിപ്രായം