ലോക്ക്ഡൗണിനിടക്കും മകന്റെ ആദ്യ പിറന്നാൾ ഗംഭീരമാക്കി ടോവിനോ ; പിറന്നാൾ ആഘോഷ ചിത്രങ്ങൾ വൈറൽ

വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം സ്വന്തമാക്കിയ താരമാണ് ടോവിനോ തോമസ്. ഇന്നത്തെ യുവതാരങ്ങളിൽ മലയാള സിനിമ ഏറ്റവും കൂടുതൽ പ്രതീക്ഷ വെക്കുന്നതും ടോവിനോയിൽ ആണ്. സ്വാഭാവിക അഭിനയവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും കൂടി ഒത്തുചേരുമ്പോൾ ഭാവിയിലെ ഒരു സൂപ്പർതാരം ആകാനുള്ള എല്ലാ സാധ്യതയും ടോവിനോക്ക് ഇന്നുണ്ട്. തന്റെ മികച്ച കഥാപാത്രങ്ങളിലൂടെ മികച്ച ഒരു ആരാധക അടിത്തറയും ഉണ്ടാക്കി എടുക്കാൻ ടോവിനോ തോമസിന് കഴിഞ്ഞിട്ടുണ്ട്.

സിനിമയിൽ മാത്രമല്ല സ്ക്രീനിനു പുറത്തും ടോവിനോ ഒരു സൂപ്പർ താരമാണ്. താരജാഡകൾ ലേശമില്ലാത്ത എല്ലാ കാര്യങ്ങളിലും ഇടപെടുന്ന പ്രകൃതം ആണ് ടോവിനോയെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കുന്നത്. 2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ആണ് ടോവിനോ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. തൊട്ടടുത്ത വർഷം ഇറങ്ങിയ ദുൽഖർ സൽമാൻ ചിത്രമായ എബിസിഡിയിലെ വില്ലൻ വേഷം ടോവിനോയുടെ കരിയറിൽ വഴിത്തിരിവായി. താരത്തിന്റെ കരിയർ തന്നെ മാറ്റി മറിക്കുന്നത് 2015ൽ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്‌ദീൻ എന്ന ചിത്രത്തിലെ പ്രകടനമായിരുന്നു.

ടോവിനോയുടെ മകൻ തഹാന്റെ ഒന്നാം ജന്മദിനം ആയിരുന്നു കഴിഞ്ഞ ദിവസം. സോഷ്യൽ മീഡിയയിലെങ്ങും തഹാന് ജന്മദിനാശംസകൾ കൊണ്ട് നിറഞ്ഞിരുന്നു. ചലച്ചിത്ര രംഗത്തും നിന്നുള്ളവരും ആരാധകരും ഒക്കെ തഹാന് ജന്മദിനാശംസകൾ നേർന്നു രംഗത്ത് വന്നിരുന്നു. തന്റെ പ്രിയപ്പെട്ട മകന് ജന്മദിനത്തിൽ എന്ത് സർപ്രൈസ് നൽകുമെന്ന ആകാംക്ഷയിൽ ആയിരുന്നു ആരാധകർ. ലോക്കഡൗൺ ആയതുകൊണ്ട് കുഞ്ഞു തഹാന്റെ ജന്മദിനം ഗംഭീരമാക്കാൻ കഴിയാത്തതിന്റെ വിഷമവും ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു.

എന്നാൽ ഇപ്പോൾ തഹാന്റെ ഒന്നാം പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ ആരാധകരുമായി പങ്കു വെച്ച് എത്തിയിരിക്കുകയാണ് ടോവിനോ തോമസ്. ലോക്കഡൗൺ ആണെങ്കിലും തന്റെ മകന്റെ ആദ്യ പിറന്നാൾ ആഘോഷങ്ങൾക്ക് ഒരു കുറവും വരുത്താൻ ടോവിനോ തയ്യാറല്ല എന്നാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ലോക്കഡോൺ സാഹചര്യത്തിൽ മറ്റുവരെ പങ്കെടുപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും കുടുംബങ്ങൾ ചേർന്ന് ജന്മദിന ആഘോഷങ്ങൾ ഗംഭീരമായി തന്നെ ആഘോഷിച്ചു. മഹോഹരമായി അലങ്കരിച്ച മുറിയിൽ അതിമനോഹരമായൊരു ബർത്തഡേ കേക്ക് തന്നെയാണ് മകനായി ടോവിനോ കരുതിവെച്ചത്.

2014 ആയിരുന്നു ടോവിനയുടെ വിവാഹം കഴിഞ്ഞത്, ലിഡിയയെ ആണ് താരം മിന്ന് ചാർത്തിയത് , ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. പ്ലസ്‌ടുവിൽ തുടങ്ങിയ പ്രണയം അവസാനം വിവാഹത്തിൽ വന്ന് എത്തുകയായിരുന്നു. 2016ൽ ആയിരുന്നു ഇസ്സ എന്ന മകൾ ജനിക്കുന്നത് . ടോവിനോടെ അവസാനം ഇറങ്ങിയ ചിത്രം കള മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും സ്വന്തമാക്കിയത് , ഇതുവരെ നാൽപതോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ച ടോവിനോ ഒരു സൂപ്പർതാര പരിവേഷമുള്ള താരമാണ്. ഇനി ടോവിനോയുടെതായി വരാനിരിക്കുന്നത് വമ്പൻ ബിഗ് ബഡ്‌ജറ്റ്‌ ചിത്രങ്ങളാണ്. ഇതിൽ മിന്നൽ മുരളി ആണ് ഏറെ പ്രതീക്ഷയോടെ മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം.

x