മലയാളികളുടെ പ്രിയ നടി കാവേരി വിവാഹമോചനത്തിലേക്ക് ?

ബാലതാരമായി മലയാള സിനിമയിൽ എത്തുകയും പിന്നീട് നായികയായി മലയാള സിനിമയിൽ തിളങ്ങുകയും ചെയ്ത നിരവധി താരങ്ങൾ മലയാള സിനിമാലോകത്തുണ്ട് .അങ്ങനെ മലയാളസിനിമയിൽ ബാലതാരമായി എത്തി മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളി ആരാധകരുടെ പ്രിയ നടിയായി മാറിയ നടിയായിരുന്നു കാവേരി .അമ്മാനം കിളി , കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്നി സിനിമയിലൂടെയായിരുന്നു കാവേരി മലയാള സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

പിന്നീട് ബാലതാരമായും നായികയായും താരം മലയാള സിനിമയിൽ കത്തിക്കയറുകയായിരുന്നു .ബാലതാരമായി എത്തി നായികയായും സംവിദായികയുമായി തിളങ്ങിയ നടി കൂടിയാണ് കാവേരി.ഇപ്പോഴിതാ ആരധകരുടെ പ്രിയ നടി കാവേരി വിവാഹമോചനത്തിന്റെ വക്കിൽ ആണെന്നുള്ള വാർത്ത ഞെട്ടലോടെയാണ് ആരാധകരും സിനിമാലോകവും കേൾക്കുന്നത്.ഗുരു ചമ്പക്കുളം തച്ചൻ തുടങ്ങി മലയാള സിനിമകളിൽ നായികയായും അതോടൊപ്പം തന്നെ നിരവധി ചിത്രങ്ങളിൽ മികവുറ്റ വേഷങ്ങളുമായി മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേപോലെ തിളങ്ങി നിൽക്കുമ്പോഴായിരുന്നു 2010 ൽ തെലുങ് സംവിധായകൻ സൂര്യ കിരണിനെ താരം വിവാഹം ചെയ്തത് .എന്നാൽ ഇരുവരും തമ്മിലുള്ള ദാമ്പത്യം അത്ര സുഖകരമല്ല എന്നും വേർപിരിയാൻ പോകുന്നു എന്നും വേർപിരിഞ്ഞു എന്നൊക്കെയുള്ള നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.വിവാഹമോചനത്തെപ്പറ്റി നിരവധി വാർത്തകൾ പ്രചരിക്കുമ്പോഴും ഇതിനെക്കുറിച്ച് നടി കാവേരിയും ഭർത്താവ് സൂര്യ കിരണും പ്രതികരിച്ചിരുന്നില്ല.

 

എന്നാലിപ്പോൾ അതിനെക്കുറിച്ച് തെലുങ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഭർത്താവ് സൂര്യ കിരൺ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് .കാവേരിയെ തനിക്ക് മറക്കാൻ പറ്റുന്നില്ല എന്നും അവളുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താൻ എന്നും വികാരനിര്ഭരനായിട്ടാണ് സൂര്യ കിരൺ ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചത് .അവൾ പോയത് തന്റെ തീരുമാനം കൊണ്ടല്ല എന്നും അവൾക്ക് വേണ്ടി താൻ ഇപ്പോഴും കാത്തിരിക്കുകയാണെന്നും , അവൾക്ക് പകരം മറ്റൊരാളെയും പകരമായി കാണാൻ സാധിക്കില്ല എന്നും സൂര്യ കിരൺ വെളിപ്പെടുത്തി.ബിഗ്‌ബോസിന്റെ തെലുങ് പതിപ്പിൽ സൂര്യ കിരൺ പങ്കെടുത്തിരുന്നു .ആദ്യ എലിമിനേഷനിൽ തന്നെ സൂര്യ കിരൺ പുറത്താവുകയും ചെയ്തിരുന്നു .ഇതിനു പിന്നാലെ ഒരു പ്രമുഖ തെലുങ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൂര്യ കിരൺ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

വര്ഷങ്ങളായി താനും കാവേരിയും പിരിഞ്ഞാണ് താമസിക്കുന്നതെന്നും എങ്കിലും ഞാൻ അവളെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്നും അവൾ ഇല്ലാതെ തനിക്കൊരു ജീവിതമില്ലന്നും സൂര്യ കിരൺ വെളിപ്പെടുത്തുന്നു.കാവേരിക്കായി താൻ ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും സൂര്യ കിരൺ പറയുന്നു .തെലുങ്കിലും തമിഴിലും മലയാളത്തിലും ഒക്കെ കത്തി നിൽക്കുമ്പോഴായിരുന്നു നടിയുടെ വിവാഹം .ബാലതാരമായി സിനിമയിൽ എത്തുകയും പിന്നീട് സംവിദാനലോകത്തേക്ക് മാറുകയായിരുന്നു സൂര്യകിരൺ പ്രിയ നടി സുചിതയുടെ അനിയനാണ് കാവേരിയുടെ ഭർത്താവ് സൂര്യ കിരൺ .പഴയകാല ഇഷ്ടനടിമാരിൽ ഇന്നും ആരാധകരുടെ മനസ്സിൽ കാവേരിയുടെ സ്ഥാനം മുൻപന്തിയിലാണ് .ഇടവേളക്ക് ശേഷം സിനിമാലോകത്തേക്ക് തിരിച്ചെത്തിയ കാവേരിയുടെ വരവ് സംവിദായക വേഷത്തിലായിരുന്നു .തെലുങ് നടൻ ചേതൻ ചീനു നായകനാകുന്ന സൈക്കോളജിക്കൽ ത്രില്ലെർ മൂവിയാണ് കാവേരി സംവിദാനം ചെയ്യുന്നത്

x