മുപ്പത്തി അഞ്ച് ലക്ഷത്തിന്റെ ബൈക്കിൽ കോളേജ് കുമാരിയെ പോലെ റോഡിൽ ചുറ്റിയടിച്ച് നടി മഞ്ജു വാരിയർ വൈറലായി വീഡിയോ

കുടുംബ പ്രേക്ഷകർ സ്നേഹത്തോടെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് നടി മഞ്ജു വാരിയർ മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആയി തിളങ്ങുന്ന നടി മഞ്ജുവിന്റെ പുതിയ ചിത്രമായ ചതുർമുഖം ഇന്നലെയായിരുന്നു തീയേറ്ററിൽ റിലീസ് ആയത് എങ്ങു നിന്നും ചിത്രത്തിന് നല്ല അഭിപ്രായമാണ് ലഭിക്കുന്നത് മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറർ ചിത്രം കൂടിയാണ് നടി മഞ്ജുവാരിയർ അഭിനയിച്ച ചതുർമുഖം

2021ൽ തീയേറ്ററിൽ റിലീസ് ആകുന്ന മഞ്ജുവിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് ചതുർമുഖം ഈ വർഷത്തെ തുടക്കത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച് ഇറങ്ങിയ മഞ്ജുവിന്റെ ദി പ്രീസ്റ്റ് ഇപ്പോഴും തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്, അതിനിടയിൽ തന്നെയാണ് രണ്ടാമത്തെ ചിത്രമായ ചതുർമുഖവും കഴിഞ്ഞ ദിവസം തീയേറ്ററിൽ റിലീസ് ആയത്, നടൻ സണ്ണി വെയ്ൻ ആണ് ഈ സിനിമയിലെ നായകൻ

ചതുർമുഖം സിനിമ റിലീസ് ആയ അന്ന് തന്നെ മഞ്ജുവാരിയറുടെ മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു ചതുർമുഖം പ്രൊമോഷനുമായി ബന്ധപ്പെട്ട മുപ്പത്തി അഞ്ച് ലക്ഷം വിലയുള്ള ഹോണ്ട ഗോൾഡ്‌വിങ് എന്ന ബൈക്കിൽ കൊച്ചി നഗരത്തിൽ കൂടി ഒരു കോളേജ് കുമാരിയെ പോലെ ചുറ്റി അടിക്കുന്ന വീഡിയോയാണ് വൈറലായി മാറുന്നത് പ്രശസ്‌ത മലയാളം യുട്യൂബർ മല്ലു ട്രാവലർ എന്ന ഷാക്കിറിന്റെ വണ്ടിയിൽ ആണ് നടി മഞ്ജു വാരിയർ സഞ്ചരിച്ചത്

നടി മഞ്ജുവിനെ ബൈക്കിൽ റോഡിൽ കണ്ടതോടെ നിരവതി പേരാണ് കൈ കാണിക്കുകയും മറ്റും ചെയ്‌തത്‌, ചിലർ മഞ്ജുവിനോട് കുശലം പറയുന്നതും വീഡിയോയിൽ കാണാൻ സാധിക്കും, ഒട്ടും താര ജാഡയോ അഹങ്കാരവുമൊ ഇല്ലാതെയാണ് നടി മഞ്ജു എല്ലാവരോടും പെരുമാറിയത്. വർഷങ്ങളായി കൊച്ചിയിൽ ബൈക്കിൽ യാത്ര ചെയ്തിട്ടെന്നും അതുകൊണ്ടു തന്നെ ബൈക്കിലെ ഈ യാത്ര ഏറെ ആസ്വദിച്ചെന്നും നടി മഞ്ജു വാരിയർ പറയുകയുണ്ടായി , കഴിഞ്ഞ ദിവസം ഇറങ്ങിയ ചതുർമുഖം കാണാൻ തിയേറ്ററിൽ അമ്മയോടൊപ്പം വന്ന വീഡിയോയും സോഷ്യൽ ലോകത്ത് വൈറലായി മാറിയിട്ടുണ്ടായിരുന്നു

x