സുരേഷ് ഗോപിയെ സ്ഥാനാർഥിയെ ഇലക്ഷന് തോൽപ്പിക്കാനായേക്കും പക്ഷേ സുരേഷ് ഗോപിയെന്ന വ്യക്തിയെ തോൽപ്പിക്കാനാകില്ല

മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ മലയാളികൾ സൂപ്പർ സ്റ്റാർ എന്ന താര പദവി ചാർത്തി കൊടുത്തിട്ടുള്ള ഒരാളേ ഉള്ളൂ അത് മറ്റാരുമല്ല മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോ സുരേഷ് ഗോപി തന്നെ. തകർപ്പൻ മാസ്സ് ഡയലോഗുകൾ കൊണ്ടും ആക്ഷൻ ചിത്രങ്ങൾ കൊണ്ടും മലയാളി പ്രേക്ഷകരെ കോരിത്തരിപ്പിച്ച സുരേഷ് ഗോപിയെ മലയാളികൾ നെഞ്ചിലേറ്റി. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഒരു സൂപ്പർ താരം തന്നെയാണ് താൻ എന്ന് പല തവണ തെളിയിച്ചിട്ടുണ്ട് സുരേഷ് ഗോപി.

തന്റെയടുത്തു സഹായമഭ്യര്ഥിച്ചു ചെന്നവരെയാരെയും നിരാശരാക്കി വിട്ടിട്ടില്ല അദ്ദേഹം. നിരവധി കാരുണ്യ പ്രവർത്തനങ്ങളും അദ്ദേഹം നടത്തി വരുന്നുണ്ട്. ഇപ്പോൾ രാജ്യസഭാ എംപി കൂടിയായ സുരേഷ് ഗോപി തന്റെ ശമ്പളം പോലും മുഴുവനായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ചിലവഴിച്ചത്. ഏറ്റവും ഒടുവിൽ കോവിഡ് രോഗികൾക്കായി ഓക്സിജൻ എത്തിച്ചു കൊടുത്തും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്റെ കുടുംബത്തെ ഏറ്റെടുത്തും അദ്ദേഹം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ഇത്രയൊക്കെ നല്ല കാര്യങ്ങൾ ചെയ്തിട്ടും കഴിഞ്ഞ കേരളാ നിയമസഭാ ഇലക്ഷനിൽ മത്സരിച്ച അദ്ദേഹത്തെ മലയാളികൾ തോൽപ്പിച്ചു.

തൃശൂർ മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥി ആയാണ് അദ്ദേഹം മത്സരിച്ചത്. എന്നാൽ തുച്ഛമായ വോട്ടുകൾക്ക് അദ്ദേഹം പരാജയപ്പെട്ടു. ഇതിനു മുൻപ് തൃശൂരിൽ നിന്നും ലോക്സഭയിലേക്കും അദ്ദേഹം മത്സരിച്ചു പരാജയപ്പെട്ടിരുന്നു. പക്ഷേ അതുകൊണ്ടൊന്നും നിരാശനായി വീട്ടിലിരിക്കാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നു. ഒരു എംപി എന്ന നിലയിലും വ്യക്തിപരമായും അദ്ദേഹം പല കാര്യങ്ങളും യാതൊരു മടിയുമില്ലാതെ ചെയ്യുന്നു. ഇലക്ഷൻ കഴിഞ്ഞു സുരേഷ് ഗോപിയെ ഒരു നോക്ക് കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകർ.

ഇപ്പോഴിതാ സുരേഷ് ഗോപിയുടെ കുടുംബത്തിലെ ആഘോഷങ്ങളുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സുരേഷ് ഗോപിയുടെ ഭാര്യയായ രാധികയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിക്കുന്നത്തിന്റെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മകനും നടനുമായ ഗോകുൽ സുരേഷും മറ്റു കുടുംബങ്ങളും ചേർന്നാണ് രാധികയുടെ ജന്മദിനം ആഘോഷിച്ചത്. ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് വീട്ടിലെ നായയെ കൂടി ആഘോഷത്തിൽ പങ്കെടുപ്പിച്ചതിന്റെ ചിത്രങ്ങൾ ആണ്.

നിറമുള്ള രാവുകൾ എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരം പിന്നീട് വില്ലൻ വേഷങ്ങളിലും , സഹനടൻ വേഷങ്ങളിലും , നായകനായും തിളങ്ങി. 2015 വരെ സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന സുരേഷ് ഗോപി , പിന്നീട് കുറച്ചു വർഷങ്ങൾ അഭിനയലോകത്തു നിന്നും ഇടവേള എടുത്തിരുന്നു . ശേഷം 2020 ൽ വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു . നിരവധി ചിത്രങ്ങളുമായി താരമിപ്പോൾ തിരക്കിലാണ് .. കാവൽ , പാപ്പൻ , ഒറ്റക്കൊമ്പൻ അടക്കം നിരവധി ചിത്രങ്ങളാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്നത് .

x