ആദ്യമായി തന്റെ കൺമണിയുടെ ചിത്രങ്ങൾ പങ്കുവെച്ചു അർജുൻ അശോകൻ ; ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചത്

മലയാള സിനിമയിലെ ഹാസ്യ കഥാപാത്രങ്ങളുടെ സുൽത്താനാണ് ഹരീശ്രീ അശോകൻ. ഹാസ്യ കഥാപാത്രങ്ങളിൽ മാത്രം അഭിനയിച്ചു ജീവിച്ച താരം. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ഇന്നും എന്നും ശോഭയാർന്നു നിൽക്കുകയാണ്. മലയാളസിനിമ പ്രേക്ഷകർക്കായി സമ്മാനിച്ച ഹാസ്യസാമ്രാട്ട് ആണ് ശ്രീ ഹരിശ്രീ അശോകൻ. ഇദ്ദേഹത്തിന്റെ മകൻ അർജുൻ അശോകൻ മലയാള സിനിമയിൽ സജീവമാണ്. ചലച്ചിത്ര മേഖലയിലെ പുത്തൻ താരോദയം ആണ് അർജുൻ അശോകൻ. അച്ഛന്റെ അഭിനയമികവ് അപ്പാടെ പകർന്നുകിട്ടിയ മകൻ. 2012-ൽ ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ്‌ താരം തന്റെ അഭിനയ കലയിലേക്കുള്ള അരങ്ങേറ്റം നടത്തിയത്.

പിന്നീട് അഞ്ച് വർഷത്തെ നീണ്ട ഇടവേളക്കുശേഷം കരിയർ ബ്രേക്ക് ആയ പറവ എന്ന ചിത്രത്തിലൂടെ താരം തിരിച്ചെത്തുകയായിരുന്നു. നടൻ സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു സുപ്രധാന വേഷം ചെയ്തു കാണികളെ അമ്പരപ്പിച്ച അർജുൻ അശോകൻ മലയാള സിനിമയിലെ അവസരങ്ങൾക്കായുള്ള വാതിൽ തള്ളി തുറക്കുകയായിരുന്നു. അവിടെനിന്നും കൈനിറയെ ചിത്രങ്ങളാണ് അർജുനു കിട്ടിത്തുടങ്ങിയത്. അച്ഛനെപ്പോലെ തമാശ കഥാപാത്രങ്ങളിൽ ആയിരുന്നില്ല അർജുൻ ശ്രദ്ധകേന്ദ്രീകരിച്ചത്. സഹനടനായും വില്ലനായും ഇപ്പോൾ നായകനായും മലയാള സിനിമയിൽ നിറഞ്ഞ് ആടുകയാണ് അർജുൻ അശോകൻ.

വൈവിധ്യമാർന്ന കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത അദ്ദേഹം ഇതിനോടകം തന്നെ പറവ, മന്ദാരം, ബി.ടെക്, വരത്തൻ, ജൂൺ, ഉണ്ട, അമ്പിളി, അണ്ടർവേൾഡ്, സ്റ്റാന്‍റ്അപ്പ് തുടങ്ങി നിരവധി സിനിമകൾ ചെയ്തു കഴിഞ്ഞു. തട്ടാശ്ശേരി കൂട്ടം നടൻ ദിലീപിന്‍റെ സഹോദരൻ അനൂപ് സംവിധായകനാകുന്ന ആദ്യ ചിത്രം തട്ടാശ്ശേരി കൂട്ടത്തിൽ നായകനാകുന്നത് അർജുനാണ്. മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്, തുറമുഖം, അജഗജാന്തരം, ഖജുറാവോ ഡ്രീംസ്, സൂപ്പര്‍ ശരണ്യ, ബിലാൽ തുടങ്ങി നിരവധി സിനിമകള്‍ അര്‍ജുന്‍റേതായി ഒരുങ്ങുന്നുണ്ട്. കൂടാതെ ആന്‍റണി സോണി സെബാസ്റ്റ്യൻ ഒരുക്കുന്ന പുതിയ ചിത്രത്തിലും അർജുൻ അഭിനയിക്കുന്നുണ്ട്.

ബി.ടെക് പഠന ശേഷം 2012ലാണ് അർ‍ജുൻ സിനിമയിലെത്തിയത്. അർജുന്റെത് പ്രണയവിവാഹമായിരുന്നു, നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ തന്റെ പ്രണയിനിയായ നികിതയെ തന്നെയാണ് താരം വിവാഹം കഴിച്ചത്. 2018ലാണ് അർജുൻ വിവാഹിതനായത്. ഇരുവർക്കും ഒരു മകളുമുണ്ട്. കഴിഞ്ഞ നവംബർ 25നാണ് അർജുന്റെ ആദ്യത്തെ കണ്മണി പിറന്നത്. അൻവി എന്നാണ് ആ കൊച്ചുസുന്ദരിയുടെ പേര്. മകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ അധികമൊന്നും അർജുൻ പങ്കു വയ്ക്കാറില്ല. എന്നാൽ ഇപ്പോൾ കുഞ്ഞ അൻവിയുമായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം.

അർജുനൻ ഭാര്യ നികിതയും അവരുടെ ആദ്യത്തെ കണ്മണി ആയ അൻവിയും ഒരേ ഡ്രസ്സ് കോഡിൽ ഉള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. മനോഹരമായ വെള്ള വസ്ത്രങ്ങളണിഞ്ഞ് അമ്മയെ പോലുള്ള ഹെയർ ബാൻഡ് ഒക്കെ ധരിച്ച് ക്യൂട്ട് ഡോളിനെ പോലെയാണ് അൻവി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇപ്പോൾ അർജുൻ പങ്കു വെച്ചിരിക്കുന്ന ഈ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. തൻറെ ഓമന മകളുടെ ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ വൈറലാവുകയും ചെയ്തു. നിരവധി ആരാധകർ ആണ് ചിത്രത്തിന് താഴെ കമന്റുകൾ ഉമായി എത്തുന്നത്.

x