ദൈവം തന്ന വരം നീയേ.. കുഞ്ഞാവയുടെ ചോറൂണിന്റെയും തുലാഭാരത്തിന്റെയും ചിത്രങ്ങൾ പങ്കുവെച്ചു നടി അനുശ്രീ

മലയാളസിനിമയിൽ നാടൻ സൗന്ദര്യം തുളുമ്പുന്ന രൂപവുമായെത്തിയ താരമാണ് അനുശ്രീ. വളരെ ചെറിയ വേഷങ്ങളിൽ തുടങ്ങി ഇപ്പോൾ മലയാളസിനിമയിൽ സജീവമായി തിളങ്ങുന്ന ശ്രദ്ധേയരായ മുൻനിര നായികമാരിൽ ഒരാൾ കൂടിയാണ് താരം. 2012-ൽ റിലീസായ ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച ഡയമണ്ട് നെക്ലേസ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. ഈ സിനിമയിൽ ഒരു നാടൻ പെൺകുട്ടിയുടെ വേഷം കൈകാര്യം ചെയ്ത അനുശ്രീ മലയാളം മെഗാ സ്ക്രീനിലെ സ്വന്തം നാടൻ പെൺകുട്ടിയായി മാറുകയായിരുന്നു. ചന്ദ്രേട്ടൻ എവിടയാ, മഹേഷിൻ്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയായി മാറി ഒപ്പം മികച്ച പ്രേക്ഷക പിന്തുണയും, നിരവധി ആരാധകരെയും താരം ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ തന്നെ സമ്പാദിച്ചു.

കൊല്ലം ജില്ലയിലെ കുമുകഞ്ചേരി എന്ന ഗ്രാമത്തിൽ ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനായ മുരളീധരൻ പിള്ളയുടേയും ശോഭയുടേയും ഇളയ മകളായി 1990 ഒക്ടോബർ 24 ന് ആണ് താരം ജനിച്ചത്. താരത്തിന്റെ ഏക സഹോദരൻ അനൂപ് ആണ്. താരവും താരത്തിന്റെ സഹോദരനും തമ്മിൽ വളരെ അഭേദ്യമായ സഹോദരബന്ധം ആണ് പുലർത്തുന്നത്.  ഇരുവരുടെയും tiktok ഉം, ഇരുവരുടെയും രസകരമായ നിമിഷങ്ങളും എല്ലാം അനുശ്രീ പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട് . സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്. അതു കൂടാതെ വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്.

ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെയാണ് താരം കൈകാര്യം ചെയ്തത്. ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ
വിജയം ആയതുകൊണ്ട് അനുശ്രീയെ ഭാഗ്യ നായിക എന്നാണ് എല്ലാവരും വിളിക്കുന്നത്. അനുശ്രീ ഏറെ ഇഷ്ടപ്പെടുന്ന കുടുംബത്തിലെ ഒരാൾ ആണ് അനുശ്രീയുടെ ചേട്ടൻ. അനൂപ് എന്ന് പേരുള്ള താരത്തിന്റെ ചേട്ടനും, ഭാര്യ ആതിരയ്ക്കും ഈ അടുത്തിടെയാണ് ഒരു ആൺ കുഞ്ഞു ജനിച്ചത്.

അനന്ദകൃഷ്ണൻ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞ് ജനിച്ചപ്പോൾ മുതൽ കുഞ്ഞിനെ തോളത്തും താഴത്തും വയ്ക്കാതെ നോക്കുന്നത് അപ്പയായ അനുശ്രീ തന്നെയാണ്.

കുഞ്ഞിന്റെ ഫോട്ടോയും കുഞ്ഞിനൊപ്പം ഉള്ള നിരവധി ടിക്ടോക് മൊക്കെ അനുശ്രീ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം വളരെ നിമിഷങ്ങൾ കൊണ്ടാണ് വൈറൽ ആയി മാറുന്നത്.

എന്നാൽ ഇപ്പോഴിതാ കുഞ്ഞിന്റെ ചോറൂണ് കൊടുക്കലും, തുലാഭാരം തൂക്കിയതും ഒക്കെയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളെല്ലാം പങ്കുവെച്ചത് അനുശ്രീയാണ്. കുടുംബത്തെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് അനുശ്രീ.

കൃഷ്ണനെ പോലെ കുഞ്ഞ് അനന്തനാരായണനെ അണിയിച്ചൊരുക്കിയത് അനുശ്രീയാണ്.ചേട്ടനോടും ചേട്ടത്തിയോടും ഒപ്പമുള്ള അനന്തനാരായണന്റെ ചിത്രങ്ങളും, മജന്താ സാരിയിൽ വളരെ ലളിതമായ ഒരുങ്ങി അതിസുന്ദരിയായ അനുശ്രീ കുഞ്ഞിക്കണ്ണനെ എടുത്തുകൊണ്ടു നിൽക്കുന്ന ചിത്രങ്ങളും ഇതിനോടൊപ്പം താരം പങ്കു വെച്ചിട്ടുണ്ട്.

കുഞ്ഞിന് ആശംസകൾ അറിയിച്ചു ചലച്ചിത്ര താരങ്ങളോടൊപ്പം നിരവധിആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

x