” സൂപ്പർ ചരക്ക് ക്യഷ് മുടക്കിയാലും നഷ്ടമില്ല ” എന്ന് കമന്റ് ഇട്ട ഞരമ്പന് പ്രിയ നടി അഞ്ചു അരവിന്ദ് നൽകിയ കിടിലൻ മറുപടി

നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് അഞ്ചു അരവിന്ദ് . മികച്ച ഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വെത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും വളരെ പെട്ടന്ന് ആരധകരെ സമ്പാദിച്ച താരം കൂടിയാണ് അഞ്ചു അരവിന്ദ് . നായികയായും സഹനടിയായും ഒക്കെ ഒരേ പോലെ മികച്ച പ്രകടനം കാഴ്ചവെച്ച അഞ്ചു നിരവധി മലയാളം തമിഴ് കന്നഡ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് . സിനിമയിലേക്കും സീരിയൽ ലോകത്തേക്കും ഏതൊരു നടിക്കും ലഭിക്കുന്ന സ്വപ്ന തുല്യമായ തുടക്കം തന്നെയായിരുന്നു അഞ്ജുവിനും ലഭിച്ചത് . ദളപതി വിജയ് യുടെ നായികയായി വരെ താരം വേഷമിട്ടിരുന്നു . അന്നും ഇന്നും പ്രേഷകരുടെ പ്രിയ നടിയായി തിളങ്ങുകയാണ് അഞ്ചു അരവിന്ദ് .

സോഷ്യൽ മീഡിയയിൽ സജീവമായ സാന്നിധ്യമാണ് അഞ്ചു , ഇടയ്ക്കിടെ തന്റെ യൂട്യൂബ് വ്‌ളോഗിലൂടെ താരം ആരാധകർക്ക് മുന്നിൽ എത്താറുണ്ട് . ഇപ്പോഴിതാ ” ഫുഡ്‌ഡി ബഡ്ഡി അഞ്ചു അരവിന്ദ് ” എന്ന തന്റെ യൂട്യൂബ് ചാനലിൽ താരം പങ്കുവെച്ച വിഡിയോയ്ക്ക് താഴെ മോശം കമന്റ് നൽകിയ ചൊറിയൻ ഞരമ്പന് അഞ്ചു നൽകിയ കിടിലം മറുപടിയാണ് ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത് . അഞ്ചു പങ്കുവെച്ച യൂട്യൂബ് വിഡിയോയ്ക്ക് താഴെ , ” സൂപ്പർ ചരക്ക് ക്യാഷ് മുടക്കിയാലും നഷ്ടം വരാനില്ല ” എന്ന കമന്റ് ആണ് പ്രത്യക്ഷപ്പെട്ടത് . എന്നാൽ ഇതിനു തക്ക മറുപടി പ്രിയ നടി അഞ്ചു നൽകുകയും ചെയ്തു , അഞ്ജുവിന്റെ മറുപടി ഇതായിരുന്നു “അതെ സുഹൃത്തേ നിങ്ങളുടെ അമ്മയെയും പെങ്ങളെയും പോലെ സൂപ്പർ ചരക്ക് തന്നെയാണ് ഞാനും ” എന്നാണ് അഞ്ചു മറുപടി നൽകിയത് . എന്തായാലും നല്ലൊരു മറുപടി കൊടുക്കാൻ സാധിച്ചു എന്ന് സ്ക്രീൻഷോട്ട് പങ്കുവെച്ച ശേഷം അഞ്ചു പറയുകയും ചെയ്തു .

ഇതോടെ മോശം കമന്റ് ഇട്ടവൻ കടം വഴി ഓടിയിട്ടുണ്ട് . നിരവധി ആരധകരാണ് അഞ്ജുവിന്റെ മാസ്സ് മറുപടിക്ക് അഭിനന്ദനവുമായി രംഗത്ത് വരുന്നത് . ഇത്തരത്തിലുള്ള ചൊറിയന്മാർക്ക് ഇതുപോലെ തന്നെ മറുപടി നൽകണം എന്നാണ് ഏവരും ഒരേ സ്വരത്തിൽ പറയുന്നത് . ഇത് ആദ്യമായിട്ടല്ല സെലിബ്രിറ്റീസ് ന്റെ ചിത്രങ്ങൾക്ക് താഴെ മോശം കമന്റ് കൾ ഉയരുന്നത് , ഇതിനു മുൻപും വ്യാജ അക്കൗണ്ടുകളിൽ നിന്നും മുഖം വ്യക്തമല്ലാത്ത അക്കൗണ്ടുകളിൽ നിന്നും നടിമാർക്ക് നേരെ അസഭ്യം വിളിച്ചുപറഞ്ഞു പലരും എത്താറുണ്ട് , അതിൽ അതിൽ ചിലരൊക്കെ തങ്ങൾക്ക് ലഭിക്കുന്ന മോശം കമന്റ് ന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും തക്ക മറുപടി നൽകുകയും ചെയ്തിട്ടുണ്ട് . ഇപ്പോഴിതാ അഞ്ജുവിന്റെ മറുപടിയും സോഷ്യൽ ലോകം ഏറ്റെടുത്തിട്ടുണ്ട്.

1995 ൽ പുറത്തിറങ്ങിയ അക്ഷരം എന്ന ചിത്രത്തിലൂടെയാണ് അഞ്ചു അരവിന്ദ് മലയാള സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത് . പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ താരം കൈകാര്യം ചെയ്തു , കല്യാണപ്പിറ്റേന്ന് , അഴകിയ രാവണൻ , സ്വാപ്നലോകത്തെ ബാലഭാസ്കരൻ എന്നി ചത്രങ്ങളൊക്കെ ഇന്നും പ്രേഷകരുടെ ഇഷ്ട സിനിമകളാണ് ..

x