ശോഭനയുടെ സാമ്പത്തിക വിവരങ്ങൾ പുറത്ത്; ഇതുവരെ താരം സ്വന്തമാക്കിയത് 40 കോടിയുടെആസ്തി; ലൈം ലൈറ്റിൽ നിന്ന് താരം വിട്ടുനിൽക്കുന്നതിന് കാരണം!

ഒരുകാലത്ത് മലയാള സിനിമയുടെ അടിസ്ഥാന നായികമാരിൽ ഒരാളായിരുന്നു ശോഭന. നിരവധി സിനിമകളിൽ നായികാ കഥാപാത്രമായി തിളങ്ങിയ ശോഭന റഹ്മാനുമായി ഒന്നിച്ചെത്തിയ ചിത്രങ്ങളൊക്കെ റൊമാൻറിക് സൂപ്പർ ഡ്യൂപ്പർ ഹിറ്റുകൾ തന്നെയായിരുന്നു. ശോഭന, റഹ്മാൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളൊക്കെ കൗമാരക്കാർക്കുള്ളിൽ ഒരു പ്രത്യേക സ്ഥാനം തന്നെ നേടിയെടുത്തിരുന്നു. അതിനുശേഷം മലയാളത്തിലെ മുൻനിര നായകന്മാരുടെ എല്ലാം നായികയായി താരം പ്രത്യക്ഷപ്പെട്ടു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം അടക്കമുള്ള മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം വേഷം കൈകാര്യം ചെയ്യുവാൻ സാധിച്ച ശോഭന ഒരു അഭിനയത്രി എന്നതിലുപരി മികച്ച ഒരു നർത്തകി എന്ന നിലയിലും തന്റെ സ്ഥാനം ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞിരിക്കുകയാണ്

അഭിനയത്തേക്കാൾ ഏറെ താരം ഇഷ്ടപ്പെടുന്ന മേഖലയും നൃത്തം തന്നെയാണ്. എന്നും ലൈം ലൈറ്റിൽ നിന്ന് അകന്നു നിൽക്കുവാൻ ആണ് ശോഭന ശ്രമിക്കുന്നത്. താരത്തിന്റെ മകൾ പോലും ലൈം ലൈറ്റിൽ സജീവമല്ല. സ്വകാര്യതയെ വളരെയധികം മാനിക്കുന്ന താരം നൃത്തത്തിന്റെ ലോകത്താണ് ഇപ്പോൾ കഴിഞ്ഞു വരുന്നത്. വളരെ നാളത്തെ ഇടവേളയ്ക്ക് ശേഷം കല്യാണി പ്രിയദർശൻ, ദുൽഖർ സൽമാൻ, സുരേഷ് ഗോപി എന്നിവർ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ താരം തന്റെ രണ്ടാം തിരിച്ചുവരവ് രേഖപ്പെടുത്തുകയുണ്ടായി. ഒരിക്കലും സിനിമകൾ വാരിക്കോരി ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും നല്ല സിനിമയുടെ ഭാഗമാകാൻ ആണ് ഇഷ്ടപ്പെട്ടത് എന്നും വർഷങ്ങൾക്കു മുൻപേ തന്നെ ശോഭന പറയുകയുണ്ടായി

എന്നാൽ ഒരുകാലത്ത് ഒരുപാട് സിനിമകൾ ചെയ്യണമെന്ന് ആർത്തിയായിരുന്നു തനിക്ക്.. റെക്കോർഡുകൾ വാരിക്കൂട്ടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. എന്നാൽ മമ്മൂട്ടി, മോഹൻലാൽ പോലെയുള്ള താരങ്ങൾക്ക് ഒപ്പം നല്ല സിനിമകളുടെ ഭാഗമാകാൻ ആണ് ഇന്ന് ആഗ്രഹിക്കുന്നത്. ഇവിടെ നല്ല സിനിമകൾ കിട്ടുമ്പോൾ ഹിന്ദിയിലും മറ്റും പോയി അഭിനയിക്കേണ്ട ആവശ്യമില്ലല്ലോ എന്നും താരം ചോദിക്കുന്നു. എന്നിരുന്നാൽ പോലും മാധുരി ദീഷിത്തിൻറെ കഥാപാത്രം തനിക്ക് ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു എന്ന് ശോഭന പറയുകയുണ്ടായി. ഇപ്പോൾ മദ്രാസിൽ സ്ഥിരതാമസം ആക്കിയിരിക്കുന്ന താരത്തിന്റെ ആസ്തിയെപ്പറ്റി ഒരു സ്വകാര്യ തമിഴ് മാധ്യമം പുറത്ത് വിട്ട വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഏതാണ്ട് 40 കോടി രൂപയുടെ ആസ്ത്തി ശോഭനയ്ക്ക് ഉണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Articles You May Like

x