
മേക്കപ്പ് തുടച്ച് ,നീളമുള്ള മൂടി ഊരിമാറ്റി യഥാർത്ഥ കോലം ഇതെന്ന് സിത്താര വീഡിയോ ഏറ്റെടുത്ത് ആരാധകർ
മലയാളത്തിൽ തന്നെ ഏറ്റവും തിരക്കുള്ളതും ശ്രദ്ധേയായ ഗായികയാണ് സിത്താര കൃഷ്‌ണ ഇത്രയും പ്രശസ്തി ഉണ്ടായിട്ടും ഏവരോടും മാന്യമായ രീതിയിൽ പെരുമാറുന്ന താരം കൂടിയാണ് സിതാര ഇപ്പോൾ താൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത ചില ചിത്രങ്ങളുടെ താഴെ ചിലർ നടത്തിയ പരാമർശത്തിന് ചുട്ട മറുപടിയാണ് നൽകിയിരിക്കുന്നത് തൻറെ യഥാർത്ഥ രൂപം ഇതാണ് എന്ന് പറഞ്ഞ് കൊണ്ട് തൻറെ മേക്കപ്പും തുടച്ച് നീളമുള്ള മൂടി ഊരിമാറ്റുന്നതും കാണാം

സിതാര പറയുന്ന ചില കാര്യങ്ങൾ ഇങ്ങനെ ഞാൻ ഈയിടെ ശ്രദ്ധിച്ച ഒരു കാര്യം നിങ്ങളോട് ഷെയർ ചെയ്യണം എന്ന് തോന്നി ചില പരിപാടികൾക്ക് വേണ്ടി ഒരുങ്ങി ഇറങ്ങുമ്പോൾ ചില ഫോട്ടോസൊക്കെ എടുക്കും അല്ലെങ്കിൽ ഒരു യാത്ര ചെയ്യുമ്പോൾ ക്യാഷുലായി ഫോട്ടോസ് ഒക്കെ അടുക്കും നമ്മുടെ വളരെ വ്യക്തിപരമായട്ടുള്ള ചില ഇഷ്ടങ്ങൾ ആണ് അത് നമ്മൾ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യും ഫേസ്ബുക്ക് എന്ന് പറഞ്ഞാൽ ഒരുപാട് പേർ ഇടപെടുന്ന സ്ഥലമാണ് ഫേസ്ബുക്കിൽ ആണെങ്കിലും ഇൻസ്റ്റഗ്രാമിൽ ആണെങ്കിൽ കൂടി നമ്മുടെ ഒരു സന്തോഷമാണ് ഇതൊക്കെ പോസ്റ്റ് ചെയ്യുക എന്നുള്ളതും നമ്മുടെ സുഹൃത്തുക്കൾ കാണുന്നു അവരവരുടെ അഭിപ്രായങ്ങൾ പറയുന്നു

ഞാൻ ശ്രദ്ധിച്ചുട്ടുള്ള കാര്യംചില വേഷങ്ങളിലുള്ള ഡ്രസ്സുകൾ അല്ലെങ്കിൽ ചില തരത്തിലൊരു ഡ്രെസ്സുകൾ കാണുമ്പോൾ പറയും എന്ത് രസമാണ് കാണാൻ എന്തൊരു ഐശ്വര്യമാണ് എന്തൊരു മലയാളിത്തം ആണെന്ന് പറഞ്ഞു കേൾക്കാറുണ്ട് ചില ഫോട്ടോസ് കാണുമ്പൊൾ ഇതെന്താണ് ഇങ്ങനെ മാറി പോയിരിക്കുന്നത് വൃത്തിയില്ല എന്നൊക്കെ പറഞ്ഞുകേൾക്കാറുണ്ട്

അപ്പോൾ എനിക്ക് അത് നിങ്ങളോട് പങ്ക് വെക്കണമെന്ന് തോന്നി ഇപ്പോൾ ഞാനൊരു ഷൂട്ട് കഴിഞ്ഞു വന്നിരിക്കുകയാണ് എനിക്ക് തോന്നി ഒരു കാര്യം നിങ്ങളോട് കാണിച്ചു തരാം എന്ന് പറഞ്ഞ് കൊണ്ട് സിത്താര തൻറെ മേക്കപ്പെല്ലാം മാറ്റിയ ശേഷം തന്റെ നീളമുള്ള മൂടിയും ഊരിമാറ്റുന്നതും വിഡിയോയിൽ കാണാം അതിന് ശേഷം സിത്താര പറഞ്ഞത് ഇങ്ങനെ

ഇങ്ങനെ ഒരുങ്ങിയിരിക്കുന്ന ചില ഫോട്ടോസ് പോസ്റ്റ് ചെയ്തു കഴിഞ്ഞാൽ നമ്മൾ ഭയങ്കര നല്ല ആളുകളും മര്യാദയുള്ള ഐശ്വര്യമുള്ള മലയാളത്തമുള്ള ആളുകളൊക്കെ ആവുകയും ചെയ്യും നമ്മൾ എങ്ങനെയാണ് ജനിച്ചത് നമ്മൾ ഏത് നിറത്തിലാണോ ജനിച്ചത് നമ്മൾ ഏറ്റവും അടിസ്ഥാനപരമായ ഏറ്റവും സമാധാനം ലഭിക്കാൻ ആഗ്രഹിക്കുന്ന എങ്ങനെയാണ് നമ്മുടെ ഫാമിലിയുടെ കൂടെ കു ഞ്ഞിൻറെ കൂടെ ഒക്കെ സാധനങ്ങളൊക്കെ വാരികെട്ടി യാത്ര ചെയ്യുന്ന സമയത്ത് എങ്ങനെയാണ് ഇരിക്കുന്നത് അങ്ങനെ ഒരു ഫോട്ടോ ഇട്ടു കഴിഞ്ഞാൽ അപ്പം അത് ഭയങ്കര മോശമാവുകയും ചെയ്യും ഈ ഇടയ്ക്ക് ഞാൻ കണ്ട ചില കമൻറ് ആണ് കൂടുതൽ പ്രശ്നമായി തോന്നിയത് അല്ലെങ്കിൽ ഇങ്ങനത്തെ കമൻസ് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്ന് പറയാം പക്ഷെ അതിനകത്ത് കണ്ടത് ഒരു ഫോട്ടോ ഞാനിട്ടു അതിൽ എനിക്ക് ഇഷ്ടപ്പെട്ട നീലകളർ ചുരിതാർ ഇട്ട് കണ്ണൊക്കെ എഴുതി എനിക്ക് സന്തോഷം തോന്നിയ സമയത്ത് ഞാൻ ക്ലിക്ക് ചെയ്‌ത ഫോട്ടോ അതിൽ വന്ന ചില കമെന്റ്സ് വളരെ മോശമായിരുന്നു
ഇതൊക്കെ മനുഷ്യൻറെ പലപല അവസ്ഥകളാണ് ഏറ്റവും ആർട്ടിഫിഷൽ ആയിട്ട് നമ്മൾ ഇരിക്കുന്ന സമയത്ത് അതിനെ ഭയങ്കരമായിട്ട് ഗ്ലോറിഫൈ ചെയ്യ്തു എന്തൊരു രസം എന്ത് ഐശ്വര്യം. ഐശ്വര്യം എന്ന വാക്കു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ഇപ്പോളും സംശ്യമാ പരിപാടികൾക്ക് മേക്കപ്പ് ചെയ്യുന്നത് തെറ്റാണെന്ന് അഭിപ്രായം എനിക്കില്ല പരിപാടിയുടെ ആവശ്യങ്ങൾക്ക് നമ്മൾ മേക്കപ്പ് ചെയ്യാറുണ്ട് അതിൽ ഉടുത്തിരിക്കുന്ന സാരിക്ക് ചിലപ്പോൾ 1000 കണക്കിന് വിലയുണ്ടായിരിക്കും അത്തരത്തിൽ ഉള്ള വസ്ത്രം വ്യക്തിപരമായ രീതിയിൽ ധരിക്കാൻ ഞാൻ ഇഷ്ടപെടുന്നില്ല പരിപാടിയുടെ നടത്തിപ്പുകാർ സ്പോൺസർ ചെയ്യുന്ന ഡ്രെസ്സുകളായിരിക്കും നമ്മൾ ധരിക്കുക സ്വർണം ഇട്ടിട്ടുള്ള ഫോട്ടോസുക്കെ കാണുമ്പൊൾ എന്ത് രസമാണ് എന്ന് ഞാൻ കണ്ടിട്ടുണ്ട് എന്നാൽ വല്ല യാത്രയിൽ 200 രൂപ കൊടുത്ത് വാങ്ങിയ എനിക്ക് ഇഷ്ടപെട്ട ഡ്രസ്സിട്ട് ഫോട്ടോ എടുത്ത് ഇട്ടാൽ ഞാൻ മോശം ആവുകയും ചെയ്യും സത്യസന്ധമായി നമ്മൾ അവതരിപ്പിക്കുന്നത് മോശമാവുകയും ചെയ്യും ഇങ്ങനെ പോകുന്നു സിത്താരയുടെ വാക്കുകൾ മുഴുവൻ കേൾക്കാൻ മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക