സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ച് പ്രിയ നടി നസ്രിയ !!

മലയാള സിനിമാലോകത്ത് ഏറെ ആരധകരുള്ള താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും.ഇരുവരും തിരഞ്ഞെടുക്കുന്ന സിനിമകളും കഥാപാത്രങ്ങളും എല്ലാം തന്നെ പുതുമയും വെത്യസ്തതയുള്ളതുമാണ് , അതുകൊണ്ട് തന്നെ ഇരുവർക്കും സിനിമാലോകത്ത് ആരധകർ ഏറെയാണ്..ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തിയ താരങ്ങളാണ് നസ്രിയയും ഫഹദും.പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലൂടെയാണ് ബാല താരമായി ഫഹദ് ഫാസിൽ അഭിനയലോകത്തേക്ക് എത്തുന്നത്.പിന്നീട് പിതാവും സംവിദായകനുമായ ഫാസിൽ സംവിദാനം ചെയ്ത കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിൽ നായകനായി അരങ്ങേറ്റം കുറിച്ചു.പിന്നീട് വില്ലൻ വേഷങ്ങൾ ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ താരം സജീവ സാന്നിധ്യമായി.തനിക്ക് ലഭിക്കുന്ന ഏത് വേഷവും ഭംഗിയാക്കാൻ താരം ശ്രെമിക്കാറുണ്ട്.

 

2014 ൽ ആയിരുന്നു ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരായത് ..സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നസ്രിയ വിവാഹ ജീവിതത്തിലേക്ക് കടന്നത് .. എന്നാൽ വിവാഹ ശേഷം നസ്രിയ ആവട്ടെ അഭിനയലോകത്ത് നിന്നും താൽക്കാലികമായി ഇടവേള എടുക്കുകയും ചെയ്തു..പിന്നീട് 2018 ൽ അഞ്ജലി മേനോൻ സംവിദാനം ചെയ്ത ” കൂടെ ” എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ നസ്രിയ അഭിനയത്തിലേക്ക് തിരിച്ചുവരികയും ചെയ്തു.കൂടെ എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിൽ നായകനായി എത്തിയ ട്രാൻസിലും താരം അഭിനയിച്ചു.അഭിനയലോകത്ത് അത്ര സജീവമല്ല എങ്കിലും സിനിമാലോകത്ത് താരം സജീവമാണ് , സീ യു സൂൺ , വരത്തൻ , കുമ്പളങ്ങി നെറ്സ് തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചത് നസ്രിയയായിരുന്നു.

 

സോഷ്യൽ മീഡിയയിൽ നിര സാന്നിധ്യമായ നസ്രിയ ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങളും വിഡിയോകളും ഒക്കെ ആരധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.ഇപ്പോഴിതാ താരം പങ്കുവെച്ച സന്തോഷവർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.എല്ലാം നന്നായി പോകുന്നു എന്ന ടൈറ്റിലോടെ നസ്രിയ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ ലോകത്ത് വൈറലായി മാറിയിരിക്കുന്നത്.ഈ അടുത്ത ഇടക്ക് ഷൂട്ടിങ് സൈറ്റിൽ വെച്ചുണ്ടായ അപകടത്തിൽ പ്രിയ താരം ഫഹദ് ഫാസിലിന് പരിക്ക് പറ്റിയിരുന്നു.മലയൻ കുഞ്ഞ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് താരത്തിന് പരിക്ക് സംഭവിച്ചത്.ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് മൂക്കിന് പരിക്ക് പറ്റിയത്.

 

 

ഉടൻ തന്നെ വിദഗ്ധ ചികിത്സ നൽകുകയും ചെയ്ത വാർത്ത വലിയ രീതിയിൽ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.ഇതോടെ ഷൂട്ടിങ്ങിൽ നിന്നും വിട്ടുനിൽക്കുകയാണ് ഫഹദ് ഫാസിൽ .ഫഹദ് സുഖപ്പെട്ടു വരുന്നുണ്ട് എന്ന് പറഞ്ഞ് വിശ്രമത്തിൽ കഴിയുന്ന ഫഹദിന്റെ ചിത്രവും ഒപ്പം ഇരുവരും കൈകോർത്തുപിടിച്ചുള്ള ചിത്രങ്ങളും ഒക്കെ നസ്രിയ തന്നെ സോഷ്യൽ മീഡിയ വഴി ആരധകരുമായി പങ്കുവെച്ചിട്ടുണ്ട്…പ്രാർത്ഥനകൾ നടത്തിയ എല്ലാ ആരധകർക്കും താരം നന്ദി പറയാനും മറന്നില്ല.നസ്രിയയുടെ പോസ്റ്റ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.മാർച്ച് ആദ്യവാരം ആയിരുന്നു മലയൻകുഞ്ഞ് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ഫഹദിന് പരിക്ക് പറ്റിയത്

x