ഇതൊക്കെ ഇനി എന്ന് തീരാനാ? ആരാധകർക്ക് സർപ്രൈസ് നൽകി നടി നിരഞ്ജന അനൂപ്

മലയാള സിനിമകളിൽ സുന്ദരിയായി വന്നു എത്തിനോക്കുന്ന അതിഥി നായികയാണ് നിരഞ്ജന കൃഷ്ണൻ. ഒരുപാട് സിനിമകളൊന്നും താരം ചെയ്തിട്ടില്ലെങ്കിൽ കൂടി ചെയ്ത സിനിമകളെല്ലാം തന്നെ തന്റെ അഭിനയ പ്രാവീണ്യം പ്രകടിപ്പിച്ച ശ്രദ്ധേയായ യുവ നായികമാരിൽ ഒരാളാണ്. മനോഹരമായ പുഞ്ചിരിയാണ് നിരഞ്ജന കൃഷ്ണയുടെ ഐഡന്റിറ്റി. ഒരുപാട് താരങ്ങൾ കലോൽസവ വേദികളിൽ നിന്നും മറ്റ് കലാവേദികളിൽ നിന്നുമാണ് സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. നിരഞ്ജന കൃഷ്ണയും അത്തരത്തിൽ രംഗപ്രവേശനം ചെയ്തവരിൽ ഒരാളാണ്.

ഇപ്പോൾ ഇരുപത്തി രണ്ടു വയസ്സ് പ്രായമുള്ള താരം തന്റെ 15 വയസ്സിൽ ആണ് സിനിമാ മേഖലയിലേക്ക് എത്തിയത്. ഒരു നായിക മാത്രമല്ല മികച്ച ഒരു നർത്തകി കൂടിയാണ് നിരഞ്ജന. ശോഭനാ മഞ്ജുവാര്യർ തുടങ്ങി നിരവധി പ്രശസ്ത നർത്തകി മാരോടൊപ്പം വേദി പങ്കിട്ട ഒരു താരം കൂടിയാണ്. ചെറുപ്പം മുതൽ കുച്ചിപ്പുടി അഭ്യസിച്ച നിരഞ്ജന രഞ്ജിത്തും മോഹൻലാലും ഒരുമിച്ച ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമ രംഗത്ത് കടന്നു വന്നത്. സംവിധായകനായ രഞ്ജിത്താണ് നിരഞ്ജനയെ സിനിമാ മേഖലയിലേക്ക് കൊണ്ടുവന്നത്. ചിത്രത്തിൽ ടെന്നീസ് താരത്തിന്റെ വേഷത്തിലാണ് നിരജ്ജന അഭിനയിച്ചത്.

കലാപാരമ്പര്യം ഉള്ള ഒരു കുടുംബത്തിൽ നിന്നും ആണ് നിരഞ്ജന യുംവളർന്നുവന്നിട്ടുള്ളത്. നിരഞ്ജനയുടെ അമ്മ നാരായണിയും നിരഞ്ജനയെ പോലെ തന്നെ ഒരു മികച്ച നർത്തകിയാണ്. നിരഞ്ജനയുടെ അമ്മയുടെ അടുത്ത കൂട്ടുകാരി കൂടിയാണ് നടി മഞ്ജു വാര്യര്‍. തനിക്ക് സെക്കൻഡ് മദര്‍ എന്നോ പാര്‍ട്നര്‍ ഇൻ ക്രൈം എന്നൊക്കെയോ മേമയെ വിളിക്കാമെന്നാണ് നിരഞ്ജന ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുള്ളത്. രഞ്ജിത്ത്, അനൂപ് മേനോൻ അഭിനയിക്കുന്ന ചിത്രമായ കിംഗ് ഫിഷിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മഞ്ജു വാര്യരും സണ്ണി വെയ്നും ഒന്നിക്കുന്ന പുതിയ ചിത്രമായ ലളിതം സുന്ദരത്തിലും താരം അഭിനയിക്കുന്നുണ്ട്.

കൊവിഡ് ആയതു കൊണ്ട്തന്നെ പല നായികമാരും നായകന്മാരും ആരാധകരെയോ പുറം ലോകത്തെയോ അറിയിക്കാതെ രഹസ്യമായാണ് വിവാഹം കഴിക്കാറ്. വിവാഹം കഴിഞ്ഞതിന് ശേഷമാണ് ആരാധകരെ അറിയിക്കുന്നത്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് വെള്ള പട്ടുസാരിയിൽ ചുവന്ന കസവുള്ള, വിവാഹഭരണങ്ങൾ ഒക്കെ ധരിച്ച് അതീവ സുന്ദരിയായി കല്യാണ പെണ്ണായ് ഒരുങ്ങി നിൽക്കുന്ന നിരഞ്ജനയുടെ ചിത്രം ആണ്. ഒരു ക്യൂട്ട് & ചെയിൽഡിഷ് എക്സ്പ്രഷനും മുഖത്ത് എക്സ്പ്രസ് ചെയ്തുകൊണ്ടാണ് നിരഞ്ജന ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

നിരവധി ആരാധകരാണ് ഫോട്ടോയ്ക്ക് താഴെ നിരഞ്ജനയുടെ വിവാഹമാണോ? നിരഞ്ജനയുടെ വിവാഹം കഴിഞ്ഞോ? ആരാണ് വരൻ? തുടങ്ങി നിരവധി ചോദ്യങ്ങൾ ചോദിക്കുന്നത്. എന്നാൽ താരം വ്യക്തമായി തന്നെ തന്റെ ക്യാപ്ഷൻ ലൂടെയും കമന്റ് ഇലൂടെയും ആരാധകരോട് സത്യാവസ്ഥ വെളിപ്പെടുത്തുന്നുണ്ട്. ഇതൊരു പഴയകാല ഫോട്ടോ ആണെന്നും, സിനിമാ ലൊക്കേഷനിൽ വെച്ച് എടുത്തതാണെന്നും താരം പറയുന്നു. ഫോട്ടോ ക്യാപ്ഷൻ ആയി നിരഞ്ജന നൽകിയിരിക്കുന്നത്” ഇതൊക്കെ എന്ന് തീരുമോ എന്തോ” എന്നാണ്, അതായത് കൊറോണയെ ട്രോളി യാണ് താരം തന്റെ ചിത്രം പങ്കുവെച്ചത്. ഇതിനോടകം നിരവധി പേരാണ് ഈ ചിത്രം ഏറ്റെടുത്തത്.

x