കേക്ക് മുറിച്ച് സായൂ മോളുടെ ജന്മദിനം ആഘോഷമാക്കി ഗായിക സിത്താര കൃഷ്‌ണകുമാർ

ഗായിക സിത്താര കൃഷ്ണകുമാറിനെ കുറിച്ച് അറിയാത്ത മലയാളികൾ ചുരുക്കം ആയിരിക്കും, ടിവി റിയാലിറ്റി ഷോകളിൽ കൂടിയും സംഗീത പരുപാടിയിൽ കൂടിയും, മലയാള സിനിമയിലെ പിന്നണി ഗായിക രംഗത്തേക്ക് കടന്ന് വന്ന താരമാണ് സിത്താര കൃഷ്‌ണകുമാർ, 2007ൽ പുറത്തിറങ്ങിയ അതിശയൻ എന്ന ചിത്രത്തിലെ ആലുവ മണപ്പുറത്ത് എന്ന ഗാനം ആലപിച്ച് കൊണ്ടായിരുന്നു സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്, പിന്നീട് ഗായിക സിത്താരയെ തേടി മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം 2012ലും 2017ലും തേടി എത്തുകയുണ്ടായി

മലയാളത്തിന് പുറമെ തെലുഗിലും തമിഴിലും കന്നഡയിലേയും ചിത്രങ്ങളിൽ താരം ഗാനം ആലപിച്ചിട്ടുണ്ട്, ടിവി റിയാലിറ്റി ഷോകളിൽ വന്ന താരം അവസാനം ആ ടിവി ഷോകളിലെ മറ്റ് റിയാലിറ്റി ഷോകളിലെ ജഡ്‌ജ്‌ ആയിട്ട് തന്നെ പങ്കെടുക്കാൻ ഗായിക സിത്താരക്ക് അവസരം ലഭിച്ചിട്ടുണ്ട്, ഗായികയ്ക്ക് പുറമെ സിത്താര നല്ലൊരു നർത്തകി കൂടിയാണ്, 2009ൽ ആണ് സിതാരയുടെ വിവാഹം നടന്നത് ഡോക്ടർ സജീഷ് ആണ് താരത്തിന്റെ കഴുത്തിൽ താലി ചാർത്തിയത്, ഇരുവർക്കും സായു എന്ന് വിളിക്കുന്ന സാവൻ റിതു എന്ന മകൾ കൂടിയുണ്ട്

സിത്താര തൻറെ എല്ലാ നിലപാടുകൾ സോഷ്യൽ മീഡിയയിൽ കൂടി വ്യക്തമാകാറുണ്ട്, അത് പോലെ താൻ ഗായികയ്ക്ക് പുറമെ താരം നല്ലൊരു അമ്മകൂടിയാണ് പല തവണ താരം തെളിയിച്ചിട്ടുണ്ട് , മകൾ സായ്‌വിനെയും ഏവർക്കും പരിചിതമാണ് അമ്മയുടെ കൂടെ ഇടയ്ക്ക് സായുവും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപെടാറുണ്ട്, സിത്താരയ്‌ക് മകൾ ജനിക്കുന്നത് 2013 ജൂൺ ഒൻപതാം തിയതിയാണ്, ഇന്ന് മകളുടെ എട്ടാം ജന്മദിനം ആയിരുന്നു, ഈ ലോക്‌ഡോണിൽ മകളുടെ ജന്മദിനം വീട്ടിൽ വെച്ച് കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് സിത്താരയും ഭർത്താവ് സജീഷും, മകളുടെ ജന്മദിന ആഘോഷത്തിൻറെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ വൈറലായി മാറീട്ടുണ്ട്, കൂടാതെ ഗിഫ്റ്റായിട്ട് അച്ഛൻ മകൾക്ക് ഒരു മേക്കപ്പ് ബോക്സ് സമ്മാനിച്ചപ്പോൾ സിത്താര മകൾക്ക് കുഞ്ഞു ഗിത്താർ ആണ് നൽകിയിരിക്കുന്നത്

അത് കൂടാതെ മകളുടെ ജന്മദിനത്തിന് സിത്താര മകൾക്ക് നല്ലൊരു ഉപദേശവും കൊടുത്തിട്ടുണ്ട്, മകൾക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ ” സയു… ! ഈ ജന്മദിനത്തിൽ അമ്മ നിന്നോട് ഒരു കാര്യം പറയട്ടെ! എല്ലാവരെയും സ്നേഹിക്കുക , നീ കാണുന്നതിനേയും കാണാത്തതിനേയും!!!’ നിരുപാധികമായി, പരിധികളില്ലാതെ, സംശയങ്ങൾ കൂടാതെ. നീ എല്ലാവരേയും സ്‍നേഹിക്കുമ്പോള്‍ നീ സുരക്ഷിതവും സന്തോഷവുമായി നിലനില്‍ക്കും!!! സിന് ഡ്രല്ലയുടെ അമ്മ അവളോട് പറയുന്നതുപോലെ, “ധൈര്യമായിരിക്കൂക , ദയയുള്ളവരായിരിക്കണം”!! ഹാപ്പി ബർത്ത്ഡേ കുഞ്ഞുമണി !! ഇതായിരുന്നു സിത്താര മകൾക്ക് നൽകിയ ഉപദേശം നിരവതി പേരാണ് സിത്താരയുടെ മകൾക്ക് ജന്മദിന ആശംസകൾ അറിയിച്ച് കൊണ്ട് രംഗത്ത് വരുന്നത്

x