
ഇത്രയും ബോൾഡായാൽ മതിയോ? ദീപ്തി സതിയുടെ പുതിയ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ
തന്റെ ആദ്യ ചിത്രമായ നീന എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ദീപ്തി സതി. മോഡലിംഗ് രംഗത്ത് സജീവമായ ദീപ്തി ലാൽ ജോസ് സംവിധാനം ചെയ്ത നീനയിലൂടെ ആണ് സിനിമയിലേക്ക് കടക്കുന്നത്. നീനയിലെ മികച്ച പ്രകടനത്തിന് ബെസ്റ്റ് ഫീമെയിൽ ന്യൂ ഫേസ് ഓഫ് ഇയർ 2015 ഏഷ്യാനെറ്റ് ഫിലിം അവാർഡും സ്വന്തമാക്കിയിരുന്നു. മലയാളം കൂടാതെ തമിഴ് തെലുങ്ക് കന്നഡ മറാത്തി എന്നീ ഭാഷകളിൽ എല്ലാം ദീപ്തി അഭിനയിച്ചിട്ടുണ്ട്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ആരാധകർക്കിടയിൽ പ്രിയങ്കരി ആണ് ദീപ്തി. മോഡലിംഗിനായി എടുക്കുന്ന ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ട് വഴി പങ്കു വെക്കാറുണ്ട് . മികച്ച പ്രേക്ഷക പിന്തുണയാണ് താരത്തിന് ലഭിച്ചു വരുന്നത്. ബോൾഡ്നെസ്സ് ഇഷ്ട്ടപ്പെടുന്ന താരം അത്തരം ചിത്രങ്ങളാണ് കൂടുതലും സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുള്ളത്. അതു കൊണ്ട് തന്നെ താരത്തിന്റെ മിക്ക ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

കഴിഞ്ഞ ദിവസം താരം പങ്കു വെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഇത്തവണയും ബോൾഡ് ലുക്കിൽ തന്നെയാണ് താരത്തിന്റെ വരവ്. വെള്ള ഡ്രെസ്സിൽ ചുവപ്പ് സോഫയിൽ കിടക്കുന്ന ചിത്രങ്ങൾ ആരേയും ആകർഷിക്കാൻ പോന്നത് തന്നെ ആണ്. ഇന്ദ്രജിത് ബോൺസ്ലെ ആണ് ഈ മികച്ച ചിത്രങ്ങൾ ക്യാമെറയിൽ പകർത്തിയത്. വെള്ള കുപ്പായത്തിൽ താരം അതീവ സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.



2012ൽ ദീപ്തി സതി മിസ്സ് കേരള കിരീടം നേടി. 2014 ൽ മിസ് ഫെമിന ഇന്ത്യയിൽ പങ്കെടുത്ത ദീപ്തി മികച്ച പത്ത് മത്സരാർത്ഥികളിൽ ഒരാളായിരുന്നു. മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ ദുൽഖർ ചിത്രം സോളോ പൃഥ്വിരാജ് ചിത്രം ഡ്രൈവിംഗ് ലൈസൻസ് ലവ കുശ എന്നീ ചിത്രങ്ങളിൽ ഒക്കെ ദീപ്തി അഭിനയിച്ചിട്ടുണ്ട്. ഭരതനാട്യത്തിനൊപ്പം ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിൽ പരിശീലനം ലഭിച്ച നർത്തകിയുമാണ് ദീപ്തി സതി.
1995ൽ ജനുവരി 29നാണ് ദിവ്യേഷ് സതി – മാധുരി സതി ദമ്പതികളുടെ മകളായി മുംബൈയിൽ ദീപ്തി സതി ജനിച്ചത്. അച്ഛൻ ദിവ്യെഷ് ഉത്തർ പ്രദേശ് സ്വദേശി ആണ്. അമ്മ മാധുരി കൊച്ചിക്കാരിയും. കനോസ ഹൈസ്കൂളിൽ സ്‌കൂൾ വിദ്യാഭ്യാസവും സെന്റ് ക്സേവ്യർ കോളേജിൽ നിന്നും ബിരുദവും സ്വന്തമാക്കിയ ദീപ്തി അതിന് ശേഷം മോഡലിംഗ് രംഗത്ത് എത്തുകയായിരുന്നു. അതിനു ശേഷം നീന എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കാലെടുത്തു വെച്ചു.
തന്റെ ആദ്യ ചിത്രത്തിൽ തന്നെ കേന്ദ്ര കഥാപാത്രമായി അഭിനയിക്കാൻ ദീപ്തിക്ക് അവസരം ലഭിച്ചു. വിജയ് ബാബു, ആൻ അഗസ്റ്റിൻ എന്നിവരായിരുന്നു ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.