കിടുക്കാച്ചി മാസ്സ് ലുക്കിൽ എത്തിയ മമ്മൂക്ക ധരിച്ച മാസ്കിന്റെ വില എത്രയാണെന്നറിയാമോ ? വില കേട്ട് കണ്ണ് തള്ളി ആരാധകർ

വെത്യസ്തമായ വേഷ പകർച്ചകൊണ്ടും അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാള സിനിമ പ്രേമികളുടെ മിന്നും താരമാണ് മമ്മൂക്ക.യൂത്തൻ പിള്ളേര് പോലും സൗന്ദര്യത്തിലും അഭിനയത്തിലും ഇക്കയോട് മുട്ടി നിൽക്കില്ല എന്നതാണ് സത്യം.ഇടയ്ക്കിടെ പുത്തൻ ഗെറ്റപ്പിൽ കൊലമാസ്സ് ഗെറ്റപ്പിൽ എത്തുന്ന മമ്മൂക്കയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.അത്തരത്തിൽ പുത്തൻ ചിത്രം പ്രീസ്റ്റിന്റെ വാർത്ത സമ്മേളനത്തിൽ കൊച്ചിയിൽ എത്തിയ മമ്മൂക്കയുടെ കൊലമാസ്സ് ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായത്

നിമിഷ നേരങ്ങൾ കൊണ്ടായിരുന്നു.വളരെ പെട്ടന്ന് തന്നെ സോഷ്യൽ ലോകം മമ്മൂക്കയുടെ ചിത്രങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.മമ്മൂക്കയുടെ ലൂക്ക് വൈറലായതിനു പിന്നാലെ താരം ധരിച്ചിരുന്ന കിടിലൻ മാസ്കും ഒരു വിധം ആരധകരുടെ സ്രെദ്ധയിൽ പെട്ടിരുന്നു.താരങ്ങൾ ധരിക്കുന്ന വസ്ത്രങ്ങളും വാച്ചുകളും ഒക്കെ വളരെ പെട്ടന്ന് തന്നെ ആരധകരുടെ സ്രെദ്ധയിൽ പെടാറുണ്ട്.അത്തരത്തിൽ ഇപ്പോഴിതാ പ്രസ് മീറ്റിനെത്തിയ മമ്മൂക്ക ധരിച്ച മാസ്കും അതിന്റെ വിലയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരധകരുടെ ചർച്ച വിഷയമായിരിക്കുന്നത്.

മമ്മൂക്ക ധരിച്ചിരുന്ന മാസ്കിന്റെ വില ഏകദേശം 2000 രൂപയോളം വരുന്ന മാസ്ക് ആണെന്നാണ് സോഷ്യൽ മീഡിയയിൽ തെളിവുകൾ അടക്കം ചിലർ വാദിക്കുന്നത്.” ഹുഗോ ബോസ് ” എന്ന ബ്രാൻഡ് കമ്പനിയുടെ ന്യൂ പ്രിന്റഡ് മാസ്ക് ആണ് താരം ധരിച്ചിരുന്നത്.എന്നാൽ ഇത്രയും വിലയുള്ള മാസ്ക് ആണോ താരം ധരിച്ചത് എന്നുള്ള അതിശയത്തിലാണ് ആരധകരിൽ ഏറെ പേരും.ഇതിനു മുൻപും ഇത്തരത്തിൽ താരങ്ങൾ ധരിക്കുന്ന വാച്ചിന്റെയും , ടി ഷർട്ടിന്റെയും , ഫോണിന്റെയും , ബാഗുകളുടെയും , ബ്രാൻഡിന്റെയും അതിന്റെ വിലയെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് മമ്മൂട്ടിയുടെ ധരിച്ചിരുന്ന മാസ്കിന്റെ വിലയും ചർച്ച വിഷയമായിരിക്കുകയാണ്.

മമ്മൂട്ടി മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രങ്ങളായി ജോഫിൻ ടി ചാക്കോ സംവിദാനം ചെയ്യുന്ന ദി പ്രീസ്റ്റ് എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്.ത്രില്ലെർ മോഡിൽ എത്തുന്ന ചിത്രം മാർച്ച് 11 നു ആണ് റിലീസ് ചെയ്യുന്നത്.ആദ്യം റിലീസ് നിചയിച്ചിരുന്നത് മാർച്ച് നാലിനായിരുന്നു എങ്കിലും പിന്നീട് റിലീസ് തിയതി മാറ്റി വെക്കുകയായിരുന്നു.മഞ്ജു വാര്യരും മമ്മൂക്കയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ദി പ്രീസ്റ്റ് , അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ ആരധകർ ഉറ്റുനോക്കുന്നത്.കേരളത്തിൽ 225 സ്‌ക്രീനുകളിലാണ് പ്രദർശനം.സെക്കന്റ് ഷോകൾ അനുവദിച്ചതോടെ ചിത്രത്തിന് ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കും എന്നുള്ള പ്രതീക്ഷയിലാണ് ഏവരും.പ്രേക്ഷകർ പ്രീസ്റ്റ് ചിത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിക്കണമെന്ന് മമ്മൂക്ക ചിത്രത്തിന്റെ പ്രസ് മീറ്റിൽ പറഞ്ഞത്..മമ്മൂട്ടി ഫാദർ ബെനഡിക്ട് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.മമ്മൂട്ടിക്ക് പുറമെ മഞ്ജു വാര്യർ , സാനിയ ഇയ്യപ്പൻ , ശ്രീനാഥ് ബാസി , നിഖില വിമൽ , ജഗദീഷ് എന്നിവരും വേഷമിടുന്നുണ്ട്.ജോഫിൻ ടി ചാക്കോ തിരക്കഥയെഴുതി സംവിദാനം ചെയ്യുന്ന ചിത്രം ആന്റോ ജോസഫ് , ബി ഉണ്ണികൃഷ്ണൻ എന്നവരാണ് നിർമ്മിക്കുന്നത്

Articles You May Like

x