സന്തോഷ വാർത്ത പങ്കുവെച്ച് പ്രിയ നടി സനൂഷ സന്തോഷ് , ആശംസകളുമായി ആരാധകർ

ബാല താരമായി മലയാള സിനിമാലോകത്തേക്ക് എത്തി പിന്നീട് നായികയായി തിളങ്ങിയ സുന്ദരി നടിയാണ് സനൂഷ സന്തോഷ്.. മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ട് മലയാളി പ്രേഷകരുടെ പ്രിയ നടിയായി തിളങ്ങാൻ സനൂഷക്ക് സാധിച്ചിരുന്നു .. കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലൂടെയായിരുന്നു ബാല താരമായി സനൂഷ അഭിനയലോകത്തേക്ക് എത്തുന്നത് .. ദാദ സാഹിബ് , മീശമാധവൻ , ഈ പറക്കും തളിക , മേഘമൽഹാർ , കാഴ്ച , സൗമ്യം അടക്കം നിരവധി ചിത്രങ്ങളിൽ ബാല താരമായി മികച്ച അഭിനയമാണ് സനൂഷ കാഴ്ചവെച്ചത് .. 2004 ൽ പുറത്തിറങ്ങിയ കാഴ്ച എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന പുരസ്കാവും സനൂഷ സ്വന്തമാക്കിയിരുന്നു .. ബാലതാരമായി നിരവധി മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത സനൂഷ 2012 ൽ ദിലീപ് നായകനായി എത്തിയ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെ നായികയായി വേഷമിട്ടു .. പിന്നീട് മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിന് പുറമെ ഒരു മുറൈ വന്ത് പാർത്തായ , മിലി തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം നായികാ വേഷം കൈകാര്യം ചെയ്തു .. മലയാളത്തിന് പുറമെ നിരവധി തമിഴ് തെലുങ് ചിത്രങ്ങളിലും താരം സജീവ സാന്നിധ്യമായിരുന്നു ..

 

ഇപ്പോഴിതാ ആരാധകരുമായി സന്തോഷവാർത്ത പങ്കുവെച്ചാണ് താരം രാഗത്ത് എത്തിയിരിക്കുന്നത് .. അഞ്ചോളം വർഷമായി മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന സനൂഷ വീണ്ടും മലയാള സിനിമാലോകത്തേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നു എന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .. താരം തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത് .. ഇക്കഴിഞ്ഞ ദിവസങ്ങളിൽ സനൂഷയുടെ കശ്മീർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു ..

 

 

ചിത്രങ്ങൾ പുറത്തുവന്നതോടെ അവധി ആഘോഷ ചിത്രങ്ങളാണ് എന്നാണ് ആരാധകരിൽ പലരും കരുതിയത് .. എന്നാൽ ഷൂട്ടിങിനിടെയുള്ള ചിത്രങ്ങളായിരുന്നു എന്നാണ് സനൂഷ പ്രതികരിച്ചത് .. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ അണിയറപ്രവർത്തകർ തന്നെ പുറത്തുവിടുമെന്നും സനൂഷ പറഞ്ഞു .. താരത്തിന്റെ തിരിച്ചുവരവിന് നിരവധി ആരധകരാണ് ആശംസകളുമായി രംഗത്ത് വരുന്നത് ..ഇത്തിരി താമസിച്ചാലും മികച്ച തീരുമാനം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരാധകരുടെ അഭിപ്രായങ്ങൾ .

 

2016 ൽ ഉണ്ണിമുകുന്ദൻ നായകനായി എത്തിയ ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലാണ് താരം ഒടുവിൽ അഭിനയിച്ചു പുറത്തിറങ്ങിയ മലയാള സിനിമ , ശേഷം മലയാള സിനിയിൽ സനൂഷ അത്ര സജീവമായിരുന്നില്ല .. എന്നാൽ അന്യ ഭാഷ ചിത്രങ്ങളിൽ താരം സജീവമായിരുന്നു .. 2019 ൽ പുറത്തിറങ്ങിയ തെലുങ്കു ചിത്രം ജേഴ്സി യാണ് താരം ഒടുവിൽ അഭിനയിച്ചു പുറത്തിറങ്ങിയ ചിത്രം .. 25 ൽ അധികം ചിത്രങ്ങളിൽ വേഷമിട്ട സനൂഷ നിരവധി തമിഴ് തെലുങ് കന്നഡ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് .. എന്തായാലും സനൂഷയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിന് നിരവധി ആരധകരാണ് ആശംസകളുമായി രംഗത്ത് വരുന്നത് .. എന്തായാലും കാത്തിരിക്കാം സനൂഷയുടെ പുതിയ ചിത്രത്തിനായി

x