നടി നമിതാ പ്രമോദിന്റെ പുതിയ വീടിന്റെ പാലുകാച്ചൽ ; മനോഹര വീഡിയോ പങ്കുവെച്ചു നമിതാ പ്രമോദ്

മലയാള സിനിമയുടെ പുഞ്ചിരിക്കുന്ന മുഖമാണ് നമിതാ പ്രമോദ്. ട്രാഫിക് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടെത്തിയ നമിത വളരെ പെട്ടെന്നാണ് നായികയായി മാറിയത്. 2011 ഇൽ പുറത്തിറങ്ങിയ ട്രാഫിക്, മലയാള സിനിമയുടെ ഗതിമാറ്റിയ ചിത്രമാണ്. പിന്നീട് പുതിയ തീരങ്ങളിലൂടെ നായികയായി മാറി. ദിലീപിന്റെ അടക്കം പല പ്രമുഖ നായകന്മാരുടെയും നായികയായി പല സിനിമകളിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച് തിളങ്ങി നില്‍ക്കുകയാണ് താരം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി മലയാള സിനിമയുടെ ഭാഗമാണ് നമിത പ്രമോദ്. ട്രാഫിക്ക്, പുതിയ തീരങ്ങള്‍, വിക്രമാദിത്യന്‍, ചന്ദ്രേട്ടന്‍ എവിടെയാ, മാര്‍ഗംകളി തുടങ്ങി ഒരുപിടി സിനിമയുടെ ഭാഗമാകാന്‍ നമിതയ്ക്ക് സാധിച്ചു.

ജയസൂര്യ നായകനാകുന്ന പുതിയ ചിത്രത്തിലാണ് നമിത ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തില്‍ അശ്വതി എന്ന അഭിഭാഷകയായാണ് നമിത എത്തുന്നത്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് നമിത അഭിനയ രംഗത്തിലേക്ക് എത്തുന്നത്. എന്റെ മാനസപുത്രിയായിരുന്നു ആദ്യ പരമ്പര. പിന്നീട് അമ്മേ ദേവി, ഉള്ളടക്കം തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ച് ശ്രദ്ധ നേടി. . മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട് നമിത. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലാകുന്നത്. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വർഷം ജൂണിൽ ലളിതമായി നടത്തിയ തന്റെ ഹൗസ് വാമിംഗ് ഓർമ്മകൾ പൊടിതട്ടി എടുക്കുക ആണ് താരം. അടുത്ത ബന്ധുക്കൾ മാത്രം പങ്കുചേർന്ന വീടിന്റെ പാലുകാച്ചൽ ദൃശ്യങ്ങളും, പൂജയും , വീടിന്റെ ദൃശ്യങ്ങളുമാണ് നമിത ഒരു വീഡിയോയിൽ കോർത്തിണക്കി തന്റെ ആരാധകർക്കായി പങ്കുവെച്ചത്. “മെമ്മറീസ്” എന്നെ സോങ്ങിന്റെ ഇൻസ്‌ട്രുമെന്റൽ മ്യൂസിക് ആണ് വീഡിയോയുടെ ദൃശ്യങ്ങൾക്ക് ബാഗ്രൗണ്ട് മ്യൂസിക് ആയി ഉപയോഗിച്ചിരിക്കുന്നത്. കേരളത്തനിമയുള്ള പച്ച ബ്ലൗസിലും സെറ്റ് സാരിയിലും മുല്ലപ്പൂഒക്കെ ചൂടി അതീവ സുന്ദരിയാണ് താരത്തെ കാണാൻ സാധിക്കുന്നത്. നമിതയുടെ അപ്രതീക്ഷിത സന്തോഷം ഈ വീഡിയോയിൽ ഉടനീളം വ്യക്തമാണ്.

ഒത്തിരി സ്നേഹവും സ്വപ്നവും സമാധാനവും ഓര്‍മ്മകളും ഒക്കെ നിറഞ്ഞ ഒരു കുഞ്ഞ് സന്തോഷം എന്നാണ് നമിത പുതിയ വീടിനെ കുറിച്ച് പറയുന്നത്. കുറച്ച് തട്ടിപ്പും കുറേ സ്നേഹവും എന്നും താരം ഗൃഹപ്രവേശന ദിനത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വീഡിയോ പങ്കുവെച്ചു കൊണ്ട് താരം പറയുന്നത് ഇങ്ങനെയാണ് “ഞാൻ വ്യക്തമായി ഓർക്കുന്ന ദിവസം. ഉല്ലാസകരമായ ഓർമകളോടെ ഞങ്ങളീ ദിവസത്തെ കുറിച്ച് ഓർക്കുന്നു. എന്റെ മുഖഭാവത്തോട് ക്ഷമിക്കുക, ഞാനൽപ്പം ആവേശഭരിതയായിരുന്നു,” നമിത കുറിക്കുന്നു. വെള്ള നിറത്തിന് പ്രാധാന്യം നൽകി കൊണ്ട് മിനിമലിസ്റ്റിക്- സിമ്പിൾ ഡിസൈനിൽ ആണ് നമിതയുടെ വീടിന്റെ അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. രണ്ടുവർഷം മുമ്പാണ് നമിതയും കുടുംബവും ഈ ഫ്ലാറ്റ് വാങ്ങിയത്. എന്നാൽ അന്നത്തെ ലോക് ഡൗൺ മൂലം ഇന്റീരിയർ ഡിസൈൻ ഡിസൈൻ ഒന്നും ചെയ്യാൻ പറ്റാത്തത് കൊണ്ടാണ് ഗൃഹ പ്രവേശനം വൈകിയത്.

വീടിനെ കുറിച്ച് സംസാരിക്കുമ്പോൾ നമിത പലപ്പോഴും വാചാല ആകാറുണ്ട്, തനിക്ക് വളരെയധികം വെളിച്ചമുള്ള സ്ഥലങ്ങൾ ആണ് ഇഷ്ടം, ഒപ്പം തനിക്ക് ബീച്ച് ഹൗസുകളും ഇഷ്ടമാണ്, എന്നാൽ താൻ തേക്ക് തടിയുടെ ആരാധിക അല്ല. നമിത തന്നെയാണ് തന്റെ വീടിന്റെ ഇന്റീരിയർ ഡിസൈനിങ് എല്ലാം സെലക്ട് ചെയ്തത്. നിറങ്ങളിൽ ആകർഷകത്വം കലർത്തി വെള്ള, ചാരം,ആന്റിക് ഗോൾഡ്,ബ്ലാക്ക് കോമ്പിനേഷനും ആണ് തിരഞ്ഞെടുത്തത്. പൈൻ വുഡ്ഡുകളാണ് താരം തന്റെ വീടിനായി ഉപയോഗിച്ചത്. മാത്രമല്ല വീടിന്റെ കർട്ടനുകളും, ജനൽവിരികളും എല്ലാം വീടുമായി യോജിക്കുന്ന തരത്തിലുള്ളതെല്ലാം നമിത തന്നെയാണ് പർച്ചേസ് ചെയ്തത്. മാത്രമല്ല ഒരു പക്ഷി തന്റെ കൂടുകൂട്ടുന്നത് പോലെയാണ് താനും തന്റെ കൊച്ചു സ്വർഗ്ഗം ഒരുക്കിയതെന്ന് നമിത പറയുന്നു.

x