ജനുവരി 14ന് മഞ്ജുവാര്യർ വീണ്ടും വിവാഹിതയാവുന്നു സോഷ്യൽ മീഡിയയിൽ കുറിപ്പ് വൈറലാകുന്നു

മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ ആരെന്ന് ചോദിച്ചാൽ ആരും പറയും മഞ്ജു വാര്യർ എന്ന് മലയാള സിനിമയ്ക്ക് പകരം വെക്കാൻ കഴിയാത്ത ഒരു മുതൽ കൂട്ടാണ് മഞ്ജു വാര്യർ എന്ന് നിഷ്‌പക്ഷം പറയാൻ കഴിയും മഞ്ജു വാരീർ അവസാനമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം മമ്മൂട്ടി നായകൻ ആകുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിലാണ്

സിനിമയിൽ തിളങ്ങി നിന്ന നേരത്താണ് ദിലീപുമായി പ്രണയത്തിലാകുന്നതും പിന്നിട് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തത് ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് മഞ്ജു ഇടവേള എടുക്കുകയായിരുന്നു മഞ്ജുവിന്റേയും ദിലീപിന്റെയും വിവാഹത്തിൽ പിറന്ന മകളാണ് മീനാക്ഷി എന്നാൽ ഇരുവരും 2014 നിയമപരമായി വിവാഹ മോചിതരാവുകയായിരുന്നു

വിവാഹ മോചനത്തിന് ശേഷം മകൾ മീനാക്ഷി ദിലീപിന്റെ കൂടെ പോവുകയിരുന്നു 2016ൽ ദിലീപ് കാവ്യാമാധവനുമായിട്ടുള്ള രണ്ടാം വിവാഹം കഴിയുകയും ഉണ്ടായി അന്ന് തൊട്ടെ ഏവരും തിരക്കുന്ന ഒരു കാര്യമാണ് മഞ്ജുവിന്റെ കല്യാണം എന്നാണെന് ഇപ്പോൾ സന്തോഷ് എലിക്കാട്ടൂർ ഫേസ്ബുക്കിൽ എഴുതിയ മഞ്ജുവിന്റെ വിവാഹം ജനുവരി 14ന് എന്നുള്ള സോഷ്യൽ മീഡിയ കുറിപ്പാണ് വൈറൽ ആകുന്നത്

സംഭവം എന്തെന്നാൽ ബസിൽ പത്രം വിൽക്കാൻ വന്ന ഒരു പയ്യൻ ഒപ്പിച്ച പണിയായിരുന്നു ഇത് അവൻ അവന്റെ പത്രം വിറ്റ് പോകാൻ വിളിച്ച് പറഞ്ഞതായിരുന്നു ജനുവരി 14ന് മഞ്ജുവിന്റെ കല്യാണം എന്ന് യഥാർത്ഥത്തിൽ അങ്ങനെ ഒരു കല്യാണം അന്ന് നടക്കാനേ പോകുന്നില്ല അവന്റെ പത്രം വിറ്റ് പോകാൻ അവൻ തന്നെ മെനഞ്ഞെടുത്ത ഒരു കള്ളമായിരുന്നു അത് കേട്ട് നിരവതി പേർ അവൻറെ കൈയിൽ നിന്ന് പത്രം വാങ്ങുകയും ചെയുന്നുണ്ടായിരുന്നു

സന്തോഷ് സന്തോഷ് എലിക്കാട്ടുറിന്റെ സോഷ്യൽ മീഡിയ കുറിപ്പ് ഇങ്ങനെ

ഇന്നലെ തമ്പാനൂർ സ്റ്റാൻറിൽ നിന്നും കൊട്ടാരക്കര ksrtc ബസ്സിൽ ഇരിക്കുമ്പോൾ സായാഹ്ന പത്രങ്ങളുമായി മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു പയ്യൻ കയറി വന്നു. “ചൂടുള്ള വാർത്ത… ചൂടുള്ള വാർത്ത ..ജലാറ്റിൻ കമ്പനി ആക്രമണത്തിന് പിന്നിൽ മാവോയിസ്റ്റുകൾ… “. ആരും പത്രം വാങ്ങുന്നില്ല. “ബാർ കോഴ കൂടുതൽ തെളിവുകൾ പുറത്ത്”, അപ്പോഴുമില്ല ഒരനക്കവും.”മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു… വിവാഹം ജനുവരി 14 ന് “
നിമിഷം കൊണ്ടാണ് പത്രം വിറ്റ് തീർന്നതൈ ഈയുള്ളവനും വാങ്ങി ഒരെണ്ണം. പണവും കീശയിലിട്ട് പയ്യൻ കൂളായി ഇറങ്ങി പോയി….

ഒന്നാം പേജ് മുതൽ അവസാന പേജ് വരെ എല്ലാവരും ഇരുന്ന് മറിക്കുകയാണ്. അങ്ങിനെ ഒരു വാർത്തയെ ഇല്ല… എല്ലാവരും ജാള്യതയോടെ പരസ്പരം നോക്കുന്നുണ്ട്. പക്ഷെ ഒന്നും മിണ്ടുന്നില്ല. അന്യൻ്റെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാണ് മലയാളിയുടെ ഏറ്റവും വലിയ വീക്നെസ് എന്ന മന:ശാസ്ത്രം അവൻ അനുഭവത്തിൽ നിന്ന് പഠിച്ച് വെച്ചിരിക്കുന്നു… നിങ്ങളും ഇതിൻറെ തലകെട്ട് കണ്ടല്ല ഇത് വായിച്ചത് എന്ന് വിശ്വസിക്കുന്നു..

ഇതായിരുന്നു സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചത്

x