കാത്തിരുന്ന സന്തോഷ വാർത്തയെത്തി , പ്രിയ നടി മഞ്ജു വാര്യർക്ക് ആശംസകൾ നേർന്ന് ആരധകരും സിനിമാലോകവും

മലയാളി ആരാധകരുടെ എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ.മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്നും പ്രേഷകരുടെ പ്രിയ നടിയായി തിളങ്ങുകയാണ് താരം.തനിക്ക് ലഭിക്കുന്ന ഏത് കഥാപാത്രങ്ങളും തനിക്ക് മികവുറ്റതാക്കാൻ സാധിക്കും എന്ന് തെളിയിച്ച താരം കൂടിയാണ് മഞ്ജു.1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തുന്നത് എങ്കിലും ദിലീപ് നായകനായി എത്തിയ സല്ലാപം എന്ന ചിത്രത്തിലെ രാധ എന്ന കഥാപാത്രത്തിലൂടെയാണ് താരം സ്രെധിക്കപെടുന്നത്.പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളി ആരധകരുടെ പ്രിയ നായികയായി താരം മാറി.അഭിനയ മികവ് കൊണ്ടും മികച്ച കഥാപാത്രങ്ങൾ കൊണ്ടും സ്വന്തമായി ഒരു സിനിമ വിജയിപ്പിക്കാനുള്ള കഴിവ് താരത്തിനുണ്ട് എന്ന് തെളിയിച്ചപ്പോൾ ആരധകരും സിനിമാലോകവും ഒരേ സ്വരത്തിൽ താരത്തിന് ഒരു പേര് നൽകുകയും ചെയ്തു.ലേഡി സൂപ്പർ സ്റ്റാർ എന്ന്.അതെ മലയാളി ആരധകരുടെ ലേഡി സൂപ്പർ സ്റ്റാർ തന്നെയാണ് മഞ്ജു വാര്യർ.

 

സോഷ്യൽ മീഡിയയിൽ നിര സാന്നിധ്യമാണ് മഞ്ജു വാര്യർ , ഇടയ്ക്കിടെ താരത്തിന്റെ യാത്ര വിഡിയോകളും ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡാൻസും ഒക്കെ സോഷ്യൽ മീഡിയയിൽ താരം ആരധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട് , താരം പങ്കുവെക്കുന്ന വിഡിയോകളും ചിത്രങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.അത്തരത്തിൽ താരം പങ്കുവെച്ച ” കിം കിം കിം ” എന്ന ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.ഇപ്പോഴിതാ ആരധകർ ഏറെ കാത്തിരുന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

 

 

മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ പുതിയൊരു ജീവിതത്തിൽ പുതിയൊരു തുടക്കത്തിലേക്ക് എന്ന വാർത്തയാണ് ഇപ്പോൾ ആരധകർ ഏറ്റെടുത്തിരിക്കുന്നത്.മലയാളികളുടെ പ്രിയ നടിയായ മഞ്ജു വാര്യർ ബോളിവുഡ് ലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലായി മാറിയിരിക്കുന്നത്.ചലച്ചിത്ര നിരൂപകനായ ശ്രീധർ പിള്ളയാണ് മഞ്ജുവിന്റെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്..പ്രിയ നടൻ മാധവനൊപ്പമാണ് താരം ബോളിവുഡിലേക്ക് ചുവട് വെക്കുന്നത്.മലയാളത്തിൽ മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത പല നടിമാരും പിന്നീട് തമിഴിലും ഹിന്ദിയിലും തെലുങ്കിലുമൊക്കെ മികച്ച അഭിനയം കാഴ്ചവെച്ച് തിളങ്ങിയിരുന്നു.എന്നാൽ മഞ്ജു വാര്യർ എന്നും മലയാള സിനിമകളിൽ സജീവമാകാനാണ് തീരുമാനിച്ചത്.എന്നാൽ തനിക്ക് അന്യ ഭാഷയിലും തിളങ്ങാൻ സാധിക്കുമെന്ന് താരം തെളിയിച്ചിരുന്നു.ധനുഷ് നായകനായി എത്തിയ തമിഴ് ചിത്രമായ അസുരനിൽ താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.ഇപ്പോഴിതാ മലയാളവും തമിഴും കടന്ന് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം

 

 

നവാഗതനായ കൽപേഷ് സംവിദാനം ചെയ്യുന്ന ചിത്രത്തിൽ മാധവനൊപ്പമാണ് മഞ്ജു അരങ്ങേറ്റം കുറിക്കുന്നത് , ചിത്രത്തിന്റെ ആദ്യ ചിത്രീകരണം ഭോപ്പാലിൽ ആരംഭിക്കുമെന്നും നിരൂപകനും ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ള ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് ന്റെ പ്രസ് മീറ്റിങ്ങിൽ ഇതിനെക്കുറിച്ച് മഞ്ജു സൂചന നൽകുകയും ചെയ്തിരുന്നു.ഇതോടെ നിരവധി ആരധകരാണ് ഇപ്പോൾ താരത്തിന് ആശംസയും അഭിനന്ദനങ്ങളുമായി രംഗത്ത് വരുന്നത്.അഭിനയ ജീവിതത്തിൽ നിന്നും വിട്ട് നിന്ന മഞ്ജു വാര്യർ 14 വർഷത്തിന് ശേഷം 2014 ൽ ആണ് തിരികെ അഭിനയ ലോകത്തേക്ക് തിരിച്ചുവരുന്നത്.ഗംഭീര തിരിച്ചുവരവ് തന്നെയായിരുന്നു താരത്തിന് ലഭിച്ചത്.വർഷങ്ങൾക്ക് ശേഷം അഭിനയ ലോകത്തേക്ക് എത്തിയ മഞ്ജുവിനെ ഇരു കയ്യും നീട്ടിയാണ് ആരധകർ സ്വീകരിച്ചത്.ഇപ്പോഴിതാ ജീവിതത്തിൽ പുതിയൊരു നാഴിക കല്ല് പിന്നിടുന്ന മഞ്ജുവിന് ആശംസകളുമായി നിരവധി ആരധകരാണ് രംഗത്ത് എത്തുന്നത്

x