തന്റെ അമ്മയുടെ സ്വപ്നം നിറവേറ്റി കൊടുത്ത് മഞ്ജു വാര്യർ ; വിശ്വസിക്കാനാകാതെ കയ്യടിച്ചു പ്രേക്ഷകർ

മലയാള സിനിമയിൽ സൂപ്പർ സ്റ്റാറുകൾ ഒരുപാട് ഉണ്ടെങ്കിലും ലേഡി സൂപ്പർ സ്റ്റാർ അന്നും ഇന്നും ഒരാൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. അത് മറ്റാരുമല്ല മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടി മഞ്ജു വാര്യർ തന്നെയാണ്. ദിലീപുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിന്നപ്പോഴും തിരികെ വന്നപ്പോഴും ആ ഇഷ്ട്ടത്തിനു ഒരു കുറവും ഉണ്ടായിട്ടില്ല. സ്വന്തമായി ഒരു സിനിമയെ വിജയിപ്പിക്കാൻ കെൽപ്പുള്ള തീയേറ്ററിലേക്ക് ആളെക്കയറ്റാൻ കെൽപ്പുള്ള താരമാണ് മഞ്ജു. സൂപ്പർ താര പരിവേഷമുള്ള മലയാളത്തിലെ ഒരേയൊരു നടി കൂടി ആണ് മഞ്ജു വാര്യർ.

മഞ്ജുവിന്റെ വിശേഷങ്ങൾ അറിയാൻ എന്നും മലയാളി പ്രേക്ഷകർക്ക് വലിയ താല്പര്യമാണ്. മലയാള സിനിമയിലെ ജനപ്രിയ നായകൻ ദിലീപുമായുള്ള പ്രണയവും വിവാഹവും ഏറ്റവും ഒടുവിൽ വിവാഹ മോചനവും ഒക്കെ വലിയ ചർച്ചക്ക് വഴി തെളിച്ചതും അത് കൊണ്ടാണ്. ദിലീപുമായി വിവാഹ മോചനം ഉണ്ടായപ്പോഴും സ്വന്തം മകൾ പോലും തള്ളിപ്പറഞ്ഞപ്പോഴും പ്രേക്ഷകർ മഞ്ജുവിന്റെ കൂടെയാണ് നില കൊണ്ടത്. സിനിമയിലേക്ക് തിരികെ വന്ന മഞ്ജുവിന് ഗംഭീര സ്വീകരണം ആണ് മലയാളി പ്രേക്ഷകർ നൽകിയത്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് മഞ്ജു വാര്യർ. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി മഞ്ജു തന്റെ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ തന്റെ അമ്മയുടെ സ്വപ്ന സാക്ഷാത്കാരത്തെ കുറിച്ച് ആരാധകരോട് തുറന്ന് പറയുകയാണ് മഞ്ജു. തന്റെ വളർച്ചയിൽ അച്ഛനമ്മമാരുടെ പങ്കിനെ കുറിച്ച് പല അഭിമുഖങ്ങളിലും മഞ്ജു തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമയിൽ ഒന്നും വരാതെ തന്നെ മാധവ് വാര്യരേയും ഗിരിജാ വാര്യരേയും മലയാളികൾക്ക് അങ്ങനെ നല്ല പരിചയവുമാണ്.

തന്റെ ചെറുപ്പം മുതലേ ഉള്ള സ്വപ്നമായ കഥകളിയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മഞ്ജുവിന്റെ ‘അമ്മ ഗിരിജ വാര്യർ. തന്റെ അമ്മയുടെ സ്വപ്നം യാഥാർഥ്യമാകുമ്പോൾ കാണികളുടെ ഇടയിൽ ഇരുന്നു കയ്യടിക്കാൻ മഞ്ജുവും ഉണ്ടായിരുന്നു. പെരുവനം ക്ഷേത്രത്തിൽ വെച്ച് ഇന്നലെ ആയിരുന്നു ഗിരിജ വാര്യരുടെ അരങ്ങേറ്റം. കലാനിലയം ഗോപി ആശാന്റെ കഥകളി പദങ്ങൾക്ക് ഗിരിജ ചുവടു വെച്ചപ്പോൾ നിറഞ്ഞ കയ്യടിയോടെ ആണ് കളികൾ അവരെ സ്വീകരിച്ചത്. മഞ്ജു തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ അമ്മയുടെ കഥകളി വേഷത്തിന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

കല്യാണ സൗഗന്ധികത്തിലെ പാഞ്ചാലിയുടെ വേഷമാണ് ഗിരിജ അരങ്ങിൽ അവതരിപ്പിച്ചത്. തന്റെ ചെറുപ്പം മുതലേ ഉള്ള ആഗ്രഹം ആയിരുന്നു കഥകളി പാടണമെന്നും ഇപ്പോഴാണ് അതിനു സാധിച്ചതെന്നും ഗിരിജ പറഞ്ഞു. ഈ പ്രായത്തിലും തന്റെ ആഗ്രഹം നിറവേറ്റാൻ മകൾ മഞ്ജു വാര്യരും മകൻ മധു വാര്യരും മികച്ച പിന്തുണ നൽകിയെന്നും ഗിരിജ പറയുന്നു. താൻ വര്ഷങ്ങളായി യോഗ അഭ്യസിക്കാറുള്ളതു കൊണ്ട് കഥകളി പഠനം അത്ര ബുദ്ധിമുട്ടു ഉള്ളതായി തോന്നിയില്ല എന്നും ഗിരിജ പറഞ്ഞു.

x