നടൻ കുഞ്ചാക്കോ ബോബൻ ഭാര്യയുടെ ജന്മദിനത്തിന് നൽകിയ സർപ്രൈസ് സമ്മാനം കണ്ടോ

മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ ആരെന്ന് ചോതിച്ചാൽ ആരും പറയും നടൻ കുഞ്ചാക്കോ ബോബൻ എന്ന്, മലയാള സിനിമയിൽ നിർമാതാവായും നടനായും ഒന്നര പതിറ്റാണ്ടുകളായി തിളങ്ങുന്ന താരം കൂടിയാണ് നടൻ കുഞ്ചാക്കോ ബോബൻ. 1981 ഫാസിൽ ചിത്രത്തിൽ ബാലതാരമായി അഭിനയം കുറിച്ച കുഞ്ചാക്കോ പിന്നീട് 1997ൽ അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ കൂടി നായകനായി മലയാള സിനിമയിൽ അരങ്ങേറുകയായിരുന്നു, അതിയചിത്രം തന്നെ സൂപ്പർ ഹിറ്റ് ആവുകയും ആ ഒറ്റ ചിത്രം കൊണ്ട് നിരവതി പേരുടെ ഹൃദയത്തിൽ കേറി പറ്റുകയും ചെയ്‌ത താരം കൂടിയാണ് കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബൻ ഇതിനോടകം തന്നെ നൂറിൽ പരം ചിത്രങ്ങളിൽ നായകനായി തിളങ്ങിയിട്ടുള്ളത്, ഈ ആഴ്ച്ച തന്നെ കുഞ്ചാക്കോയുടെ രണ്ട് ചിത്രങ്ങളാണ് റിലീസ് ആയത് നയന്താരയോടപ്പം അഭിനയിച്ച നിഴൽ എന്ന ചിത്രവും, നിമിഷ സജയനും, ജോജു ജോർജും,കുഞ്ചാക്കോ ബോബനും തകർത്തഭിനയിച്ച നായാട്ടും. രണ്ട് ചിത്രങ്ങൾക്കും തീയേറ്ററുകളിൽ നിന്ന് വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 2005ൽ ഏപ്രിൽ രണ്ടിനായിരുന്നു പ്രിയയെ വിവാഹം കഴിക്കുന്നത്, ഇരുവരുടെയും പ്രണയ വിവാഹം കൂടിയായിരുന്നു, ഈ അടുത്ത് ഇരുവരും തങ്ങളുടെ പതിനാറാം വിവാഹ വാർഷികം ആഘോഷിച്ചിരുന്നു

കുഞ്ചാക്കോയുടെയും പ്രീയയുടെയും പതിനാറാം വിവാഹ വാർഷിക ആഘോഷ ചിത്രങ്ങൾ അന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. ഇരുവരുടെയും പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മകൻ ഇസഹാക്ക് ജനിക്കുന്നത്, അന്ന് തൊട്ട് കുഞ്ചാക്കോ ബോബനെ കണക്ക് തന്നെ മകൻ ഇസ്ഹാക്കും മലയാളികൾക്ക് പ്രിയങ്കരനാണ്. ഇന്ന് കുഞ്ചാക്കോ ബോബന്റെ ഭാര്യയുടെ ജന്മദിനം കൂടിയാണ്, കഴിഞ്ഞ ജന്മദിനം ഇരുവരും ആഘോഷിച്ചത് സിനിമ പ്രവർത്തകർ ചേർന്ന് തുടങ്ങിയ കോവിഡ് അടുക്കളയിൽ ആയിരുന്നു, അന്ന് പ്രീയ ഭക്ഷണം പൊതിയുന്ന ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു

കുഞ്ചാക്കോ ബോബൻ ഈ ജന്മദിനത്തിന് വ്യത്യസ്തമായ ഒരു സർപ്രൈസ് തന്നെയാണ് ഭാര്യപ്രീയക്ക് വേണ്ടി ഒരുക്കിയത്. ബലൂണുകൾ കൊണ്ട് വളരെ മനോഹരമായി അലങ്കരിച്ച് ഡിസ്കോ ഡാൻസിന്റെ തീമിലായിരുന്നു ഡെക്കറേറ്റ് ചെയ്‌ത്‌ ഒരുക്കിയിരുന്നത്.പ്രീയ പിറന്നാൾ കേക്ക് മുറിക്കുമ്പോൾ മകൻ ഇസ്ഹാക്കിന്നെ കുഞ്ചാക്കോ ബോബൻ എടുത്ത് ഒക്കത്ത് വെച്ച് നിൽക്കുന്നതും ചിത്രത്തിൽ കാണാൻ കഴിയും. ചിത്രം പങ്ക് വെച്ച് കൊണ്ട് തൻറെ പ്രീയതമയുടെ ജന്മദിനത്തിന് കുറിച്ചത് ഇങ്ങനെ “🥳🥳 സന്തോഷകരമായ ജന്മദിനാശംസകൾ എന്റെ എല്ലാം…😘😘 ലോകം നൃത്തവും ഡിസ്കോയും സ്വപ്നങ്ങളും നിനക്കുവേണ്ടി വേണ്ടി നിറവേറ്റപ്പെടട്ടെ എന്റെ പ്രിയപ്പെട്ടവളെ !! ഏറ്റവും മികച്ചതിനേക്കാൾ കുറഞ്ഞതൊന്നും നിനക്ക് ആശംസിക്കുന്നില്ല ….. പ്രിയ 😍🥰😍🥰” ഇതായിരുന്നു കുഞ്ചാക്കോ പങ്ക് വെച്ച കുറിപ്പ് നിരവതി താരങ്ങളും മലയാള സിനിമ പ്രേക്ഷകരും ആണ് പ്രിയക്ക് ജന്മദിനാശംസകൾ നേരുന്നത്

x