കുഞ്ഞു മഹാലക്ഷ്മിയുടെ ചിത്രം ആദ്യമായി പങ്കുവെച്ച് കാവ്യാ മാധവൻ ; മകളുടെ കണ്ണെഴുതുന്ന ചിത്രമാണ് നടി പങ്കുവെച്ചത്

ഒരുകാലത്തു മലയാള സിനിമയിലെ സൂപ്പർ നായികയും ഭാഗ്യനായികയും മികച്ച നടിയുമൊക്കെയായി മിന്നി തിളങ്ങിയിരുന്നു നടിയാണ് കാവ്യാ മാധവൻ. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ കാവ്യാ മാധവൻ പിന്നീട് മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിനെ വിവാഹം കഴിച്ചപ്പോൾ അത് വലിയ ആഘോഷത്തോടെയാണ് ആരാധകർ അതിനെ സ്വീകരിച്ചത്. വിവാഹ കഴിഞ്ഞ ശേഷം ദിലീപ് സിനിമയിലേക്ക് തിരികെ വന്നെങ്കിലും കാവ്യ മാധവൻ അഭിനയ രംഗത്തോട് വിട പറയുകയായിരുന്നു. എങ്കിലും ഈ താര ദമ്പതികളോട് ഉള്ള പ്രേക്ഷകരുടെ സ്നേഹത്തിൽ ഒരു കുറവും ഉണ്ടായിട്ടില്ല.

കാവ്യയോടും ദിലീപിനോടും ഉള്ള അതേ സ്നേഹം തന്നെയാണ് ആരാധകർക്ക് അവരുടെ മക്കളായ മീനാക്ഷിയോടും മഹാലക്ഷ്മിയോടും ഉള്ളതും. മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാറുള്ളതും അതുകൊണ്ടാണ്. കാവ്യാ മാധവൻ ഗർഭിണി ആണെന്നറിഞ്ഞപ്പോൾ ആ വാർത്ത വലിയ ആഘോഷത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. എന്നാൽ പ്രസവ ശേഷം കുഞ്ഞിന്റെ ചിത്രങ്ങൾ ഒന്നും തന്നെ ദിലീപോ കാവ്യയോ പങ്കുവെച്ചിരുന്നില്ല. മകളെ മാധ്യമങ്ങളിൽ നിന്നും പരമാവധി മാറ്റിനിർത്താൻ താരങ്ങൾ ശ്രമിച്ചു.

പിന്നീട് മകൾ മഹാലക്ഷ്മി കുറച്ചു വലുതായതിനു ശേഷമാണ് കുഞ്ഞിന്റെ ചിത്രങ്ങൾ താരങ്ങൾ ആരാധകർക്കായി പങ്കു വെക്കുന്നത്. അന്ന് ആ ചിത്രങ്ങൾ സോഷ്യൽ ലോകത്തെ ഇളക്കി മറിച്ചിരുന്നു. കുഞ്ഞു മഹാലക്ഷ്മിയുടെ ചിത്രങ്ങൾ കാണാൻ പറ്റാത്ത പരിഭവം ആരാധകർ മറന്നത് ആ ചിത്രങ്ങൾ കണ്ടപ്പോഴാണ്. ഇപ്പോഴിതാ കുഞ്ഞു മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇതാദ്യമായാണ് കുഞ്ഞു മഹാലക്ഷ്മിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തു വരുന്നത്.

മാതൃദിനമായ കഴിഞ്ഞ ദിവസമാണ് കാവ്യയുടെയും കുഞ്ഞു മഹാലക്ഷ്മിയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.  കുഞ്ഞു മഹാലക്ഷ്മിക്ക് കണ്ണെഴുതി പൊട്ടു തൊട്ടു കൊടുക്കുന്ന കാവ്യാ മാധവന്റെ ചിത്രങ്ങൾ ആണ് മാതൃദിനത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്. ഈ ചിത്രങ്ങൾ എങ്ങനെയാണു സോഷ്യൽ മീഡിയയിൽ എത്തിയതെന്ന് ഒരു വിവരവുമില്ല. ദിലീപോ കാവ്യയോ ഈ ചിത്രം ഷെയർ ചെയ്തിട്ടില്ല. ദിലീപിന്റെയും കാവ്യയുടെയും ഫാൻ പേജുകളിലാണ് ഈ ചിത്രങ്ങൾ ഷെയർ ചെയ്യപ്പെട്ടത്.

എന്തായാലും മാതൃദിനത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിയ്ക്കപ്പെട്ടത് കാവ്യയുടെയും കുഞ്ഞു മഹാലക്ഷ്മിയുടെയും ഈ ചിത്രങ്ങൾ തന്നെയാണെന്നതിൽ സംശയമൊന്നുമില്ല. ചിത്രത്തിൽ ഓറഞ്ച് നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായാണ് കാവ്യയെയും കാണാൻ സാധിക്കുന്നത്.  നിരവധി പേരാണ് ഈ ചിത്രം ഷെയർ ചെയ്തത്. 2018 ഒക്ടോബറിൽ ആണ് ദിലീപ് കാവ്യ ദമ്പതികൾക്ക് ഒരു മഹാലക്ഷ്മി ജനിക്കുന്നത്. എന്നാൽ മകളുടെ ചിത്രങ്ങൾ ഒന്നും തന്നെ ദിലീപും കുടുംബവും പുറത്തു വിട്ടിരുന്നില്ല. മഹാലക്ഷ്മിയെ ഒരുനോക്കു കാണാൻ കൊതിച്ചിരുന്ന ആരാധകർക്ക് ഇപ്പോൾ സന്തോഷമായിരിക്കുകയാണ്.

x