മകൻറെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷമാക്കി നടൻ സൗബിൻ സാഹിറും ഭാര്യ ജാമിയയും

മലയാള സിനിമയിൽ വെറും ഒരു സഹ സംവിധായകനായി എത്തി ഇന്ന് മലയാള സിനിമയിൽ തന്നെ അറിയപ്പെടുന്ന നടനും സംവിധായകനും ആയി മാറിയ താരമാണ് നടൻ സൗബിൻ സാഹിർ, 2017ൽ പറവ എന്ന ചിത്രം സംവിധാനം ചെയ്‌ത്‌ ഏവരുടെയും പ്രശംസ സൗബിൻ പിടിച്ച് പറ്റിയിരുന്നു, തൊട്ടടുത്ത വർഷം സൗബിൻ നായകനായി എത്തിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിൻറെ അഭിനയത്തിന് കേരള സർക്കാരിന്റെ മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം സൗബിനെ തേടി എത്തുകയായിരുന്നു

കൊച്ചി സ്വദേശിയാണ് നടൻ സൗബിൻ സാഹിർ, സൗബിൻറെ വിവാഹം കഴിഞ്ഞത് 2017ൽ ആയിരുന്നു കോഴിക്കോട് സ്വദേശിനിയായ ജാമിയ സഹീറയെ ആണ് താരം വിവാഹം കഴിച്ചത്, ഇരുവരും നിണ്ട കാലത്തേ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിച്ചത്, ജാമിയ ദുബായിലാണ് ജനിച്ച് വളർന്നതും പഠിച്ചതും, വിവാഹത്തിന് മുംബ് ശോഭ ഗ്രൂപ്പില്‍ ആയിരുന്നു സൗബിന്റെ ഭാര്യ ജാമിയ ജോലി ചെയ്‌തിരുന്നത്‌ വളരെ ലളിതമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്

സൗബിനും ജാമിയ്ക്കും 2019 മേയ് പത്തിന് ഒരു ആൺ കുഞ്ഞ് ജനിക്കുകയായിരുന്നു, മകന് ജാമിയയും സൗബിനും ഒർഹാൻ എന്നാണ് പേര് നൽകിയിരിക്കുന്നത്, ജാമിയയുടെ അതിയ വിവാഹത്തിൽ ഒരു മകൾ കൂടി ഒണ്ട്, സിനിമ തിരക്കിനിടയിലും തൻറെ കുടുംബത്തോടൊപ്പം താരം ചിലവഴിക്കാറുണ് അത് പോലെ കുഞ്ഞിന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെക്കറും ഒണ്ട് , കഴിഞ്ഞ ദിവസമായിരുന്നു സൗബിന്റെ മകൻ ഒർഹാന്റെ രണ്ടാം ജന്മദിനം ആയിരുന്നു ഇപ്പോൾ ഇരുവരും മകൻറെ ജന്മദിനം കൊണ്ടാടിയ ചിത്രങ്ങളാണ് പങ്ക് വെച്ചിരിക്കുന്നത്

മുറി മുഴുവനും ബലൂൺ കൊണ്ട് അലങ്കരിച്ച് കേക്കിന്റെ മുന്നിൽ മകനുമായിട്ട് നിൽക്കുന്ന ചിതമാണ് താരം പങ്ക് വെച്ചിരിക്കുന്നത് ചിത്രത്തോടൊപ്പം താരം കുറിച്ചത് ഇങ്ങനെ ” വർഷങ്ങൾ കടന്നുപോകുമ്പോൾ, നീ പല വിധത്തിൽ മാറുന്നു. എന്നാൽ ഇത്രയും ദിവസങ്ങളിൽ ഒരു കാര്യം സത്യമാണ്: എന്റെ ഹൃദയത്തിൻറെ ഉള്ളിൽ നീ എല്ലായ്പ്പോഴും ചെറിയ കുട്ടി ആയിരിക്കും. തുടക്കം മുതൽ തന്നെ നീ ചെയ്തതുപോലെ.സ്നേഹവും ചിരിയും നന്മയും നിറഞ്ഞ ഒരു ജീവിതകാലം നിനക്കായി ആശംസിക്കുന്നു. ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ട ഒർഹാൻ. ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു.❤️” ഇതായിരുന്നു സൗബിൻ മകൻറെ ജന്മദിനത്തിന് കുറിച്ചത് നിരവതി പേരാണ് ഒർഹാന്ന് ജന്മദിന ആശംസകൾ ഇപ്പോൾ നേരുന്നത്

x