മരുമകൻ നിസാരക്കാരനല്ല, വെറും ഒരു ബിസിനെസുകാരന്റെ കൂടെ സുരേഷ് ഏട്ടൻ മകളെ പറഞ്ഞു വിടുമോ, സോഷ്യൽ മീഡിയയിൽ ചർച്ച

രാഷ്ട്രീയത്തിലും സിനിമയിലും ഒരു പോലെ സജീവമായ താരമാണ് സുരേഷ് ഗോപി. മകൾ ഭാഗ്യയുടെ വിവാഹം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ കുടുംബത്തിൽ നടക്കാൻ പോകുന്ന ആദ്യത്തെ വിവാഹം കൂടിയാണ് ഭാഗ്യയുടേത്. അതുകൊണ്ടുതന്നെ ആഘോഷത്തിനും ഒരു കുറവും ഉണ്ടാകില്ല എന്നുതന്നെയാണ് സോഷ്യൽ മീഡിയയയിലെ സംസാരവും.

മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. ബിസിനസ്സുകാരനാണ്. വളരെ സിംപിൾ ആയിട്ടായിരുന്നു ഇവരുടെ നിശ്ചയം നടന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്നുമാണ് ഭാഗ്യ ബിരുദം നേടിയത്. 2022ലായിരുന്നു പഠനം പൂർത്തിയായത്.ജനുവരിയിലാകും വിവാഹം എന്നാണ് സൂചനകൾ എങ്കിലും, കഴിഞ്ഞദിവസം പ്രധാനമന്ത്രി മോഡിയെ സന്ദർശിച്ചുകൊണ്ട് ക്ഷണക്കത്ത് കൈമാറിയപ്പോഴാണ് വിവാഹം ഉടനെ ഉണ്ടാകുമോ എന്ന സംശയം ആരാധകർ പങ്കുവച്ചത്. എന്നാൽ ക്ഷണക്കത്ത് അടിച്ചപാടെതന്നെ വിളിച്ചുതുടങ്ങിയത് പ്രധനമന്ത്രിയുടെ അടുത്തുനിന്നാകും എന്നും റിപ്പോർട്ടുണ്ട്.

ഭാഗ്യ ബാച്ചിലർ പാർട്ടി ചിത്രം ഞായറാഴ്ച പങ്കിട്ടിരുന്നു. ജനുവരി 17 ന് ഗുരുവായൂരിൽ വെച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോർട്ട്, 20 ന് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയത്തിൽ സൽക്കാരം ഉണ്ടാകുമെന്നും സൂചനയുണ്ട്.

അതേസമയം പ്രധാനമന്ത്രിക്ക് കൊടുത്ത വിവാഹക്ഷണക്കത്തിനെക്കുറിച്ചും ചർച്ചകൾ ഇപ്പോൾ നടക്കുന്നുണ്ട്. താമര രൂപത്തിലുള്ള ആറന്മുളകണ്ണാടിയും ക്ഷണക്കത്തിന് ഒപ്പം സുരേഷ് ഗോപി സമ്മാനം നൽകിയിരുന്നു. മരുമകൻ അത്ര നിസ്സാരക്കാരനൊന്നുമാകില്ല. വെറും ഒരു ബിസിനെസ്സുകാരന്റെ കൂടെ മകളെ സുരേഷ് ഏട്ടൻ പറഞ്ഞുവിടുമോ എന്നാണ് ആരാധകർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്തത്. പാരമ്പര്യമായി തറവാട്ടുകാരും വലിയ ബിസിനെസ്സ് ബാക്ഗ്രൗണ്ടും ഒക്കെ ഉള്ള തറവാട്ടിലേക്ക് ആകും മകളെ കൈപിടിച്ചുവിടുന്നത് എന്നും ആരാധകർ പറയുന്നുണ്ട്.

Articles You May Like

x