ഗോദയിലെ നായിക വാമിഖയുടെ കിടിലൻ ചിത്രങ്ങൾ വൈറലാകുന്നു

അന്യഭാഷയിൽ നിന്നും മലയാള സിനിമയിൽ എത്തി മലയാളി ആരധകരുടെ പ്രിയ നടിയായി മാറിയ അനേകം താരങ്ങൾ നമുക്കുണ്ട്, ബോളിവുഡ് താരങ്ങളായ ശ്രീദേവി , കത്രീന കൈഫ് മുതൽ തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമടക്കം എത്രയെത്രയോ നടിമാർ.ഭാഷയേക്കാൾ കൂടുതൽ അഭിനയ മികവിന് പ്രാദാന്യം നൽകുന്ന മലയാളി ആരധകർ അന്യ ഭാഷ നടിമാരെ എല്ലാം തന്നെ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.

അത്തരത്തിൽ ഒറ്റ ചിത്രം കൊണ്ട് മലയാളി ആരധകരുടെ മനസിൽ ഇടം നേടിയ പഞ്ചാബി സുന്ദരി നടിയായിരുന്നു വാമിഖ ഗബ്ബി.ടോവിനോ തോമസ് നായകനായി ബേസിൽ ജോസഫ് സംവിദാനം ചെയ്ത ചിത്രം ഗോദയിലൂടെയായിരുന്നു വാമിഖ മലയാള സിനിമാലോകത്തേക്ക് എത്തിയത്.മലയാളത്തിലെ ആദ്യ ചിത്രത്തിലെ മികച്ച അഭിനയം കൊണ്ട് തന്നെ മലയാളി ആരധകരുടെ മനസ്സിൽ ഇടം നേടാനും വാമിഖക്ക് സാധിച്ചിരുന്നു.

ഇപ്പോഴിതാ വാമിഖയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.കിടിലൻ ചൂടാൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങൾ ആരധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.


ടോവിനോ ചിത്രം ഗോദയിലൂടെയാണ് താരം മലയാളത്തിലേക്ക് എത്തിയത് എങ്കിലും 2007 ൽ പുറത്തിറങ്ങിയ ജബ് വേ മെറ്റ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്.പിന്നീട് നിരവധി പഞ്ചാബി ഹിന്ദി തെലുങ് തമിഴ് മലയാളം ഭാഷ ചിത്രങ്ങളിൽ താരം നിരവധി കഥാപാത്രങ്ങളെ സ്‌ക്രീനിൽ അവതരിപ്പിച്ചു.ഗോദയിലൂടെ മലയാള സിനിമയിൽ എത്തിയ വാമിഖ “9” എന്ന പൃഥ്വിരാജ് ചിത്രത്തിലും വേഷമിട്ടു.

പിന്നീട് ബോധി ഗതി മുക്തി എന്ന മലയാളം ആല്ബത്തിലും താരം അഭിനയിച്ചു.നിരവധി ചിത്രങ്ങളുമായി താരമിപ്പോൾ തിരക്കിലാണ്.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്താറുണ്ട് .താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി മാറാറുമുണ്ട്.

 

x