ഭംഗിയില്ല എന്ന് പറഞ്ഞവരെ കൊണ്ട് തന്നെ സിനിമ എടുപ്പിച്ച ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നടനായ വിജയുടെ കഥ

ബാലതാരമായി വന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടനായി മാറിയ താരമാണ് വിജയ്. സിനിമാ കുടുംബത്തില്‍ നിന്നുള്ള വിജയിയുടെ വരവ് തമിഴില്‍ പുതിയ യുഗപ്പിറവിയായിരുന്നു. തുടര്‍ച്ചയായ ഹിറ്റുകള്‍ സമ്മാനിച്ചതോടെ വിജയിയുടെ താരമൂല്യം കുതിച്ചുയര്‍ന്നു.തമിഴ് സിനിമാ ചരിത്രത്തിൽ രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും ജനപ്രീതി ഉള്ള നടനും ഏറ്റവും വലിയ വിജയചിത്രങ്ങളും ഈ നടന്റെ പേരിലാണ്. ആരാധകർ ഇദ്ദേഹത്തെ സ്നേഹപൂർവ്വം “ദളപതി” എന്ന് വിളിക്കാറുണ്ട്.

1974 ജൂൺ 22 ന് എസ്.എ. ചന്ദ്രശേഖർ ശോഭ ദമ്പതികളുടെ മകനായി ചെന്നൈയിലാണ് വിജയ് എന്നറിയപ്പെടുന്ന വിജയ് ജോസഫ് ചന്ദ്രശേഖറിന്റെ ജനനം. അച്ഛൻ എസ്.എ ചന്ദ്രശേഖരൻ സിനിമാ നിർമാതാവും സംവിധായകനും ആയിരുന്നു അമ്മ ശോഭ പിന്നണി ഗായികയും കർണാടക സംഗീതജ്ഞയും ആയിരുന്നു. ചെറുപ്പകാലത്തിൽ വിജയ് എല്ലാവരോടും ഇടപഴകുന്ന ഒരു വികൃതി കുട്ടിയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി തന്റെ രണ്ടു വയസുള്ള സഹോദരിയെ നഷ്ട്ടപ്പെട്ട വിജയ് പിന്നീട് ഒരു അന്തർമുഖൻ ആയി മാറുക ആയിരുന്നു. ആ അന്തർമുഖത്വം ഇപ്പോഴും വിജയിയിൽ നിഴലിക്കുന്നുണ്ട്.

സിനിമയിലെ തിരക്കുകൾ കാരണം ബിരുദ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല വിജയിക്ക്. കോളേജിൽ വിജയിയുടെ സഹപാഠികൾ ആയിരുന്നു നടൻ സൂര്യയും സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയും. അച്ഛൻ മുൻനിര സംവിധയകനും നിർമാതാവും ആയതുകൊണ്ട് തന്നെ വിജയിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം വളരെ എളുപ്പമായിരുന്നു. 1984 മുതൽ 1988 വരെ തൻറെ സിനിമകളിൽ എല്ലാം ബാലതാരമായി ചന്ദ്രശേഖർ വിജയിക്ക് അവസരം നൽകി. അതിനു ശേഷം തന്റെ ചിത്രങ്ങളിൽ നായകനാക്കി വിജയിയെ വളർത്തി. 1984 മുതൽ 1994 വരെ തന്റെ അച്ഛന്റെ ചിത്രങ്ങളിൽ മാത്രമാണ് വിജയിക്ക് അവസരങ്ങൾ ലഭിച്ചിരുന്നത്.

കറുത്ത് മെലിഞ്ഞുണങ്ങിയ ഭംഗിയില്ലാത്ത പയ്യനെ വെച്ച് പടം ചെയ്യാൻ ആരും തയ്യാറായില്ല. എന്നാൽ തന്റെ മകനിൽ ചന്ദ്ര ശേഖറിന് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു. നീണ്ട പത്തു വർഷത്തോളം അദ്ദേഹം വിജയെ വെച്ച് പടം ചെയ്തു. അതോടെ ആ ചെറുപ്പക്കാരനെ പലരും ശ്രദ്ധിക്കാൻ തുടങ്ങി . തന്റെ അച്ഛന്റെ പ്രതീക്ഷകൾ ആ മകൻ തെറ്റിച്ചില്ല. 1995 ൽ മറ്റൊരു സംവിദായകന്റെ കീഴിൽ ആദ്യ ചിത്രം “രാജാവിൻ പാർവയിലേ” . ജാനകി സൗന്ദർ സംവിധാനം ചെയ്ത ചിത്രം വമ്പൻ വിജയമായി മാറി. അതോടെ ഭംഗിയില്ലാത്തവൻ എന്ന് വിളിച്ച വിജയ് തമിഴകത്തിന്റെ റൊമാന്റിക്ക് ഹീറോ ആയി മാറി.

പിന്നെ അങ്ങോട്ട് വിജയിയുടെ വളർച്ച വളരെ പെട്ടെന്ന് ആയിരുന്നു. ആദ്യം അവസരങ്ങൾ തേടി പോയപ്പോൾ തള്ളിക്കളഞ്ഞവർ ഒക്കെ വിജയിയുടെ ഡേറ്റിനായി ക്യൂ നിൽക്കുന്ന അവസ്ഥ വരെ ഉണ്ടായി. 1997 ൽ ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവിന്റെ തമിഴ് റീമേക്കായ കാതലുക്കു മരിയാതൈ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള തമിഴ്‌നാട് സർക്കാരിന്റെ പുരസ്കാരവും വിജയ് സ്വന്തമാക്കി. എന്നാൽ തമിഴ് ഇൻഡസ്ട്രിയിൽ പ്രണയ നായകൻ ഇമേജ് തുടർന്നുള്ള തന്റെ വളർച്ചക്ക് വിലങ്ങുതടിയാണ് എന്ന് മനസിലാക്കിയ വിജയ് ആക്ഷൻ സിനിമകളിലോട്ട് ചുവട് മാറാൻ തീരുമാനിച്ചു.

പ്രണയവും നൃത്തവും ആക്ഷനും എല്ലാം വഴങ്ങുന്ന വിജയി ഒരു വാണിജ്യ സിനിമക്ക് വേണ്ട മികച്ച താരം ആയിരുന്നു. രജനി കാന്തിനു ശേഷം തമിഴ് നാട്ടിലെ ഏറ്റവും മാർക്കറ്റുള്ള നടൻ എന്ന നിലയിലേക്ക് വിജയ് വളർന്നു. തമിഴ് നാട്ടിലെ ആദ്യ അമ്പതു കോടി ചിത്രമായി വിജയുടെ ഗില്ലി മാറി. രജനി കാന്തിന് പോലും അവകാശപ്പെടാൻ ഇല്ലാത്ത നേട്ടം. പിന്നീടെത്തിയ പോക്കിരിയും കോടികൾ വാരിയതോടെ വിജയ് നിർമാതാക്കൾക്ക് പ്രിയങ്കരനായി. കേരളത്തിൽ ആദ്യമായി 100 ദിവസം പിന്നിടുന്ന തമിഴ് ചിത്രം പോക്കിരി ആയിരുന്നു.

വിജയിയെ വെച്ച് പടമെടുത്താൽ നഷ്ടമുണ്ടാകില്ല എന്ന വിശ്വാസം വിജയിയെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടൻ എന്ന നിലയിലേക്ക് മാറ്റി. വിജയ് ചിത്രങ്ങൾ മോശമാണെങ്കിൽ കൂടി ആദ്യ മൂന്ന് നാല് ദിനം കൊണ്ട് 100 കോടി കടക്കുന്ന സ്ഥിതിയിലേക്ക് വിജയ് വളർന്നു. ഒരുപക്ഷേ നിർമാതാക്കൾക്ക് ഇത്രയും ഉറപ്പ്‌ രജനീകാന്തിൽ പോലും ഇല്ല എന്ന് തന്നെ പറയാം. ശ്രീലങ്കയിലെ ഏറ്റവും വലിയ കോടീശ്വരൻ ആയ സ്വർണ്ണലിംഗത്തിന്റെ മകൾ സംഗീത ആണ് വിജയിയുടെ പത്നി. ലണ്ടനിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനായി പോയ വിജയിയെ സംഗീത പരിചയപ്പെടുകയും പിന്നീട് ആ ബന്ധം പ്രണയത്തിലും വിവാഹത്തിലും കലാശിക്കുക ആയിരുന്നു.

രണ്ട് മക്കളാണ് വിജയിക്കും സംഗീതക്കും ഉള്ളത്. മൂത്തവൻ മകൻ ജേസൺ സഞ്ജയ് ഇളയത് മകൾ ദിവ്യ സാഷ. 2009 ൽ പുറത്തിറങ്ങിയ വേട്ടൈക്കാരൻ എന്ന സിനിമയിൽ മകൻ ജേസൺ വിജയിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ തെരി എന്ന ചിത്രത്തിൽ മകൾ ദിവ്യ വിജയിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. വിജയയുട ഏറ്റവും പുതിയ ചിത്രം മാസ്റ്റർ ആണ്

Articles You May Like

x