മലയാളികളുടെ പ്രിയതാരം പെപ്പെക്ക് കല്യാണം : വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം

ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരെ ഞെട്ടിക്കുക പിന്നാലെ വന്ന സിനിമകളൊക്കെ വമ്പൻ ഹിറ്റാവുക സിനിമയെന്ന സ്വപ്നവുമായി ഇറങ്ങി തിരിച്ച ഒരാൾക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത തുടക്കം. പറഞ്ഞു വരുന്നത് മറ്റാരേയും കുറിച്ചല്ല പെപ്പെ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന ആന്റണി വർഗീസിനെ കുറിച്ച് തന്നെ. ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ ഇഷ്ട്ടം പിടിച്ചു പറ്റിയ നടനാണ് ആന്റണി വർഗീസ്.

സൂപ്പർ ഹിറ്റായ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ആ പുതുമുഖ നടൻ മലയാളികളുടെ സ്വന്തം പെപ്പെ ആയി മാറുക ആയിരുന്നു.  പിന്നാലെ വന്ന ചിത്രങ്ങളും നാട്ടിലും അന്യ നാട്ടിലും ഒക്കെ ഹിറ്റായി മാറിയതോടെ ആന്റണി മിനിമം ഗ്യാരണ്ടി പ്രതീക്ഷിക്കാവുന്ന താരമായി മാറി. ഇന്ന് ആന്റണിയുടെ പടം ആണേൽ ഒരു സൂപ്പർ താരത്തിന്റെ ചിത്രം എന്ന പോലെ ആളുകൾ ഇടിച്ചു കയറും. ആന്റണിയുടെ ജീവിതത്തിലെ ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

ആന്റണി വർഗീസ് വിവാഹിതൻ ആകാൻ പോകുന്നു എന്നും വിവാഹ നിശ്ചയം കഴിഞ്ഞു എന്നൊക്കെയാണ് പുറത്തു വരുന്ന വിവരം. പ്രണയ വിവാഹം അല്ലാ എന്നും അറേൻജ്‌ഡ്‌ മാര്യേജ് ആണെന്നുമാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം ആയിരുന്നു ആന്റണിയുടെ സഹോദരി അഞ്ജലിയുടെ വിവാഹം നടന്നത്. അതിന്റെ ചിത്രങ്ങൾ ആന്റണി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു. അതിനു പിന്നാലെ ആണ് ഈ പുതിയ വാർത്ത. എന്തായാലും ഈ കല്യാണ വാർത്ത കേട്ട് ആരാധകർ ഒന്ന് ഞെട്ടിയിരിക്കുകയാണ്.

വിവാഹ നിശ്ചയത്തിന്റെ ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് . അങ്കമാലി സ്വദേശി ആണ് വധുവെന്നും ജൂണിൽ വിവാഹം ഉണ്ടാകുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആന്റണിയുടെ ഏറ്റവും പുതിയ ചിത്രം അജഗജാന്തരം തീയേറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. അതിനിടെ ആണ് താരത്തിന്റെ ഈ പുതിയ വിശേഷം പുറത്തു വരുന്നത്. വിവാഹ നിശ്ചയത്തെ കുറിച്ച് താരമോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല, എന്നാൽ പ്രമുഖ മാധ്യമങ്ങൾ എല്ലാം തന്നെ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് ആയിരുന്നു ആന്റണിയുടെ അവസാന ചിത്രം. നിരൂപക പ്രശംസ നേടിയ ചിത്രം രാജ്യാന്തര ചലച്ചിത്ര മേളകളിൽ മികച്ച പ്രതികരണം നേടുകയും ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയും ആയി മാറിയിരുന്നു. ആന്റണി വർഗീസിന്റേതായി ഒരു പിടി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.  ജാൻ മേരി ആനപ്പറമ്പിലെ വേൾഡ് കപ്പ് ആരവം തുടങ്ങിയവയാണ് പെപ്പെയുടെ പുതിയ ചിത്രങ്ങൾ. ദളപതി വിജയിയുടെ ചിത്രത്തിൽ ആന്റണി വില്ലനായി എത്തുന്നു എന്ന് നേരത്തെ വാർത്തകൾ വന്നെങ്കിലും പിന്നീട് ആന്റണി പിന്മാറുക ആയിരുന്നു.

x