ആരാധകരെ ഞെട്ടിച്ച് സി.ഐ.ഡി മൂസയുടെ രണ്ടാം വരവ് ; പ്രതീക്ഷിക്കാതെ എത്തിയ സർപ്രൈസിൽ ആഘോഷമാക്കി ആരാധകർ

മലയാള സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞു പുതിയ ചരിത്രം കുറിച്ച സിനിമ ആയിരുന്നു ദിലീപ് നായകനായെത്തിയ സിഐഡി മൂസ. 2003 ൽ ജോണി ആന്റണിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം മലയാളികളെ ചിരിപ്പിച്ചു കിടത്തി മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക് ബസ്റ്റർ ഹിറ്റുകളിൽ ഒന്നായി മാറുകയായിരുന്നു. ഉദയ കൃഷ്ണ സിബി കെ തോമസ് എന്നിവർ ചേർന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കുട്ടികളെ ഉദ്ദേശിച്ചു ഇറക്കിയ ചിത്രം പക്ഷെ പ്രായഭേദമന്യേ മലയാളികൾ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.

ഒരു രണ്ടാം ഭാഗം വേണം എന്ന് മലയാളികൾ ആഗ്രഹിക്കുന്ന ഒരു ചിത്രം കൂടിയാണ് സി.ഐ.ഡി മൂസ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സംവിധാനയാകൻ ജോണി ആന്റണിയും അണിയറ പ്രവർത്തകരും ചർച്ചയിലാണ്. ദിലീപിനും ഇക്കാര്യത്തിൽ വലിയ താല്പര്യമാണ്. കഴിഞ്ഞ വര്ഷം ഒക്റ്റോബറിൽ സി.ഐ.ഡി മൂസയുടെ അനിമേഷൻ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് നടന്നിരുന്നു. വലിയ സ്വീകാര്യത ആണ് അന്ന് അതിന്റെ പ്രോമോ വീഡിയോക്ക് ലഭിച്ചത്. ലോക അനിമേഷൻ ദിനത്തിൽ തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ദിലീപ് ഈ പ്രഖ്യാപനം നടത്തിയത്.

ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി സി.ഐ.ഡി മൂസ വീണ്ടും എത്തിയിരിക്കുകയാണ്. യുവഗായകൻ ഹരിശങ്കർ ഒരുക്കിയ സിഐഡി മൂസയിലെ പാട്ടിന്റെ കവർ സോങ്ങ് വിഡിയോയിൽ ആണ് ജനപ്രിയ നായകൻ ദിലീപ് വീണ്ടും സിഐഡി മൂസയുടെ കുപ്പായം അണിഞ്ഞു എത്തിയത്. പാട്ടിന്റെ ക്ലൈമാക്സ് സീനിൽ ഫ്ലാറ്റ് നമ്പർ 12 ബിയിലേക്കു തന്റെ നായയായ അർജുനെ അന്വേഷിച്ചാണ് സിഐഡി മൂസ എത്തുന്നത്. സിഐഡി മൂസയിലെ വമ്പൻ ഹിറ്റായി മാറിയ പാട്ടിന്റെ കവർ സോങ്ങാണ് ഹരിശങ്കർ ഒരുക്കിയത്.

നീണ്ട പതിനെട്ടു വർഷങ്ങൾക്കു ശേഷം വീണ്ടും സിഐഡി മൂസയായി ദിലീപ് എത്തിയപ്പോൾ വലിയ ആഘോഷത്തോടെ ആണ് പ്രേക്ഷകർ ഏറ്റെടുത്തത്. ലക്ഷകണക്കിന് പേരാണ് ഇതിനോടകം തന്നെ കവർ സോങ് വീഡിയോ കണ്ടു കഴിഞ്ഞത്. സിഐഡി മൂസയുടെ രണ്ടാം ഭാഗം ഒരുക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ ജോണി ആന്റണി. ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങൾ പലരും നമ്മെ വിട്ടു പോയതും ജഗതി ചേട്ടനു അഭിനയിക്കാൻ പറ്റാതെ ആയതും രണ്ടാം ഭാഗം ഒരുക്കുമ്പോൾ വെല്ലുവിളി ആണെന്ന് സംവിധായകൻ പറയുന്നു.

ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങൾ ആയ കൊച്ചിൻ ഹനീഫ, ക്യാപ്റ്റൻ രാജു, ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി എന്നിവരൊക്കെ വിട്ടുപോയി. മറ്റൊരു കഥാപാത്രമായ ജഗതി ശ്രീകുമാർ അപകടം പറ്റി അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. പ്രധാന നായികയായ ഭാവന അഭിനയിക്കാൻ എത്തുമോ എന്നുള്ളതും സംശയമാണ്. ഇതൊക്കെയാണ് രണ്ടാം ഭാഗം ഒരുക്കുമ്പോൾ സംവിധായകൻ ജോണി ആന്റണിക്ക് മുന്നിലുള്ള വെല്ലുവിളികൾ. ഈ വെല്ലുവിളികളെ ഒക്കെ തരണം ചെയ്തു സിഐഡി മൂസയെ വീണ്ടും സ്‌ക്രീനിൽ എത്തിക്കാൻ കഴിയും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ ഇപ്പോൾ.

 

x