എന്റെ കുഞ്ഞു രാജകുമാരി ഇങ്ങെത്തി – പെൺകുഞ്ഞിന് ജന്മം നൽകി പ്രിയതാരം ഭാമ

നിവേദ്യം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി ആരാധകരുടെ പ്രിയ നടിയായി മാറിയ താരമാണ് ഭാമ.മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ഇഷ്ട നടിയായി മാറാൻ താരത്തിന് സാധിച്ചിരുന്നു.നിരവധി മികച്ച കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച താരം 40 ൽ അധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരധകരെ സമ്പാദിക്കാൻ താരത്തിന് സാധിച്ചിരുന്നു.2007 ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന ചിത്രത്തിലൂടയാണ് താരം അഭിനയ ലോകത്തേക്ക് എത്തിയത്. 2020 ൽ ആയിരുന്നു ബിസിനെസ്സ് കാരനായ അരുണുമായി താരത്തിന്റെ വിവാഹം നടന്നത്.വിവാഹ ശേഷം താരം സിനിമയിൽ സജീവമായിരുന്നില്ല.വിവാഹ ശേഷം അഭിനയ ലോകത്തുനിന്നും താൽക്കാലികമായി വിട്ടു നിൽക്കുകയായിരുന്നെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമായിരുന്നു.ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട്.അത്തരത്തിൽ ഇപ്പോഴിതാ ആരധകർക്ക് ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.ആരധകരുടെ പ്രിയ നടി ഭാമ അമ്മയായി എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.മലയാളി ആരധകരുടെ പ്രിയ നടി ഭാമയ്ക്കും പ്രിയതമൻ അരുണിനും കുഞ്ഞ് രാജകുമാരിയാണ് ജനിച്ചിരിക്കുന്നത്.പുതിയ അതിഥി എത്തിയ സന്തോഷത്തിലാണ് താരകുടുംബം..

 

2020 ജനുവരിയിലായിരുന്നു അരുണുമായുള്ള ഭാമയുടെ വിവാഹം.താരനിബിഢമായ വിവാഹമായിരുന്നു താരത്തിന്റേത്.വിവാഹത്തിന് മുന്നോടിയായിട്ടുള്ള മൈലാഞ്ചി കല്യാണവും പിന്നീടുള്ള വിവാഹ ചിത്രങ്ങളും വിഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.മലയാളത്തിലെ പ്രമുഖ നടൻമാർ എല്ലാം തന്നെ പങ്കെടുത്ത വിവാഹം താര നിബിഢമായിരുന്നു.സിനിമാലോകവും ആരധകരും എല്ലാം ഒരേ പോലെ വിവാഹ മംഗളാശംസകൾ നേർന്നു രംഗത്ത് വരുകയും ചെയ്തിരുന്നു.ഇടക്കിടക്ക് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ച് താരം എത്താറുണ്ടായിരുന്നു.

 

 

അതിൽ ഭർത്താവുമായി നിൽക്കുന്ന ചിത്രം താരം പങ്കുവച്ചപ്പോൾ തന്നെ ഭാമ ഗർഭിണിയാണെന്നുള്ള തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.നിരവധി ആരധകർ ഗർഭിണിയാണോ എന്നുള്ള തരത്തിൽ ചോദ്യങ്ങളുമായി രംഗത്ത് എത്തിയെങ്കിലും അരുണിന്റേയോ ഭാമയുടെയോ കുടുംബങ്ങൾ പ്രതികരിച്ചിരുന്നില്ല.ഒന്നാം വിവാഹവാർഷികം ആഘോഷിച്ചതിനു പിന്നാലെയാണ് താരം ഗർഭിണിയാണെന്നുള്ള തരത്തിൽ വാർത്ത എത്തിയത് ..ഇപ്പോഴിതാ പുതിയൊരു അതിഥി കൂടി താരകുടുംബത്തിലേക്ക് എത്തി എന്ന സന്തോഷവാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.കുടുംബത്തിലേക്ക് പുതിയൊരു കുഞ്ഞതിഥി എത്തിയ സന്തോഷത്തിലാണ് ഭാമയുടെയും അരുണിന്റേയും കുടുംബാംഗങ്ങൾ.നിരവധി ആരധകരാണ് വാർത്ത അറിഞ്ഞതുമുതൽ ഇരുവർക്കും ആശംസകളുമായി രംഗത്ത് എത്തുന്നത്.

 

 

ലോഹിതദാസ് സംവിദാനം ചെയ്ത് വിനുമോഹൻ നായകനായി 2007 ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.ചിത്രത്തിലെ സത്യാ ഭാമ എന്ന കഥാപാത്രവും , ” കോല കുഴൽ വിളി കേട്ടോ “എന്ന ഗാനവും ഏറെ ശ്രെധ നേടിയിരുന്നു.ആദ്യ ചിത്രത്തിലെ മികച്ച അഭിനയം നിരവധി അവാർഡുകൾ നേടി കൊടുത്തിരുന്നു ..പിന്നീട് നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളിൽ തിളങ്ങാനും താരത്തിന് സാധിച്ചു.എന്തായാലും പുതിയ രാജകുമാരി എത്തിയ സന്തോഷത്തിലാണ് നടിയും കുടുംബവും ആരധകരും എല്ലാം.

Articles You May Like

x