നടൻ കൃഷ്ണകുമാറിന്റെ അമ്പത്തിമൂന്നാം ജന്മദിനം ആഘോഷമാക്കി ഭാര്യ സിന്ധു കൃഷ്ണയും നാല് മക്കളും

സിനിമയും സീരിയലും ഒരു പോലെ കൊണ്ട് പോകുന്ന നടനാണ് കൃഷ്‌ണ കുമാർ, 1994ൽ പുറത്തിറങ്ങിയ കാശ്മീരം എന്ന ചിത്രത്തിൽ കൂടിയാണ് മലയാള സിനിമയിൽ താരം അരങ്ങേറ്റം കുറിച്ചത് പിന്നിട് താരത്തിനെ തേടി നിരവതി അവസരങ്ങളാണ് വന്ന് ചേർന്നത്, കൈ നിറയെ ചിത്രങ്ങൾ ഉണ്ടായിട്ടും 1998ൽ സീരിയൽ ലോകത്ത് കൂടി കടക്കുകയായിരുന്നു, രണ്ട് മേഖലയും ഒരുപോലെ കൊണ്ട് നടന്നിരുന്ന താരം കൂടിയാണ് നടൻ കൃഷ്ണാ കുമാർ എന്നാൽ പന്ത്രണ്ട് വർഷത്തെ സീരിയൽ അഭിനയത്തിന് ശേഷം താരം ഒരു നീണ്ട ഇടവേള എടുക്കുകയുണ്ടായി

സീരിയലിൽ നിന്ന് വിട്ട് നിന്നെങ്കിലും നടൻ കൃഷ്ണകുമാർ, സിനിമയിൽ വളരെ സജീവമായിരുന്നു, മലയാള സിനിമയ്ക്ക് പുറമെ തമിഴിലും തെലുഗിലും താരം അഭിനയിച്ചിട്ടുണ്ട്, 2021 ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന കൂടെവിടെ എന്ന സീരിയലിൽ കൂടി സീരിയൽ ലോകത്തേക്ക് തിരികെ എത്തുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്, താരം വിവാഹം കഴിച്ചിരിക്കുന്നത് സിന്ധു കൃഷ്ണയെ ആണ്, ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു, കൃഷ്‌ണ കുമാറിന്റെ ആദ്യ ചിത്രമായ കാശ്മീരം എന്ന ചിത്രം കാണാൻ തീയേറ്ററിൽ വന്നപ്പോൾ ആയിരുന്നു കൃഷ്‌ണ കുമാർ സിന്ധുവിനെ ആദ്യമായിട്ട് കാണുന്നത്

ആ വർഷം തന്നെ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു, ഇരുവർക്കും കൂടി നാല് പെൺമക്കൾ ആണ് ഉള്ളത്, അഹാന, ഇഷാനി, ദിയ, ഹൻസിക എന്നിവരാണ് ഇരുവരുടെയും മക്കൾ , ഇതിൽ അഹാനയും ഇഷാനിയും ഇതിനിടയിൽ തന്നെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്, സിനിമയ്ക്ക് പുറമെ എല്ലാവരും സോഷ്യൽ മീഡിയയിൽ വളരെ സജീവവും ആണ്, അവരവരുടെ വിശേഷം പങ്ക് വെക്കാൻ എല്ലാവർക്കും യൂട്യൂബ് ചാനലും ഉണ്ട്, ഇപ്പോൾ ഭാര്യ സിന്ദുകൃഷ്ണയും നാല് മക്കളും കൂടി നടൻ കൃഷ്‌ണ കുമാറിന്റെ ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്

ഇന്ന് താരത്തിന്റ അമ്പത്തിമൂന്നാം ജന്മദിനം ആണ്, വീട്ടിൽ കേക്ക് മുറിച്ചാണ് താരം തൻറെ പിറന്നാൾ കൊണ്ടാടിയത്, പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും താരം പങ്ക് വെച്ചിട്ടുണ്ട് കൂടാതെ താരം കുറിച്ചത് ഇങ്ങനെ “ഇഷ്ട്ടമുള്ളവരുടെ കൂടെ ഇഷ്ടംപോലെ ഈ ഭൂമിയിൽ 52 വർഷം ജീവിക്കാൻ അനുവദിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നു.. ഇന്നു 53 ലേക്ക് കടക്കുന്നു.. എല്ലാവർക്കും ആരോഗ്യവും ആനന്ദവുമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ❤🌹🥰” നിരവതി പേരാണ് ജന്മദിന ആശംസകൾ അറിയിച്ച് കൊണ്ട് രംഗത്ത് വരുന്നത്

x