ജഗതി ചേട്ടൻ വീണ്ടും പാടി മലയാളികൾക്ക് വേണ്ടി ഭാര്യെയോടൊത്ത് ഗാനം ആലപിച്ച നടൻ ജഗതി ശ്രീകുമാർ

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടു ജഗതി ശ്രീകുമാർ സിനിമയിൽ അഭിനയിക്കാതെ വന്നിട്ട് ഇന്നേക്ക് എട്ടു വർഷം ആകുന്നു മലയാള സിനിമയ്ക്ക് തീരാ നഷ്ട്ടം എന്ന് തന്നെയെന്ന് പറയാം ഇന്ന് പുതു തലമുറ വന്നാലും ജഗതിയുടെ ഹാസ്യത്തിന്റെ അടുത്തേക്ക് എത്താൻ അവർക്കൊന്നും ആയിട്ടില്ല എന്ന് തന്നെ പറയാം

2012ൽ ഉണ്ടായ വാഹന അപകടത്തിന് ശേഷം ജഗതി നില വഷളാവുകയായിരുന്നു ഒരു വർഷത്തോളം ആശുപത്രിയിൽ ആയിരുന്നു അദ്ദേഹം നിരവതി പ്രേക്ഷകരാണ് ജഗതിയുടെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുന്നത്

ജഗതി ശ്രീകുമാർ ഇതുവരെ 1500ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് കൊമേഡിയൻ ആയി തിളങ്ങിയ താരം നിരവതി വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടുകയും ചെയ്‌തിട്ടുണ്ട്‌ ജഗതിയുടെ സ്വയം പ്രയത്നം കൊണ്ടാണ് മലയാള സിനിമയിൽ തന്റേതായ ഒരു ഇടം നേടി എടുത്തത്

ജഗതിയുടെ തിരിച്ച് വരവിന് വേണ്ടി നിരവധി പേരാണ് കാത്തിരിക്കുന്നത് ഈ അടുത്തായിരുന്നു ജഗതി തൻറെ എഴുപതാം പിറന്നാൾ ആഘോഷിച്ചത് ജഗതിയുടെ ആരോഗ്യത്തിൽ ചെറിയ പുരോഗതി കണ്ടു വരുന്നുണ്ട് ഉടനെ അദ്ദേഹത്തെ ബിഗ് സ്‌ക്രീനിൽ കാണാൻ കഴിയും എന്നാണ് ഏവരുടെയും പ്രതീക്ഷ

ഇപ്പോൾ ജഗതി ഭാര്യയും ഒത്ത് മനോഹരമായി പാടുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് സൂപ്പർ ഹിറ്റായ പഴേ മലയാള ഗാനമായ പെരിയാറേ എന്ന് തുടങ്ങുന്ന ഗാനമാണ് ജഗതിയും ഭാര്യയും കൂടി ആലപിക്കുന്നത് നിരവതി പേരാണ് ജഗതിക്ക് പിന്തുണ നൽകുന്നത് തങ്ങളുടെ പ്രിയ വീണ്ടും പൊട്ടിചിരിപ്പിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നവരും ഒണ്ട് ഇപ്പോൾ ജഗതിയുടെ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്

x