ചിരിച്ച് സന്തോഷത്തോടെ മഞ്ജു നടി മഞ്ജുവാരിയറെ ഇത്രയും സന്തോഷത്തോടെ കാണാൻ എന്ത് ഭംഗി എന്ന് പ്രേക്ഷകർ

മലയാള സിനിമ നടിമാരിൽ മലയാളികളുടെ ഇടയിൽ ഇടം നേടിയ ചുരുക്കം ചില നടിമാരിൽ ഒരാളാണ് മഞ്ജുവാരിയർ 1995ൽ മലയാള സിനിമയിൽ അഭിനയം തുടങ്ങിയ താരം ദിലീപുമായിട്ടുള്ള വിവാഹത്തോടെ 1999ൽ മലയാള സിനിമയിൽ നിന്ന് നീണ്ട ഒരു ബ്രേക്ക് എടുക്കുകയായിരുന്നു ദിലീപുമായിട്ടുള്ള വേർപിരിയലിന് ശേഷം മഞ്ജു വാരിയർ 2014തൊട്ട് മലയാള സിനിമ മേഖലയിൽ ശക്തമായ തിരിച്ച് വരവാണ് നടത്തിയത് പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ച് അഭിനയിത്തിലേക് വന്ന മഞ്ജുവിനെ മലയാളി പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു

മഞ്ജുവിന്റെ അഭിനയ ജീവിതത്തിൽ ഒട്ടു മിക്ക മലയാള സിനിമ നടന്മാരുടെ കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതു വരെയും മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിട്ടില്ലായിരുന്നു ആ ആഗ്രഹം ദി പ്രീസ്റ്റ് എന്ന ചിത്രത്തോടെ നടക്കുകയും ചെയ്ത് രണ്ട് ദിവസം മുംബ് ഇറങ്ങിയ പ്രീസ്റ്റ് മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു ചിത്രം ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ആയതോടെ നടി മഞ്ജു വാരിയർ മലയാളികളോട് നന്ദി അറിയിച്ച് കൊണ്ട് ലൈവിൽ വന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്

വീഡിയോയിൽ നടി മഞ്ജുവാരിയർ വളരെ സന്തോഷവതിയായിട്ടാണ് കാണപ്പെടുന്നത് മഞ്ജുവാരിയരുടെ വാക്കുകൾ ഇങ്ങനെ നമസ്‌കാരം, ദ പ്രീസ്റ്റ് എന്ന സിനിമ കഴിഞ്ഞ ദിവസം റിലീസായി. എല്ലായിടത്തുന്നിന്നും വളരെ അതികം സന്തോഷം തരുന്ന നല്ല പ്രതികരണങ്ങളാണ് ഈ സിനിമക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയെ സംബന്ധിച്ച് എനിക്ക് ഒരുപാട് സന്തോഷങ്ങളുണ്ട്. അതില്‍ പ്രധാനമായും എല്ലാവര്‍ക്കും അറിയാം ഞാൻ മമ്മൂക്കയോടൊപ്പം എനിക്ക് ആദ്യമായി അഭിനയിക്കാന്‍ പറ്റിയ സിനിമയാണ്. അതിനൊപ്പം തന്നെ ജോഫിന്‍ എന്ന പുതുമുഖ സംവിധായകന്റെ കഴിവ് പുറത്തെടുത്ത. അത് പോലെ തന്നെ ബി ഉണ്ണികൃഷ്ന്‍ സാറും ആന്റോ ചേട്ടനും ഇവരെല്ലാവരും കൂടെ തന്നെ നിര്‍മിക്കുന്ന വളരെ അധികം പ്രതിഭയുള്ള അഭിനേതാക്കള്‍ അഭിനയിച്ചിട്ടുള്ള വളരെ നല്ലൊരു സിനിമയാണ് ദ പ്രീസ്റ്റ്.

ഇതിനെക്കാളുമൊക്കെ എനിക്ക് ഏറെ സന്തോഷം തോന്നിയത് ഈ ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്‍ഡസ്ട്രി വീണ്ടും സജീവമാകുമ്പോള്‍ തിയറ്ററിലേക്ക് കുടുംബപ്രേക്ഷകര്‍ വന്ന് എത്തുന്നു ഈ സിനിമ കാണാൻ എന്നുള്ളതാണ് . വീണ്ടും കുടുംബപ്രേക്ഷകരെ തിയറ്ററിലേക്ക് തിരിച്ച് കൊണ്ടുവരാനായിട്ട് പ്രധാന പങ്കുവഹിച്ച ഒരു സിനിമ കൂടിയാണ് ദ പ്രീസ്റ്റ് എന്നറിഞ്ഞപ്പോള്‍ അതില്‍ ഒരു പ്രധാനപ്പെട്ട ഭാഗം വഹിക്കാന്‍ എനിക്കും സാധിച്ചുവെന്നറിയുന്നതിലാണ് ഏറ്റവും സന്തോഷവും അഭിമാനവും തോന്നുന്നത്. തിയറ്ററുകളില്‍ വന്ന് കാണുന്ന പ്രേക്ഷകര്‍ക്ക് നന്ദി, ഇനി വരാനിരിക്കുന്നവര്‍ക്കും തിയറ്ററില്‍ വന്ന് ഈ സിനിമ പൂര്‍ണ്ണമായും എക്‌സ്പീരിയന്‍സ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങള്‍ക്ക് തന്ന സ്‌നേഹത്തിനും പ്രോത്സാഹനത്തിനും മലയാളി പ്രേക്ഷകരോട് വീണ്ടും മനസ് നിറഞ്ഞ സ്‌നേഹം അറിയിക്കുന്നു. നന്ദി എന്നാണ് മഞ്ജു പറഞ്ഞത് നിരവതി പേരാണ് മഞ്ജുവിന്റെ വൈറലായ ആ വീഡിയോ കണ്ടത് മഞ്ജുവിനെ ഇങ്ങനെ സന്തോഷത്തോടെ കാണാൻ വളരെ ഭംഗി ഒണ്ട് എന്നായിരുന്നു മിക്കവരുടെയും അഭിപ്രായം

Articles You May Like

x