മമ്മൂട്ടിയുടെ മകനായി വജ്രം എന്ന സിനിമയിൽ വേഷമിട്ട ആ കൊച്ചുമിടുക്കൻ ആരാണെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും

ഡെന്നിസ് ജോസഫ് തിരക്കഥയെഴുതി പ്രമോദ് പപ്പൻ സംവിദാനം ചെയ്ത് 2004 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായിരുന്നു വജ്രം.ഡ്രാക്കുള ദേവരാജൻ എന്ന മാസ്സ് കഥാപാത്രത്തിൽ മമ്മൂട്ടി തകർത്താടിയ ചിത്രം കൂടിയായിരുന്നു വജ്രം ..മലയാളി ആരാധകർ ഒരേ പോലെ ഏറ്റെടുത്ത സിനിമയും സിനിമയിലെ ഗാനങ്ങളും എല്ലാം സൂപ്പർ ഹിറ്റായിരുന്നു. ” മാടത്തക്കിളി മാടത്തക്കിളി ” എന്ന ഗാനം അന്ന് ഏറെ തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു ..ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ദേവരാജന്റെ മകൻ അപ്പു എന്ന കഥാപാത്രമായി വേഷമിട്ടത് ബാലതാരം മിഥുൻ മുരളിയായിരുന്നു.ആദ്യ ചിത്രത്തിലെ മികച്ച അഭിനയം കൊണ്ട് ഏറെ പ്രെശംസ നേടാൻ ബാലതാരമായി എത്തിയ മിഥുൻ മുരളിക്ക് സാധിച്ചിരുന്നു.ഒറ്റ ചിത്രം കൊണ്ട് ഏറെ ശ്രെധ നേടിയ ആ ബാലതാരം ഇപ്പോൾ എവിടെയാണ് എന്നാണ് സോഷ്യൽ ലോകം തിരഞ്ഞത്.ഒടുവിൽ താരത്തിനെ സോഷ്യൽ മീഡിയ തന്നെ കണ്ടെത്തിയിരിക്കുകയാണ്..നിഷ്കളങ്കമായ അഭിനയം കൊണ്ട് മലയാളി പ്രേഷകരുടെ മനസ്സിൽ ഇടംനേടിയ ആ കൊച്ചുമിടുക്കൻ ഇപ്പോൾ വളർന്ന് വലുതായി , താരത്തിന്റെ ചിത്രങ്ങൾ ഇക്കഴിഞ്ഞ ഇടക്ക് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

 

സീരിയൽ സിനിമ നടി മൃദുല മുരളിയുടെ വിവാഹത്തിനായിരുന്നു മിഥുന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.മൃദുലക്കൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾ എത്തിയപ്പോൾ തന്നെ നിരവധി ആരാധകർ ഈ മുഖം എവിടെയോ കണ്ടുപരിചയമുണ്ടല്ലോ എന്ന് അഭിപ്രായങ്ങളുമായി രംഗത്ത് എത്തി.നിരവധി ചിത്രങ്ങളിൽ ബാല താരമായി തിളങ്ങി പ്രേഷകരുടെ ശ്രെധ പിടിച്ചുപറ്റിയ ആ കൊച്ചുമിടുക്കൻ മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട നടിയുടെ സഹോദരൻ ആണെന്ന് ആരധകരിൽ പലർക്കും അറിയില്ല എന്നതാണ് സത്യം.മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട സീരിയൽ ആയ കുടുംബവിളക്കിലെ വില്ലത്തിയായ വേദിക എന്ന കഥാപാത്രം കൈകാര്യം ചെയ്യുന്ന മൃദുല മുരളിയുടെ സഹോദരനാണ് മിഥുൻ മുരളി.കുടുംബവിളക്കിൽ നെഗറ്റീവ് റോളായ വേദിക എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത് എങ്കിലും മൃദുലക്ക് ആരധകർ ഏറെയാണ്.

 

റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് മൃദുല അഭിനയലോകത്തേക്ക് എത്തുന്നത്.പിന്നീട് എൽസമ്മ എന്ന ആൺകുട്ടീ , അയാൾ ഞാനല്ല , മെർക്കുറി പൂക്കൾ , 10.30 ലോക്കൽ കോൾ തുടങ്ങി നിരവധി ചിത്രങ്ങളിൽ മൃദുല അഭിനയിച്ചിട്ടുണ്ട്.മൃദുലയെപോലെ തന്നെ അഭിനയലോകത്ത് തിളങ്ങിയ താരമാണ് മിഥുൻ മുരളിയും.വജ്രം എന്ന ചിത്രത്തിലൂടെയാണ് മിഥുൻ മുരളി അഭിനയ ലോകത്തേക്ക് എത്തിയത്.ആദ്യ ചിത്രത്തിലെ മികച്ച അഭിനയം കൊണ്ട് ഏറെ അവസരങ്ങൾ താരത്തെ തേടിയെത്തി.വജ്രം എന്ന ചിത്രത്തിന് ശേഷം ആയൂർ രേഖ , ചന്ദ്രനിലേക്കൊരു വഴി തുടങ്ങി ചിത്രങ്ങളിലും മിഥുൻ ബാലതാരമായി അഭിനയിച്ചിരുന്നു.എന്തായാലും ആ കൊച്ചുമിടുക്കന്റെ പുത്തൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറിയിട്ടുണ്ട്

 

 

x