ഇത്തിരി വൈകിയാലും സന്തോഷ വാർത്ത എന്ന് ആരധകർ , ആശംസകളുമായി ആരധകർ

മലയാളി സിനിമ പ്രേഷകരുടെ എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാളാണ് സംയുക്ത വർമ്മ .. വളരെ കുറച്ചു വർഷങ്ങൾ മാത്രമാണ് അഭിനയലോകത്ത് താരം സജീവമായിരുന്നുള്ളു എങ്കിലും മികച്ച അഭിനയം കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും ഏറെ സ്രെധിക്കപെട്ട നടിയാണ് സംയുക്‌ത .. സത്യൻ അന്തിക്കാട് സംവിദാനം ചെയ്ത് ജയറാം നായകനായി എത്തിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് എത്തിയ താരം ആദ്യചിത്രത്തിൽ തന്നെ മികച്ച അഭിനയ പ്രകടനം കൊണ്ട് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം നേടിയിരുന്നു .. പിന്നീട് അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു .. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു പ്രിയ നടൻ ബിജു മേനോനുമായി താരം പ്രണയത്തിലായതും ഇരുവരും വിവാഹിതരായതും … വിവാഹ ശേഷം സിനിമ ലോകത്തേക്കാളും കുടുംബജീവിതത്തിന് പ്രാദാന്യം നൽകിയ താരം അഭിനയലോകത്തുനിന്നും ഇടവേള എടുക്കുകയായിരുന്നു .. കുടുംബിനിയായി തുടരാനായിരുന്നു താരത്തിന്റെ തീരുമാനം .. വളരെ കുറച്ചു ചിത്രങ്ങൾ കൊണ്ട് തന്നെ പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരത്തിന്റെ തിരിച്ചുവരവിനായി ആരധകർ കാത്തിരിക്കുകയാണ് ..

 

 

ഇപ്പോഴിതാ ആരധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് .. നീണ്ട 20 വർഷത്തെ ഇടവേളക്ക് ശേഷം സംയുക്ത അഭിനയത്തിലേക്ക് തിരിച്ചുവരുന്നു എന്ന വാർത്തയാണ് ഇപ്പോൾ വൈറലായി മാറുന്നത് .. ഹരിതം ഫുഡ്സ് ന്റെ ബ്രാൻഡ് അംബാസിഡറായിട്ടാണ് തരാം ഇത്തവണ എത്തുന്നത് .. വെത്യസ്തമായ വിഭവങ്ങൾ ഒരുക്കുന്ന ആറു വീട്ടമ്മമാരുടെ വേഷത്തിലാണ് സംയുക്ത അഭിനയരംഗത്തേക്ക് എത്തുന്നത് .. എല്ലാവരാലും ഉപേക്ഷിച്ച വൃദ്ധ സദനത്തിൽ ഭക്ഷണം വിളമ്പുന്നതും , ഒറ്റക്ക് കഴിക്കുമ്പോഴല്ല എല്ലാവർക്കുമായി പങ്കിടുമ്പോഴാണ് ഭക്ഷണത്തിന് രുചി കൂടുന്നത് എന്നാണ് പരസ്യം ഓർമപ്പെടുത്തുന്നത് .. താരം അഭിനയിച്ച പരസ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് … അന്നും ഇന്നും ഒരേ സൗന്ദര്യമാണ് താരത്തിന് എന്നാണ് ആരധകർ പറയുന്നത് ..

 

 

സിനിമാലോകത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് .. രസകരമായ നിമിഷങ്ങളും , പുത്തൻ യോഗ ചിത്രങ്ങളും ആരാധകരുമായി പങ്കുവെച്ച് താരം എത്താറുണ്ട് .. അത്തരത്തിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട് .. ഇടയ്ക്കിടെ താരത്തിന്റെ വെത്യസ്തമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രെധ നേടാറുണ്ട് , ഇക്കഴിഞ്ഞ ദിവസം ഉത്തര ഉണ്ണിയുടെ വിവാഹത്തിന് എത്തിയ താരത്തിന്റെ കിടിലൻ ലൂക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു .. ജയറാം നായ്കയി എത്തിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തിയത് ..

 


വളരെ കുറച്ചു വർഷങ്ങൾ മാത്രമാണ് സിനിമയിൽ അഭിനയിച്ചത് എങ്കിലും കുറഞ്ഞ സമയത്തിലുള്ളിൽ തന്നെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു .. വീണ്ടും ചില വീട്ടുകാര്യങ്ങൾ , കുബേരൻ , ചന്ദ്രനുദിക്കുന്ന ദിക്കിൽ , വാഴുന്നോർ , മഴ , മേഘമൽഹാർ , തെങ്കാശി പട്ടണം , മേഖ സന്ദേശം , തുടങ്ങി 15 ൽ അധികം ചിത്രങ്ങളിൽ താരം വേഷമിട്ടു .. അഭിനയിച്ച മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു .. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്ന തരാം എന്നാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരുന്നത് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ആരധകരുടെ ചോദ്യം .. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ട് സംയുകത വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത് ആരധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്ത തന്നെയാണ്

Articles You May Like

x