
ചുവന്ന ഡ്രസ്സിൽ സുന്ദരിയായി നടി രചന നാരായണൻ കുട്ടി താരത്തിന് ഇത്രയ്ക്ക് സൗന്ദര്യം ഉണ്ടായിരുന്നോ എന്ന് പ്രേക്ഷകർ
മിനിസ്‌ക്രീനിൽ കൂടി മലയാള സിനിമയിൽ കടന്നു വന്ന താരമാണ് നടി രചന നാരായണൻ കുട്ടി , മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌തിരുന്ന മറിമായം എന്ന കോമഡി സീരിയലിലെ മികച്ച അഭിനയം താരത്തിനെ ബിഗ് സ്‌ക്രീനിലേക്കുള്ള വാതിൽ തുറന്നു കൊടുത്തു എന്ന് തന്നെ പറയാം, 2013ൽ പുറത്തിറങ്ങിയ ലക്കി സ്റ്റാർ എന്ന ചിത്രത്തിൽ നായികയായിട്ട് അരങ്ങേറിയ താരം പിന്നിട് നിരവതി ചിത്രങ്ങളിലാണ് നായികയും സഹനടിയായിട്ടും തിളങ്ങിയത്

രചന നാരായണൻ കുട്ടി സിനിമയിൽ വരുന്നതിന് മുംബ് തന്നെ വിവാഹം കഴിച്ചതായിരുന്നു എന്നാൽ വെറും പത്തൊമ്പത് ദിവസം മാത്രമായിരുന്നു ഇരുവരും ഒരുമിച്ച് താമസിച്ചോളൂ, വീട്ടുകാർ ഉറപ്പിച്ച വിവാഹമായിരുന്നു. അഭിനയത്തിന് മുംബ് ഒരു സ്കൂളിൽ ടീച്ചർ ആയി ജോലി ചെയ്യമ്പോൾ ആയിരുന്നു രചനയുടെ വിവാഹം നടന്നത്. 2011ൽ നടന്ന വിവാഹം 2012ൽ കോടതി മുകാന്തരം ആണ് ഡിവോഴ്‌സ് ആയത്, അതിന് ശേഷമായിരുന്നു താരം അഭിനയ ലോകത്തേക്ക് കടക്കുന്നത്,വിവാഹ മോചനത്തിന് ശേഷം താരം ഇതുവരേക്കും മറ്റൊരു വിവാഹം കഴിച്ചിട്ടില്ല

രചന നല്ലൊരു അഭിനയത്രിക്ക് പുറമെ അറിയപ്പെടുന്ന ഒരു നർത്തകി കൂടിയായാണ്, നാലാം ക്‌ളാസ് മുതൽ നൃത്തം അഭ്യസിച്ച് വന്ന താരം സ്‌കൂൾ കാലഘട്ടത്തിൽ തുടർച്ചയായി ആറു വര്ഷം തൃശൂർ ജില്ലാ കലാതിലകമായിരുന്നു, അതിന് പുറമെ രചന നാരായണൻ കുട്ടിയെ യൂണിവേഴ്‌സിറ്റി കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടായിരുന്നു, അഭിനയത്തിനും നൃത്തത്തിനും പുറമെ റേഡിയോ ജോക്കിയായും നടി രചന നാരായണൻ കുട്ടി പ്രവർത്തിച്ചിട്ടുണ്ട്. ഈ വർഷം തന്നെ അഞ്ചോളം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിരിക്കുന്നത്

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ ചിത്രങ്ങളും വീഡിയോകളും പ്രേക്ഷകർക്ക് വേണ്ടി പങ്ക് വെക്കാറുണ്ട്, കഴിഞ്ഞ ദിവസം അടുത്ത സുഹൃത്തായ ജിത്തു ജോബിൻ്റെ വിവാഹത്തിൽ നീല സാരിയിൽ വന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു, എന്നാൽ അതിനെക്കാളും വൈറലായത് താരത്തിന്റെ മറ്റൊരു ചിത്രമായിരുന്നു ചുവന്ന ഡ്രെസ്സിൽ അതി സുന്ദരിയായി നിൽക്കുന്ന കുറച്ച് ഫോട്ടോകളായിരുന്നു ഇത്. ഏത് പരുപാടിയിൽ നിന്ന് എടുത്തത് എന്ന് വ്യക്തമല്ല ചിത്രം സോഷ്യൽ മീഡിയയിൽ വന്ന് നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്, നിരവതി പേരാണ് രചന നാരായണൻ കുട്ടിയുടെ സൗന്ദര്യത്തെ പുകഴ്ത്തുന്നത്. രചനയ്ക്ക് ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നോ എന്നാണ് ഇപ്പോൾ മിക്കവരും ചോതിക്കുന്നത്
