
നടി മിഥില വേണുഗോപാൽ വിവാഹിതയായി സന്തോഷം പങ്ക് വെച്ച് നടൻ സണ്ണി വെയ്‌ന്റെ ഭാര്യ
മലയാള മിനി സ്ക്രീൻ റിയാലിറ്റി ഷോ താരം മിഥില വേണുഗോപാൽ വിവാഹിതയായി, നിരവതി ടിവി ഷോകളിൽ താരം അവതാരകയായി എത്തിയിട്ടുണ്ട്, കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു താരത്തിൻറെ വിവാഹം നടന്നത് ശ്രീവിന് ആണ് മിഥില വേണുഗോപാലിന്റെ കഴുത്തിൽ താലി ചാർത്തിയത്, കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന മിടുക്കി എന്ന റിയാലിറ്റി ഷോയിൽ കൂടെയാണ് താരം ഏറെ പ്രശസ്തയായത്, താരത്തിന്റെ വിവാഹം നടന്നത് കൊച്ചിയിലുള്ള ലെ മെറിഡിയൻ ഹോട്ടലിൽ വെച്ചായിരുന്നു, ആദ്യം നിശ്ചയിച്ച ദിവസം അല്ലായിരുന്നു മിഥിലയുടെ വിവാഹം കഴിഞ്ഞത്, ഇരുവരുടെയും സേവ് ദി ഡേറ്റ് എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിരുന്നു

സേവ് ദി ഡേറ്റിൽ ഈ മാസം ഒമ്പതിനായിരുന്നു വിവാഹ തിയതി നിശ്ചയിച്ചിരുന്നത് എന്നാൽ താരം ആറാം തിയതി ഉറക്കം എണീറ്റപ്പോൾ കേട്ടത് എട്ടാം തിയതി തൊട്ട് കേരളത്തിൽ സമ്പൂർണ ലോക്‌ഡോൺ എന്നായിരുന്നു പിന്നിട് പെട്ടന്നുള്ള ഇരുവരുടെയും തീരുമാനമായിരുന്നു ഏഴാം തിയതി വിവാഹിതരാകാം എന്നുള്ളത്, ഇരുവരും വിവാഹത്തിന് വേണ്ടി ആദ്യം ബുക്ക് ചെയ്‌തിരുന്നത് മേരിയറ്റ് ഹോട്ടൽ ആയിരുന്നു പിന്നിടാണ് ലെ മെറിഡിയനിലോട്ട് വിവാഹം മാറ്റിയത്

ഇരുവർക്കും വിവാഹ മംഗള ആശംസകൾ അറിയിച്ച് നടൻ സണ്ണി വെയിന്റെ ഭാര്യ രഞ്ജിനി പങ്ക് വെച്ച കുറിപ്പാണ് ഇപ്പോൾ ശ്രെധേയമാകുന്നത് താരത്തിൻറെ വാക്കുകൾ ഇങ്ങനെ “അവസാനം മില മോൾ മിസ്സിസ് ആയി❤️❤️❤️ ഞാൻ അക്ഷമയോടെ ഈ ദിവസം വരാൻ കാത്തിരിക്കുകയായിരുന്നു , ഇപ്പോൾ ആ ദിവസം എത്തിയിരിക്കുകയാണ് , എന്താണ് ഇപ്പോൾ എനിക്ക് അനുഭവപെടുന്നത് എന്നറിയില്ല. വിവാഹം വളരെ എളുപ്പമാക്കാൻ കഴിഞ്ഞ ദമ്പതികളിൽ ഒരാളായിരിക്കും നിങ്ങൾ എന്ന് എനിക്ക് ഉറപ്പുണ്ട്..അത് അളവില്ലാത്ത സ്നേഹവും സന്തോഷവും നിറഞ്ഞതാണ്. നിങ്ങളുടെ സ്നേഹം ഇന്നു വിജയിച്ചു” ഇതായിരുന്നു രഞ്ജിനിയുടെ കുറിപ്പ് ഇപ്പോൾ നിരവതി പേരാണ് ഇരുവർക്കും വിവാഹ മംഗള ആശംസകൾ നേരുന്നത്