“അന്ന് പാർവതിയെ കല്യാണം കഴിക്കേണ്ടത് ഞാനായിരുന്നു ” , നടനും നിർമ്മാതാവുമായ ദിനേഷ് പണിക്കർ

മലയാളി ആരധകരുടെ പ്രിയ നടനാണ് ദിനേശ് പണിക്കർ , ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിൽ നായകനായ ദേവ എന്ന കഥാപാത്രത്തിന്റെ അച്ഛനായ ആനന്ദ് വർമ്മ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദിനേശ് പണിക്കർ നടനായിട്ട് മാത്രമല്ല നിർമ്മാതാവായും തിളങ്ങിയ താരമാണ് . മോഹൻലാൽ – ലോഹിതദാസ് കൂട്ടുകെട്ടിൽ 1989 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം കിരീടം നിർമ്മിച്ചത് ദിനേശ് പണിക്കാരായിരുന്നു . തിലകൻ മോഹൻലാൽ കവിയൂർ പൊന്നമ്മ , കീരിക്കാടൻ ജോസ് തുടങ്ങിയവർ തകർത്തഭിനയിച്ച ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സേതുമാധവൻ എന്ന കഥാപാത്രത്തിന്റെ നായികയായി എത്തിയത് പർവതിയായിരുന്നു . ചിത്രം നിർമ്മിച്ചത് ദിനേശ് പണിക്കാരായിരുന്നു , ചിത്രം നിർമ്മിക്കാൻ മാത്രമല്ല അഭിനയിക്കാനും അവസരം കിട്ടിയിരുന്നു എന്ന് താരം വെളിപ്പെടുത്തിയിരുന്നു . മോഹൻലാലും പാർവതിയും തകർത്തഭിനയിച്ച കിരീടത്തിൽ മോഹൻലാൽ അവതരിപ്പിച്ച സേതുമാധവന് താൻ ജീവന് തുല്യം സ്നേഹിച്ച ദേവിയെ സാഹചര്യങ്ങൾ മൂലം നഷ്ടപ്പെടുകയായിരുന്നു ..

കണ്ണീർ പൂവിന്റെ കവിളിൽ തലോടി എന്ന ഗാനത്തിൽ ദേവിയെ മറ്റൊരാൾ താലി കെട്ടിക്കൊണ്ട് പോകുന്ന രംഗം ഇന്നും പ്രേഷകരുടെ കണ്ണ് നിറയ്ക്കുന്നതാണ് .. അന്ന് ആ രംഗത്തിൽ പാർവതിയെ വിവാഹം കഴിക്കാൻ സംവിധയകാൻ ആദ്യം തിരഞ്ഞെടുത്തത് ദിനേശ് പണിക്കരെ ആയിരുന്നു . വല്യ പ്രാദാന്യമുള്ള വേഷമായിരുന്നില്ല , എങ്കിലും തന്റെ കഥാപാത്രത്തെക്കുറിച്ച് ദിനേശ് പണിക്കർ ഭാര്യയോട് പറയുകയും ചെയ്തു . എന്നാൽ പാർവതിയെ വിവാഹം കഴിക്കുന്ന രംഗം അഭിനയിക്കാൻ ദിനേശ് പണിക്കരെ ഭാര്യാ സമ്മതിച്ചില്ല . ആ വേഷത്തെക്കുറിച്ച് ഭാര്യയോട് പറഞ്ഞപ്പോൾ ഭാര്യക്ക് അത് അത്ര ബോധിച്ചില്ല എന്ന് മാത്രമല്ല അത് തമാശയായി കാണാൻ സാധിച്ചില്ല , അതുകൊണ്ട് സ്വയം നിർമ്മിച്ച ചിത്രത്തിൽ തന്നെ അഭിനയിക്കാൻ ധൈര്യമില്ലായിരുന്നു എന്നും അതുകൊണ്ട് ആ രംഗം മറ്റൊരാളെ വെച്ച് ഷൂട്ട് ചെയ്യുകയും ചെയ്തു എന്ന് ദിനേശ് പണിക്കർ വെളിപ്പെടുത്തി

വല്യ അഭിനയ പ്രാദാന്യമുള്ള വേഷമൊന്നും ആയിരുന്നില്ല , പാർവതിയെ വിവാഹം കഴിച്ച് കൈപിടിച്ച് നടന്നാൽ മാത്രം മതിയായിരുന്നു .അഭിനയിക്കാൻ വല്യ ശ്രെമം ഒന്നും നടത്താതിരുന്ന കാലം കൂടിയായിരുന്നു അത് , എങ്കിലും ഭാര്യക്ക് സമ്മതമാകാത്തതിനെത്തുടർന്നു ആ വേഷം ഉപേക്ഷിച്ചു . മറ്റൊരാളെ വെച്ച് ആ രംഗം ഷൂട്ട് ചെയുകയും ചെയ്തു . നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യുകയും നിരവധി ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്ത താരമാണ് ദിനേശ് പണിക്കർ . ബിഗ് സ്‌ക്രീനിൽ മാത്രമല്ല മിനി സ്ക്രീനിലും താരം സജീവ സാന്നിധ്യമാണ് . 1989 ൽ പുറത്തിറങ്ങിയ കിരീടം സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു . മികച്ച അഭിനയം കൊണ്ട് മോഹൻലാലും തിലകനും ഒക്കെ നിറഞ്ഞാടിയ ചിത്രം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു . യഥാർത്ഥ കഥയെ തന്റെ ആശയത്തിലൂടെ വീണ്ടും പുനരാവിഷ്കരിക്കാനായിരുന്നു സംവിധയകനായ ലോഹിതദാസ് .

x