“നിറ കണ്ണുകളൊടെ മഞ്ജു നോക്കി നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്” ; മഞ്ജുവിനെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞു ‘അമ്മ ഗിരിജ

മലയാള സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. മലയാള സിനിമയില്‍ നിരവധി ശക്തരായ നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് മഞ്ജു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം, സിനിമയില്‍ പൂര്‍വാധികം ശക്തിയോടെ തന്നെയാണ് താരം തിരിച്ചു വരവ് നടത്തിയത്. മലയാളികളുടെ മനസ്സില്‍ മഞ്ജുവിനോടുളള ഇഷ്ടവും സ്‌നേഹവും ഒക്കെയാണ് ഇത് കാണിക്കുന്നതെന്ന് തീര്‍ച്ചയാണ്. മലയാളികളുടെ സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ ആണെങ്കിലും മഞ്ജുവിന്റെ സൂപ്പര്‍ സ്റ്റാര്‍ എന്നും അമ്മ ഗിരിജ വാര്യര്‍ തന്നെയാണ്. അമ്മ എഴുത്തുകാരിയും കഥകളി ആര്‍ട്ടിസ്റ്റുമാണ്. തന്റെ ഇന്‍സിപിരേഷന്‍ എന്നും അമ്മ ആയിരുന്നുവെന്ന് മഞ്ജു പറഞ്ഞിരുന്നു. ഈ അടുത്ത് ഗിരിജ വാര്യര്‍ കഥകളിയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. അന്ന് ഏറ്റവും അധികം സന്തോഷിച്ച്ത് മഞ്ജു തന്നെയായിരിക്കും. ഇപ്പോള്‍ മഞ്ജുവിനെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി വന്നിരിക്കുകയാണ് മഞ്ജുവിന്റെ അമ്മ ഗിരിജ വാര്യര്‍.

മധുവിന്റെയും മഞ്ജുവിന്റെയും രസകരമായ പൂര്‍വകാല സംഭവങ്ങള്‍ പറയുകയായിരുന്നു ഗിരിജ. സൈനിക സ്‌കൂളിലാണ് മഞ്ജുവിന്റെ സഹോദരനും സിനിമ നടനുമായ മധു വാര്യര്‍ പഠിച്ചിരുന്നത്. മധുവിനെ സ്‌കൂളില്‍ വിട്ട തിരികെ വരുമ്പോള്‍ നിറകണ്ണുകളോടെ മഞ്ജു നോക്കി നല്‍ക്കുമായിരുന്നു. അടുത്തിടെ ഈ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന് മഞ്ജു വാര്യരാണ് മുഖ്യ അതിഥിയായി ചെന്നിരുന്നെതെന്നും അമ്മ പറഞ്ഞു. കൂടാതെ, മധുവിന്റെ കൂട്ടൂകാരെ കുറിച്ചു അവര്‍ക്ക് ഏറെ പ്രിയപ്പെട്ട ചമ്മന്തി പൊടിയെ കുറിച്ചും ഗിരിജ പറയുകയുണ്ടായി. മധുവിനെ കാണാന്‍ ചെല്ലുമ്പോള്‍ ചമ്മന്തി പൊടിയുമായിട്ടാണ് പോകാറുള്ളത്. ഇത് അവന്റെ സുഹൃത്തുക്കള്‍ക്ക് വലിയ ഇഷ്ടമാണ്. കൂട്ടുകാര്‍ വീട്ടില്‍ വരുമ്പോഴൊക്കെയും ചമ്മന്തി പൊടിയാണ് ആദ്യം ചോദിക്കുന്നത്. മധുവും മഞ്ജുവും ചമ്മന്തി പൊടിയ്ക്ക് വേണ്ടി അടുക്കളയില്‍ തിരച്ചില്‍ നടത്താറുണ്ടെന്നും ഗിരിജ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഷൂട്ടിംഗിന് വേണ്ടി ചെന്നൈയില്‍ പോകുമ്പോള്‍ അവിടെ കണ്ടുമുട്ടാറുള്ള സുഹൃത്തുക്കളെ കുറിച്ചും യാത്രകളെ കുറിച്ചും ഗിരിജ വെളിപ്പെടുത്തി. മധുവിന്റെ സുഹൃത്തായ ഗിരീഷും ഒത്ത് നാലു പേരും ഔട്ടിംഗിനും പോകാറുണ്ടെന്നും, സിനിമയും നല്ല ഭക്ഷണവും ഒക്കെ കഴിച്ച് നല്ല സന്തോഷമുള്ള സമയങ്ങളായിരുന്ന് അതെന്ന് ഗിരിജ ഓര്‍ത്തെടുത്ത് പറയുന്നു.

തന്റെ പതിനേഴാം വയസ്സില്‍ സാക്ഷ്യം എന്ന സുരേഷ് ഗോപി നായികനായെത്തിയ സിനിമയിലൂടെ ആയിരുന്നു മഞ്ജു സിനിമയില്‍ എത്തുന്നത്. അവിടെ നിന്ന് ഇതുവരെ, മലയാള സിനിമയ്ക്ക് മഞ്ജു വാര്യര്‍ എന്ന നടി നല്‍കിയ സംഭാവനകള്‍ ചെറുതല്ല. റൊമാന്‍സും കോമഡിയും ഹൊററും ആക്ഷനും ഒരു പോലെ കൈകാര്യം ചെയ്യാവുന്ന നായിക പദവിയിലേക്ക് മഞ്ജു വാര്യര്‍ ഉയര്‍ന്നു കഴിഞ്ഞു.

ഈ പുഴയും കടന്ന്, ആറാം തമ്പുരാന്‍, പ്രണയവര്‍ണ്ണങ്ങള്‍, കന്മദം, കണ്ണെഴുതി പൊട്ടും തൊട്ട്, സമ്മര്‍ ഇന്‍ ബെതലേഹം, തൂവല്‍ കൊട്ടാരം, കളിവീട് തുടങ്ങി മഞ്ജു വാര്യരുടെ ആദ്യ കാല സിനിമകളില്‍ ഭൂരിഭാഗവും സൂപ്പര്‍ ഹിറ്റായിരുന്നു. മിക്ക സിനിമയിലെയും അഭിനയത്തിന് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1998 ലാണ് മലയാള സിനിമയിലെ പ്രമുഖ നടനായ ദിലീപുമായി വിവാഹം ചെയ്തത്. അതിനു ശേഷം, അഭിനയത്തില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നു. വിവാഹ മോചനത്തിനു ശേഷം, മഞ്ജു വീണ്ടും മലയാള സിനിമയിലെ ശക്തമായ സ്ത്രീ സാന്നിധ്യമായി മാറുകയായിരുന്നു.

മഞ്ജുവിന്റെ അവസാനമായി ഇറങ്ങിയ ജാക്ക് ആന്റ് ജില്‍ എന്ന സിനിമയില്‍ ശക്തമായ സ്ത്രീ നായിക കകഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. തമിഴില്‍ ധനുഷിനൊപ്പം അസുരന്‍ എന്ന സിനിമയില്‍ മഞ്ജു അവതരിപ്പിച്ച കഥാപാത്രം പ്രേഷക പ്രശംസ നേടിയിരുന്നു. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചനൊപ്പം പരസ്യ ചിത്രങ്ങളിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്. ബോളിവുഡില്‍ മഞ്ജു അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്ന്ാണ് സിനിമ വൃത്തഹ്ങള്‍ വെളുപ്പെടുത്തുന്നത്.

 

Articles You May Like

x