കാജൽ അഗർവാൾ ഹണിമൂൺ ആഘോഷിച്ച വെള്ളത്തിന്റെ അടിയിലെ കെട്ടിടത്തിന്റെ ഒരു ദിവസത്തെ വാടക കേട്ടാൽ നിങ്ങൾ ഞെട്ടും

നടി കാജൽ അഗർവാളിന്റെ വിവാഹം ഈ ഇടയ്ക്കായിരുന്നു നടന്നത് വിവാഹം കഴിഞ്ഞ ഉടഞ്ഞേ ഭർത്താവ് ഗൗതം കിച്ച്ലുവും ആയിട്ട് ഹണി മൂൺ ആഘോഷിക്കാൻ കാജൽ അഗർവാൾ പറന്നത് മാലദ്വീപിലാണ് അവിടെ നിന്നുള്ള ഹണിമൂൺ ആഘോഷിക്കുന്ന നിരവധി ചിത്രങ്ങൾ കാജൽ അഗർവാൾ പങ്ക് വെച്ചിരുന്നു

അതിൽ ഏറെ ശ്രദ്ധമായ ഒരു ചിത്രമാണ് വെള്ളത്തിന്റെ അടിയിലുള്ള ചില്ല് ഗ്ലാസിന്റെ അകത്ത് നിന്ന് പകർത്തിയ കാജലിന്റെയും ഗൗതമിന്റെയും ചിത്രങ്ങൾ നീല ഡ്രെസ്സിൽ അതി സുന്ദരിയായിട്ട് കാജലിനെ കാണാൻ സാധിക്കും പക്ഷെ വെള്ളത്തിന്റെ അടിയിലെ ആ റിസോർട്ടിൽ ഒരു രാത്രിയിൽ താമസിക്കാൻ വരുന്ന ചിലവ് കേട്ടാൽ ആരായാലും ഒന്ന് ഞെട്ടും

ലോകത്തിലെ തന്നെ ആദ്യത്തെ അണ്ടർവാട്ടർ ഹോട്ടലിലാണ് കാജലും ഗൗതമും താമസിച്ചത് മാലിദ്വീപിൽ ഒള്ള ഈ റിസോർട്ട് 2018ൽ ആണ് സഞ്ചാരികൾക്ക് തുറന്ന് കൊടുത്തത് മാലിദ്വീപിൽ സമുദ്രനിരപ്പിൽ നിന്ന് 16 അടിയിൽ താഴ്ച്ചയിലാണ് മുറാകഎന്ന ഈ റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത് രണ്ട് ലെവൽ ഹോട്ടൽ മുറിയാണ് ഇതിന് ഒള്ളത് ഒരു ഭാഗം കടലിനു മുകളിലും മറുഭാഗം കടലിന് താഴെയുമായി ആണ് സ്ഥിതി ചെയുന്ന മനോഹര കാഴ്ചകൾ നൽകുന്നു ഈ റിസോർട്ടിൽ ഒരു രാത്രിക്ക് 50,000.ഡോളറാണ് അതായത് നമ്മുടെ ഇന്ത്യൻ മണിയിൽ പറഞ്ഞാൽ 38 ലക്ഷം രൂപ ചുരുക്കി പറഞ്ഞാൽ സാധാരണ കാർക്ക് അവിടെ താമസിക്കാൻ കഴിയില്ല എന്നർത്ഥം

സ്വകാര്യ ഉടമസ്ഥതയിലുള്ള മാലദ്വീപ് കമ്പനിയായ ക്രൗൺ കമ്പനിയുടെ ഡയറക്ടറായ അഹമ്മദ് സലീൻ ആണ് ഈ അണ്ടർവാട്ടർ റെസിഡൻസ് രൂപകൽപ്പന ചെയ്തിരിക്കുന്നത് ഏകദേശം 108 കോടി രൂപയാണ് ഇതിന്റെ ചിലവിലാണ് മുറാക റിസോർട്ട് നിർമിച്ചിരിക്കുന്നത്പിന്നെ മറ്റൊരു കാര്യം എന്തെന്നാൽ അവിടെ താമസിക്കണമെങ്കിൽ ഒരു ദിവസത്തേക്ക് മാത്രം മുറാക റിസോർട്ട് ബുക്ക് ചെയ്യാൻ കഴിയില്ല കുറഞ്ഞത് നാല് ദിവസത്തെക്ക് എങ്കിലും ബുക്ക് ചെയ്താലേ അവിടെ താമസിക്കാൻ കഴിയുകയുള്ളു

അപ്പോൾ നടി കാജൽ അഗർവാളും ഗൗതമും ചുരുങ്ങിയത് ഹോട്ടൽ ബുക്കിങ്ങിന് തന്നെ 1 കോടി 50 ലക്ഷം നൽകേണ്ടി വരും എന്നർത്ഥം മറ്റൊരു കാര്യം ഈ റിസോർട്ടിൽ എത്തണമെങ്കിൽ സ്വകാര്യ സീപ്ലെയിൻ വഴിയോ ഒരു സ്വകാര്യ സ്പീഡ് ബോട്ട് വഴിയോ മാത്രമേ ഈ റിസോർട്ടിൽ എത്തിച്ചേരാൻ ആകുകയുള്ളു പൂർണ സ്വകാര്യത ആണ് മുറാക വാഗ്‌ദാനം ചെയ്യുനത് രാജകീയ വലുപ്പത്തിലുള്ള കിടക്കയാണ് അണ്ടർ‌സീ മാസ്റ്റർ ബെഡ്‌റൂമിലുള്ളത് മറ്റൊന്ന് അവിടെ നിന്നാൽ സമുദ്രജീവിതത്തിന്റെ 180 ഡിഗ്രി കാഴ്ചകൾ കാണാൻ കഴിയും

മുംബൈ സ്വദേശി ആയ ഗൗതം ബിസിനസ്മാനും ഇന്റീരിയർ ഡിസൈനറുമാണ് കാജൽ അഗർവാളു ഗൗതമും സ്കൂൾ കാലം തൊട്ടേ പ്രണയത്തിലായിരുന്നു ഈ വർഷം ഒക്ടോബർ 30തനാണ് കാജലിന്റെ കഴുത്തിൽ ഗൗതം താലി ചാർത്തിയത്

x